സോണിയയെ ചോദ്യം ചെയ്യുന്നതല്ല, കേന്ദ്രം നിയമം ദുരുപയോഗം ചെയ്യുന്നതാണ് വിഷയമെന്ന് ആനന്ദ് ശർമ

രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തതിനപ്പുറം എന്താണ് സോണിയ ഗാന്ധിയിൽ നിന്ന് അറിയാനുള്ളതെന്നും ഗുലാംനബി ആസാദ് ന്യൂഡൽഹി: മൂന്നാം ദിവസവും ചോദ്യംചെയ്യലിനായി പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഒപ്പം കോൺ​ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇ ഡി ഓഫീസിലേക്ക് പുറപ്പെട്ടു. ഏഴ് മണിക്കൂറോളം സമയമാണ് സോണിയ ഗാന്ധിയെ ഇന്നലെ ചോദ്യം ചെയ്തത്. രണ്ട് ദിവസങ്ങളിലായി 55 ചോദ്യങ്ങൾ സോണിയയോട് ചോദിച്ചു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയോടുന്നയിച്ച അതേ ചോദ്യങ്ങളാണ് സോണിയയോടും ചോദിച്ചത്. സോണിയയെ ഇഡി ചോദ്യം ചെയ്യുമ്പോൾ എഐസിസി ആസ്ഥാനം കേന്ദ്രീകരിച്ച് പ്രതിഷേധിക്കാനാണ് കോൺഗ്രസിൻറെ തീരുമാനം. അന്വേഷണ ഏജൻസിയെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് പാർലമൻറിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകും. ചർച്ചക്ക് തയ്യാറായില്ലെങ്കിൽ പാർലമെൻറിലും പ്രതിഷേധിക്കും.കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് തുടർച്ചയായി ചോദ്യം ചെയ്യുന്നതിരെ കോൺഗ്രസ് നേതാക്കൾ ശക്തമായി പ്രതിഷേധിച്ചു. മുചിർന്ന നേതാക്കളായ ​ഗുലാം നബി…

Read More

ശ്രീറാം വെങ്കിട്ടരാമനെ വേണ്ട, ആലപ്പുഴയിൽ ഇന്നു കോൺ​ഗ്രസ് ധർണ

ആലപ്പുഴ: ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിനെതിരെ ആലപ്പുഴയിൽ പരസ്യ പ്രതിഷേധ സമരവുമായി കോൺഗ്രസ്. ഇന്ന് രാവിലെ പത്തിന് കലക്ടറേറ്റിനുമുന്നിൽ ഡിസിസിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തും. പത്രപ്രവർത്തകൻ കെ എം ബഷീറിൻറെ കൊലപാതകത്തിൽ വിചാരണ നേരിടുന്ന ശ്രീറാമിനെ കലക്ടറായി നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. നിയമനം പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ജനങ്ങളോട് വെല്ലുവിളിയാണ് ശ്രീറാമിൻറെ നിയമനം. എന്തിന് ഞങ്ങൾ ആലപ്പുഴക്കാരുടെ തലയിൽ കെട്ടിവയ്ക്കുന്നു. സർക്കാർ ഈ തീരുമാനം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു, ആലപ്പുഴ കലക്ടറുമായുള്ള ശ്രീറാം വെങ്കിട്ടരാമൻറെ നിയമനം അംഗീകരിക്കാൻ സാധിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. സമനില തെറ്റിയ സർക്കാരിൻറെ സമനില തെറ്റിയ തീരുമാനമാണ്…

Read More

വിൻഡീസ് വീണു, ഇന്ത്യക്കു പരമ്പര

തുടർച്ചയായ രണ്ടാം ഏകദിനത്തിലും ആതിഥേയരായ വിൻഡീസിനെ വീഴ്ത്തി ഇന്ത്യ. ഇതൊടെ പരമ്പര ഇന്ത്യക്കു സ്വന്തം. ര​ണ്ടാം ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രെ ഇ​ന്ത്യ​ക്ക് രണ്ട് വി​ക്ക​റ്റ് ജ​യം. വി​ൻ​ഡീ​സ് ഉ​യ​ർ​ത്തി​യ 312 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ 49.4 ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി. അ​ർ​ധ​സെ​ഞ്ചു​റി​യും ഒ​രു വി​ക്ക​റ്റും നേ​ടി​യ അ​ക്സ​ർ പ​ട്ടേ​ലാ​ണ് ക​ളി​യി​ലെ കേ​മ​ൻ. ജ​യ​ത്തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര (2-0) ഇ​ന്ത്യ ഉ​റ​പ്പി​ച്ചു. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ അ​ക്സ​ർ പ​ട്ടേ​ൽ ന​ട​ത്തി​യ വെ​ടി​ക്കെ​ട്ടാ​ണ് ഇ​ന്ത്യ​ക്ക് ജ​യം സ​മ്മാ​നി​ച്ച​ത്

Read More

യുഡിഎഫ് വിപുലീകരണത്തിനു ചിന്തൻ ശിബിരത്തിൽ അ​ഗീകാരം

കോഴിക്കോട്: ഐക്യ ജനാധിപത്യ മുന്നണി വിപുലീകരണത്തിന് ആഹ്വാനം ചെയ്യുന്നതടക്കം നിർണാക നിർദ്ദേശങ്ങളുമായി കോഴിക്കോട്ട് നടക്കുന്ന കോൺഗ്രസ് ചിന്തൻ ശിവിറിലെ രാഷ്ട്രീയ പ്രമേയം. മുന്നണി വിട്ടുപോയ ജോസ് കെ മാണിയേയും കൂട്ടരെയും തിരികെ കൊണ്ടുവര‌ണമെന്ന നിർദേശം ഉയർന്നു. യുഡിഎഫ് വിപുലീകരിക്കണമെന്ന വി കെ ശ്രീകണ്ഠൻ എംപിയുടെ രാഷ്ട്രീയപ്രമേയത്തിലാണ് ഇക്കാര്യം പറയുന്നത്. ബിജെപിക്ക് യഥാർഥ ബദൽ കോൺഗ്രസാണെന്നു പാർട്ടി വിലയിരുത്തി.അതിൽ ഊന്നി പ്രചാരണം വേണം . ന്യൂന പക്ഷ വിഭാഗങ്ങളെ ഒപ്പം നിർത്താൻ ശ്രമിക്കണം.ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ കടന്നു കയറാൻ ഉള്ള ബിജെപി ശ്രമത്തിന് തടയിടണമെന്നും രാഷ്ട്രീയ പ്രമേയം ആഹ്വാനം ചെയ്യുന്നു. ചിന്തൻ ശിബിരത്തിൽ നേതാക്കൾ വിവിധ പ്രമേയങ്ങളും അവതരിപ്പിച്ചു .പാർട്ടി സ്കൂൾ , നിയോജകമണ്ഡലം തലത്തിൽ രാഷ്ട്രീയകാര്യ സമിതി മാതൃകയിൽ കമ്മിറ്റികൾ , ഒരു മാസത്തിനുള്ളിൽ പുനസംഘടന എന്നിവ എം കെ രാഘവൻ എംപി അവതരിപ്പിച്ച സംഘടന പ്രമേയത്തിൽ പറയുന്നു.…

Read More

സി വി പത്മരാജന് ആശംസാ പ്രവാഹം

കൊല്ലം: തൊണ്ണൂറ്റി ഒന്നിലെത്തിയ മുന്‍ കെപിസിസി പ്രസിഡന്റ് സി വി പത്മരാജന് ആശംസാപ്രവാഹം. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം എ കെ ആന്റണി രാവിലെ തന്നെ ഫോണില്‍ വിളിച്ച് ഐശ്വര്യങ്ങള്‍ നേര്‍ന്നുപ്രതിപക്ഷനേതാവ് വി ഡി സതീശന്‍, വി എം സുധീരന്‍, രമേശ് ചെന്നിത്തല തുടങ്ങിയവരും ആശംസകള്‍ നേര്‍ന്നവരില്‍പെടും. വീക്ഷണം മുന്‍ ചെയര്‍മാന്‍ കൂടിയായ സി വി പത്മരാജനെ മാനേജിങ് എഡിറ്റര്‍ ഡോ. ശൂരനാട് രാജശേഖരന്‍ ഷാളണിയിച്ച് ആശംസകള്‍ നേര്‍ന്നു. കെ പി സി സി സെക്രട്ടറി സൂരജ് രവിയും ഒപ്പമുണ്ടായിരുന്നുപിറന്നാള്‍ ദിനത്തില്‍ പരവൂരിലെ കുടുംബക്ഷേത്രത്തില്‍ തൊഴാറുള്ള പതിവ് ഇത്തവണ നടന്നില്ല. ഭാര്യ അഡ്വ.വസന്തകുമാരിക്ക് രാവിലെ തലചുറ്റല്‍ ഉണ്ടായതാണ് കാരണം. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു പദ്മരാജന്റെ 91ാം പിറന്നാൾ.

Read More

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ബദിയടുക്കയിൽ യുഡിഎഫിന് അട്ടിമറിജയം, ഏഴിടത്തും യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനു തകർപ്പൻ വിജയം. കാസർകോട് ജില്ലയിലെ ബദിയടുക്ക പഞ്ചായത്തിലെ പതിനാലാം വാ‍‍ർഡായ പട്ടാജെ ബിജിപിയിൽ നിന്നു കോൺ​ഗ്രസ് പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് നടന്ന് 20 വാർഡുകളിൽ യുഡിഎഫ് 7 സീറ്റ് നേടി. 10 ഇടത്ത് എൽഡിഎഫ് ജയിച്ചു. ബിജെപി ഒരിടത്ത് ജയിച്ചു. അ‍ഞ്ച് വാർ‍ഡുകളിൽ തെരഞ്ഞെടുപ്പ് നടന്ന കാസർകോട് ജില്ലയിൽ മൂന്നിടത്ത് എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും ജയിച്ചു. ബിജെപിക്ക് സിറ്റിംഗ് സീറ്റ് നഷ്ടമായി. കാസർകോട് (എൽഡിഎഫ് 3, യുഡിഎഫ് 2) കാസർകോട് ജില്ലയിലെ ബദിയടുക്ക പഞ്ചായത്തിലെ പതിനാലാം വാ‍‍ർഡായ പട്ടാജെയിൽ യുഡിഎഫിന് അട്ടിമറി ജയം. ബിജെപിയിൽ നിന്ന് 38 വോട്ടിനാണ് യുഡിഎഫ് ഈ വാ‍ർ‍ഡ് പിടിച്ചെടുത്തത്. ശ്യാം പ്രസാദ് മാന്യയാണ് ഇവിടെ വിജയിച്ചത്. കാഞ്ഞങ്ങാട് നഗരഭയിലെ തോയമ്മൽ വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എൻ.ഇന്ദിര വിജയിച്ചു. കള്ളാർ പഞ്ചായത്തിലെ…

Read More

കെ.കെ രമയ്ക്കു വധഭീഷണി, ഭരണം പോയാലും തീരുമാനമെടുക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ കെ രമയ്ക്ക് വധ ഭീഷണി. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ ഭരണം പോകുമെന്നൊന്നും നോക്കില്ല ‘തീരുമാനം’ എടുത്തുകളയുമെന്നാണ് ഭീഷണിക്കത്തിലുള്ളത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് രമക്ക് കത്ത് ലഭിച്ചത്. എംഎൽഎ ഹോസ്റ്റൽ അഡ്രസ്സിലേക്കാണ് ഭീഷണിക്കത്ത് വന്നത്. തെളിവടക്കം ഡിജിപിക്ക് രമ പരാതി നല്കി.

Read More

മുഖ്യമന്ത്രി ഭീരുവിനെ പോലെ ഒളിച്ചോടുന്നു: സതീശൻ

തിരുവനന്തപുരം: സർക്കാർ നിരന്തരമായി അടിയന്തിര പ്രമേയ നോട്ടീസിനെ ഭയപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഉണ്ടായിട്ടും പ്രതിപക്ഷം വിഷയങ്ങൾ അവതരിപ്പിക്കുന്നതിനെ സർക്കാർ ഭയപ്പെടുന്നത് എന്തിനെന്ന് അദ്ദേഹം ചോദിച്ചു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സോളാർ കേസിൽ മാത്രം ഏഴ് തവണയാണ് അടിയന്തിര പ്രമേയത്തിന് അനുമതി നൽകിയത്. തനിക്ക് നേരെ ചോദ്യങ്ങൾ ഉയരുന്ന ഘട്ടങ്ങളിലെല്ലാം മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. ഭീരുവിനെ പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നതെന്ന് ഇന്നത്തെ വോക്കൗട്ട് പ്രസം​ഗത്തിൽ സതീശൻ കുറ്റപ്പെടുത്തി.കെ.എസ്. ശബരിനാഥിനെ അറസ്റ്റ് ചെയ്ത വിഷയം അവതരിപ്പിക്കാൻ അനുമതി നൽകാത്തത് സർക്കാർ മറുപടി പറയാതെ ഒളിച്ചോടുന്നതിന് വേണ്ടിയാണ്. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ ആഗ്രഹിക്കാത്തത് കൊണ്ടാണ് മുഖ്യമന്ത്രി ഈ വിഷയത്തിൽ നിന്നും ഒളിച്ചോടുന്നത്.നിയമമന്ത്രി ഉന്നയിച്ച ക്രമപ്രശ്‌നത്തിന് ഒരു പ്രസക്തിയുമില്ല. ഈ വിഷയം കോടതിയുടെ പരിഗണനയിലുള്ളതല്ല. കോടതിയുടെ പരിഗണനയിൽ ഇരിക്കവെ സോളാർ കേസിൽ ഏഴും…

Read More

ഇൻഡി​ഗോ കമ്പനിയെ കെട്ടുകെട്ടിക്കാൻ ഇടതു മുന്നണി ഭരണസ്വാധീനം മറയാക്കുന്നു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടതു കൺവീനർ ഇ.പി. ജയരാജന്റെയും കള്ളക്കളികൾ പൊളിച്ച ഇൻഡി​ഗോയെ പൂട്ടാൻ ഇടതു മുന്നണിയും സർക്കാരും തിരക്കിട്ട നീക്കങ്ങൾ തുടങ്ങി. വാഹനനികുതി കുടിശിക ഉണ്ടെന്നു പറഞ്ഞ് ഇൻഡി​ഗോ ബസ് സർവീസുകൾ പൂട്ടിക്കാനാണ് ഇപ്പോഴത്തെ ശ്രമം. നികുതി അടയ്ക്കാത്തതിൽ കോഴിക്കോട്ട് ഇൻഡിഗോ എയർലൈൻസിൻറെ ഒരു ബസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇനി പരിശോധന വ്യാപകമാക്കാനാണു മോട്ടോർവാഹനവകുപ്പിനു സർക്കാരിൽ നിന്നു ലഭിച്ചിരിക്കുന്ന നിർദേശം. നികുതി ഒടുക്കാതെ ഇൻഡിഗോയുടെ എത്ര വാഹനങ്ങൾ ഓടുന്നുണ്ട് എന്ന് പരിശോധിക്കും. വിമാനത്താവളത്തിനകത്ത് ഓടുന്ന വാഹനങ്ങൾക്ക് റജിസ്ട്രേഷൻ വേണ്ട. എന്നാൽ ഇപ്പോൾ പിടികൂടിയ വണ്ടി നേരത്തെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. പക്ഷേ നികുതി അടച്ചിട്ടില്ല. ഇത്തരത്തിൽ മറ്റ് എയർലൈൻസിൻറെ വാഹനങ്ങളും ഓടുന്നുണ്ടോ എന്നാണു പരിശോധിക്കുക.ആറു മാസത്തെ നികുതി കുടിശ്ശികയുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇന്റിഗോ ബസ് വകുപ്പ് പിടിച്ചെടുത്തത്. കോഴിക്കോട് ജില്ലയിലെ ഫറോക്ക് ചുങ്കത്ത് അശോക് ലെയ്‍ലൻഡ്…

Read More

മങ്കി പോക്‌സ് രോഗം; ആശങ്ക വേണ്ട – ഐ.എം.എ.

കേരളത്തില്‍ ആദ്യമായി സ്ഥിരീകരിക്കപ്പെട്ട മങ്കി പോക്‌സ് രോഗത്തെപ്പറ്റി ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.എം.എ. കോവിഡ് രോഗബാധ പോലെ ആശങ്ക വേണ്ട സാഹചര്യമല്ല നിലവിലുള്ളത്. രോഗിയുമായി അടുത്തിടപഴകുന്ന ആളുകളില്‍ മാത്രമാണ് മങ്കി പോക്‌സ് രോഗം പകരാന്‍ സാധ്യതയുള്ളത്. ശരീര ശ്രവങ്ങളില്‍ കൂടി രോഗിയില്‍ നിന്നും മറ്റുള്ളവരി ലേക്കു രോഗം പകരാം. അന്തരീക്ഷത്തില്‍ കൂടിയോ മറ്റ് മാര്‍ഗ്ഗങ്ങളില്‍ കൂടിയോ ഈ രോഗം പകരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മാത്രമല്ല ഈ വൈറസ് വ്യാപകമായി വ്യാപിച്ചതിന്റെ ഒരു സൂചനയും നിലവിലില്ല. ഈ രോഗം നിലവിലുള്ള മറ്റു രാജ്യങ്ങളില്‍ ഈ വര്‍ഷം മങ്കി പോക്‌സ് മൂലം മരണം നടന്നതായി റിപ്പോര്‍ട്ടുകളില്ല. ആഫ്രിക്കയിലെ ചില രാജ്യങ്ങളില്‍ കണ്ടുവരുന്ന വീര്യം കുറഞ്ഞ ഓര്‍ത്തോപോക്‌സ് വിഭാഗത്തില്‍പ്പെട്ട ഡി.എന്‍.എ. വൈറസുകളാണ് രോഗകാരണം. ചിക്കന്‍ പോക്‌സുമായി യാതൊരു ബന്ധവുമില്ലെങ്കിലും തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ ചിക്കന്‍ പോക്‌സിനു തുല്യമാകാം. പനി, തലവേദന, കഴലവീക്കം, ശരീരവേദന, ക്ഷീണം തുടങ്ങിയവയാണ്…

Read More