പത്തനംതിട്ട: ഓമല്ലൂരിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം റോഡരികിൽ കണ്ടെത്തി. ഓമല്ലൂരിലെ പള്ളത്താണ് കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. റോഡരികിലായി ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു....
ചെന്നൈ: തമിഴ്നാട്ടിൽ പലയിടത്തും വ്യാപകമായി കനത്ത മഴ. വെള്ളപ്പൊക്കത്തിനൊപ്പം മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 12 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. തമിഴ്നാട്ടിൽ വടക്കുകിഴക്കൻ മൺസൂൺ ശക്തമാണ്....
പത്തനംതിട്ട: റാന്നിയിൽ യൂത്ത് കോൺഗ്രസ് നേതാവിനും പിതാവിനും വെട്ടേറ്റു. യൂത്ത് കോൺഗ്രസ് റാന്നി നിയോജകമണ്ഡലം സെക്രട്ടറി സുനിൽ കിഴക്കേ ചിറയിൽ, പിതാവ് സുകുമാരൻ എന്നിവർക്കാണ് തലയിൽ വെട്ടേറ്റത്. ഇന്നലെ രാത്രി 8.40നാണ് സംഭവം. റാന്നി പൊന്നമ്പാറയിൽ...
ചെന്നൈ: ചെന്നൈ തുറമുഖത്ത് എണ്ണക്കപ്പലിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. അറ്റകുറ്റപ്പണിക്കിടെയാണ് ദുരന്തമുണ്ടയതെന്ന് ദൃക്സാക്ഷികൾ അറിയിച്ചു.
കൊച്ചി: ബിസിനസിന് തടസ്സം നിൽക്കുന്ന നിയമങ്ങൾ പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എംപി. ഹർത്താലുകൾ നിരോധിക്കാൻ നിയമം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയിൽ നടന്ന ബിസിനസ് സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിൽ ബിസിനസ്...
തിരുവനന്തപുരം: സംസ്ഥാന പൊലിസിൽ തുഗ്ലക്ക് പരിഷ്കാരം തുടരുന്നു. പൊലീസ് സ്റ്റേഷനുകളുടെ ചുമതലയിൽ നിന്ന് സബ് ഇൻസ്പെക്റ്റർമാരെ ഒഴിവാക്കി സർക്കിൾ ഇൻസ്പെക്റ്റർമാരെ ഏല്പിച്ച നടപടി പിൻവലിക്കുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർ ചുമതല ഇൻസ്പെക്ടർമാരിൽ നിന്നും എസ്.ഐമാർക്ക് തിരിച്ചു...
ലോകത്തിന്റെ നെറുകയിൽ ഇന്ത്യയെ പ്രതിഷ്ഠിച്ച പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയുടെ രക്തസാക്ഷിത്വ ദിനമാണിന്ന്. 1984 ഒക്റ്റോബർ 31 ന് അംഗരക്ഷകരാൽ കൊല ചെയ്യപ്പെട്ട ധീര രക്തസാക്ഷിയുടെ 39ാം വാർഷിക ദിനം ആചരിക്കുകയാണ് രാജ്യം. ഒക്ടോബർ 31 രാഷ്ട്രീയ...
ന്യൂഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയക്ക് തിരിച്ചടി. മദ്യനയ അഴിമതിക്കേസിലെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. വിചാരണ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഇഡി അറിയിച്ചത് കണക്കിലെടുത്താണ് തീരുമാനം. പൂർത്തിയായില്ലെങ്കിൽ വീണ്ടും...
കൊച്ചി: സംസ്ഥാനത്ത് സമീപകാലത്ത് ഏറ്റവും വലിയ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടും അതേക്കുറിച്ച് ഒരക്ഷരം മിണ്ടാതെ മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാവസായിക തലസ്ഥാനമായ കൊച്ചിയിലെ ഏറ്റവും തിരക്കേറിയ സാമ്പത്തിക മേഖലയോടു വളരെ അടുത്താണ് സ്ഫോടനം നടന്ന ആരാധനാലയം....
കൊച്ചി: യഹോവാ സാക്ഷികളുടെ പ്രാർഥനാ കേന്ദ്രത്തിൽ നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് ഒരു സ്ത്രീയാണെന്ന് സംശയിക്കുന്നു. സ്ഫോടനത്തിൽ രക്ഷപ്പെട്ടവർ നൽകിയ സൂചനപ്രകാരമാണ് മരിച്ചത് സ്ത്രീയാണെന്നു ഉറപ്പാക്കിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വിവിധ ഏജൻസികൾ അന്വേഷണം തുടങ്ങി. വളരെ ആസൂത്രിതമായിട്ടാണ്...