നിയമസഭാംഗത്വ സുവര്‍ണ ജൂബിലി പോസ്റ്റര്‍ പ്രകാശനം ചെയ്തു

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് തയാറാക്കിയ ദ അണ്‍നോണ്‍ വാരിയര്‍ എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ റിലീസ് ചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ അറിഞ്ഞതും അറിയപ്പെടാത്തതുമായ ഒട്ടേറെ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഡോക്യുമെന്ററി വന്‍വിജയമാകുമെന്നു സതീശന്‍ ആശംസിച്ചു. ഉമ്മന്‍ ചാണ്ടിയെപ്പോലൊരു ഇതിഹാസത്തിന്റെ പേരിലുള്ള ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതു ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചാണ്ടി ഉമ്മന്‍ പങ്കെടുത്തു. അഞ്ചു ഭാഷകളിലൊരുക്കിയ ഡോക്യുമെന്ററി 17നു റിലീസ് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. മക്ബുല്‍ റഹ്‌മാന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ഹുനൈസ് മുഹമ്മദും ഫൈസല്‍ മുഹമ്മദും ചേര്‍ന്നാണു നിര്‍മിച്ചത്. 2020 സെപ്റ്റംബര്‍ 17നാണ് ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലിയുടെ ഒരു വര്‍ഷം നീണ്ട ആഘോഷത്തിനു തുടക്കം കുറിച്ചത്. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ അരങ്ങേറി.

Read More

ഒറ്റമുറിയിലെ ഒളിജീവിതത്തിനു വിട, ഇനി അവര്‍ തെളിഞ്ഞു ജീവിക്കും

പാലക്കാട്: അടച്ചിട്ട ഒറ്റമുറിയില്‍ നിന്നു സാജിത പുറത്തിറങ്ങി. ഇനി റഹമാനോടൊപ്പം തെളിഞ്ഞു ജീവിക്കും. റഹ്മാനും സാജിതയും വിവാഹിതരായി. ഇന്ന് രാവിലെ പത്തു മണിക്ക് നെന്മാറ സബ് രജിസ്റ്റാർ ഓഫീസിലാണ് വിവാഹം നടന്നത്. തന്‍റെ വീട്ടിലെ ഒറ്റമുറിയിൽ റഹ്മാന്‍ ആരുമറിയാതെ പത്തുകൊല്ലം സാജിതയെ ഒളിവിൽ പാർപ്പിച്ച സംഭവം വലിയ ചർച്ചയായിരുന്നു. വിവരം പുറത്ത് വന്നതോടെ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടു. സ്വന്തം ഇഷ്ടപ്രകാരമാണ് റഹ്മാനൊപ്പം ഒളിവിൽ താമസിച്ചതെന്നായിരുന്നു സജിതയുടെ മൊഴി. കാണാതായ റഹ്മാനെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വഴിയിൽ വച്ച് ബന്ധുക്കൾ കണ്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. പൊലീസെത്തി നടത്തിയ അന്വേഷണത്തിൽ റഹ്മാനൊപ്പം സാജിദയെയും ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിലാണ് ഇരുവരും പത്തു കൊല്ലം തറവാട് വീട്ടിലെ ഒറ്റമുറിയിൽ താമസിച്ചെന്ന വിവരം പുറത്തു വരുന്നത്. 10 വര്‍ഷത്തോളം സ്വന്തം വീട്ടില്‍ യുവതിയെ ഒളിപ്പിച്ചു താമസിപ്പിച്ച യുവാവിന്റെ കഥ…

Read More

സിപിഎമ്മില്‍ കൂട്ട നടപടി, മണിശങ്കറെ തരംതാഴ്ത്തി

കൊച്ചി. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയില്‍ കൂട്ടനടപടി. അച്ചടക്കലംഘനവും അഴിമതിയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും ഉന്നയിച്ച് മുതിര്‍ന്ന നേതാവ് സി.കെ. മണിശങ്കറെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കി. പകരം ഒരു പദവിയും നല്‍കിയിട്ടില്ല. ആക്റ്റിംഗ൯് സെക്രട്ടറി എ. വിജയരാഘവന്‍റെ സാന്നിധ്യത്തില്‍ നടന്ന ജില്ലാ കമ്മിറ്റിയാണ് നടപടികള്‍‌ സ്വീകരിച്ചത്. ഏരിയ കമ്മിറ്റി ഭാരവാഹികളായ കെ.ഡി. വിന്‍സന്‍റ്, എന്‍.കെ. സുന്ദരന്‍ എന്നിവരെ എല്ലാ പദവികളില്‍ നിന്നും ഒഴിവാക്കി. പെരുമ്പാവൂരില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് കൂത്താട്ടുകുളം ഏരിയ കമ്മിറ്റി ഭാരവാഹികളായ ഷാജു ജേക്കബിനെയും അരു‌ണ്‍ കുമാറിനെയും സംഘടനാ ചുമതലകളില്‍ നിന്ന് ഒഴിവാക്കി. എന്‍,സി മോഹനനെ പരസ്യമായി ശാസിക്കാനും യോഗം തീരുമാനിച്ചു.

Read More

27,254 പേര്‍ക്കു കൂടി കോവിഡ് 53.38 ലക്ഷം ഡോസ് വാക്സിന്‍, 3 സംസ്ഥാനങ്ങളില്‍ പൂര്‍ണം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 27,254 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറുകള്‍ക്കുള്ളില്‍ 219 കോവിഡ് മരണങ്ങളും രേഖപ്പെടുത്തി. 37,687 പേര്‍ രോഗമുക്തി നേടി. ഇന്നലെ മാത്രം രാജ്യത്തൊട്ടാകെ 53,38,945 കോവിഡ് പ്രതിരോധ വാക്സിനുകള്‍ നല്‍കി. 3,74,269 ആക്റ്റിവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3,32,64 പേര്‍ക്ക് ഇതിനകം രോഗം വന്നു പോയി. 32,44,7032 പേര്‍ക്കു രോഗം സുഖപ്പെട്ടു. 4,42,874 പേര്‍ ഇതിനകം മരിച്ചെന്ന് ആരോഗ്യമന്ത്രാലയം. 74,38,37,643 പേര്‍ക്ക് ഇതിവരെ ഒരു ഡോസ് എങ്കിലും വാക്സിനും നല്‍കി. അതേ സമയം, ലക്ഷദ്വീപിലടക്കം മൂന്നു കേന്ദ്ര ഭരണ പ്രദേശങ്ങളിലും മൂന്നു സംസ്ഥാനങ്ങളിലും മുഴുവന്‍ പേര്‍ക്കും ഒരു ഡോസ് വാക്സിന്‍ നല്‍കി. ഗോവ, ഹിമാചൽ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നഗർ ഹവേലി ദാമൻ ദിയു, ലഡാക്ക്, ലക്ഷദ്വീപ് എന്നിവയുമാണു പ്രായപൂർത്തിയായവർക്കെല്ലാം ഒരു ഡോസ് വാക്സീന്‍ നൽകിയത്. ഹിമാചൽ…

Read More

കോളെജുകള്‍ക്കു പിന്നാലെ സ്കൂളുകളും തുറക്കാന്‍ നീക്കം തുടങ്ങി

കൊച്ചിഃ സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാനുള്ള നടപടികള്‍ തുടങ്ങി. അടുത്ത മാസം നാലിനു കോളെജുകള്‍ തുറന്ന ശേഷമായിരിക്കും സ്കൂളുകള്‍ തുറക്കുക. എന്നാല്‍ എന്നു മുതല്‍ തുറക്കാനാവുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. ഈ മാസം അവസാനത്തോടെ സംസ്ഥാനത്തെ പൊതു ടിപിആര്‍ ശരാശരി അഞ്ചു ശതമാനത്തിലേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കാമെന്നു കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഉന്നത ‌തല യോഗത്തില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലെല്ലാം സ്കൂളുകള്‍ തുറന്ന കാര്യവും വിദഗ്ധര്‍ വിലയിരുത്തി. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് അധ്യാപകരുടെ വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കും.പ്ലസ് വണ്‍ കേസിലെ സുപ്രീംകോടതി വിധി അറിഞ്ഞശേഷം മാത്രമായിരിക്കും സ്കൂൾ തുറക്കുന്നതിൽ തീരുമാനം. നിലപാട് വകുപ്പ് സർക്കാരിന് രേഖാമൂലം നൽകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ പഠിക്കാൻ ആഗ്രഹിക്കുന്നവരെ അതിനും അനുവദിക്കും. അതേസമയം, ഒക്ടോബർ നാല് മുതൽ അവസാന വർഷം ബിരുദ-ബിരാദാനന്തര ക്ലാസുകൾ തുടങ്ങാനുള്ള ഒരുക്കം…

Read More

സിപിഎം ഭരിക്കുന്ന ഒരു ബാങ്കില്‍ക്കൂടി കോടികളുടെ തിരിമറി, കോണ്‍ഗ്രസ് സമരത്തില്‍

പത്തനംതിട്ട: സിപിഎം ഭരിക്കുന്ന ഒരു സര്‍വീസ് സഹകരണ ബാങ്കില്‍ക്കൂടി കോടികളുടെ തിരിമറി. ഇടപാടുകാര്‍ അറിയാതെ സ്ഥിര നിക്ഷേപത്തിലും ആധാരങ്ങളിലും തിരിമറി നടത്തി ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങളെയും ഇടപാടുകാരുടെ നിക്ഷേപങ്ങളും അട്ടിമറിച്ചെന്നു കോണ്‍ഗ്രസ്. പ്രത്യക്ഷ സമരവുമായി ഇടപാടുകാരും രംഗത്തെത്തി. പത്തനംതിട്ട ജില്ലയിലെ സീതത്തോട് സര്‍വീസ് സഹകരണ ബാങ്കിലാണു തിരിമറി. പ്രശ്നം രൂക്ഷമായതോടെ സെക്രട്ടറി മുങ്ങി. ഭരണസമിതി അംഗങ്ങളും ഒഴിവുകഴിവുകള്‍ പറഞ്ഞതോടെ ഇടപാടുകാരും നിക്ഷേപകരും ദുരിതത്തിലായി. 2013 മുതല്‍ ഇവിടെ തട്ടിപ്പുകള്‍ നടക്കുകയാണെന്നാണ് കോണ്‍ഗ്രസ് സീതത്തോട് മണ്ഡലം കമ്മിറ്റിയുടെ പരാതി. സിപിഎം നേതൃത്വത്തിലൂുള്ള ഭരണസമിതിയാണ് ബാങ്ക് നിയന്ത്രിക്കുന്നത്. നേരത്തേ ഉണ്ടായിരുന്ന പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കില്‍ നിന്നു ഓവര്‍ ഡ്രാഫ്റ്റ് എടുത്താണ് ബാങ്കിന്‍റെ പ്രവര്‍ത്തനം മുന്നോട്ടു പോയത്. കേരള ബാങ്ക് ആയതോടെ ഓവര്‍ഡ്രാഫ്റ്റ് തിരിച്ചടയ്ക്കാന്‍ ബാങ്ക് ആവശ്യപ്പെട്ടു. എന്നാല്‍ ഓവര്‍ ഡ്രാഫ്റ്റ് ആയെടുത്ത ഏഴു കോടി രൂപയും പലിശയും ഇതേവരെ തിരിച്ചടച്ചിട്ടില്ല.…

Read More

ഷൂട്ടിംഗിനിടെ തേനീച്ചയിളകി, എട്ടു പേര്‍ക്ക് കുത്തേറ്റു

പാലക്കാട്‌: കാക്കയൂര്‍ തച്ചകോട് സിനിമാ ചിത്രീകരണത്തിനിടെ തേനീച്ചകളുടെ കുത്തേറ്റ് എട്ട് പേര്‍ക്ക് പരിക്ക്. എസ് ജെ സിനു സംവിധാനം ചെയ്യുന്ന ‘തേര്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു തേനീച്ച ആക്രമണം. സ്ഥിരമായി ചലച്ചിത്ര ചിത്രീകരണം നടക്കുന്ന തച്ചങ്കോട് നാല്‍ക്കവലയിലെ ആല്‍മരത്തിലും സമീപത്തിലെ പാലമരത്തിലും തേനീച്ചകള്‍ കൂടു കുട്ടിയിട്ടുണ്ടെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ചിത്രീകരണം തുടരുകയായിരുന്നു. തേനീച്ച കൂട് ഇളകിയതോടെ ചിത്രീകരണത്തിനെത്തിയ സിനിമാ പ്രവര്‍ത്തകരും കാണാന്‍ വന്ന സമീപവാസികളും ചിതറിയോടുകയായിരുന്നു. തേനീച്ചയുടെ ആക്രമണത്തില്‍ മൂന്ന് സിനിമാപ്രവര്‍ത്തകര്‍ക്കും അഞ്ച് പ്രദേശവാസികള്‍ക്കും പരുക്കേറ്റു.

Read More

കേരളത്തിലേക്ക് കള്ളത്തോക്കുകള്‍, പോലീസിനു തലവേദന

കൊച്ചി സംസ്ഥാനത്ത് കള്ളത്തോക്കുകളുടെ എണ്ണം പെരുകുന്നു. കഴിഞ്ഞ ദിവസം കളമശേരിയില്‍ നിന്നു കണ്ടെടുത്ത തോക്കുകള്‍ക്ക് ലൈസന്‍സില്ലെന്ന കണ്ടെത്തലാണു പോലീസിനെ കുഴയ്ക്കുന്നത്. ഇത്രയും തോക്കുകള്‍ ഒരു പരിശോധനയും കൂടാതെ എങ്ങനെ പുറംലോകത്ത് സംരക്ഷിക്കാന്‍ കഴിഞ്ഞു എന്നതാണ് കുഴയ്ക്കുന്ന ചോദ്യം. സാധാരണ നിലയ്ക്ക് ഏതു തരം തോക്കിനും ജില്ലാ കലക്റ്ററുടെ ലൈസന്‍സ് അനിവാര്യമാണെന്നിരിക്കെ കൊച്ചിയില്‍ പത്തൊന്‍പതു തോക്കുകളാണ് ഒരു ലൈസന്‍സുമില്ലാതെ കൈവശം വച്ചത്. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് കോതമംഗലത്ത് സ്വകാര്യ ദന്തല്‍ കോളെജിലെ ഹൗസ് സര്‍ജനായ യുവ ഡോക്റ്ററെ യുവാവ് കൊലപ്പെടുത്തിയതും കള്ളത്തോക്കുപയോഗിച്ചായിരുന്നു. ബിഹാറില്‍ നിന്നു വില കൊടുത്തു വാങ്ങിയതാണ് ഈ തോക്ക്. കളമശേരിയില്‍ പിടികൂടിയത് ജമ്മുകശ്മീരില്‍ നിന്ന് ഒളിച്ചു കടത്തിക്കൊണ്ടുവന്നതും. പിടിച്ചെടുത്ത 19 തോക്കിനും ലൈസന്‍സില്ല; വന്നത് കശ്മീരില്‍ നിന്നെന്നു കളമശേരി പോലീസ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ലൈസന്‍സില്ലാതെ സുരക്ഷാ ഏജന്‍സികള്‍ കൈവശം വെച്ചിരുന്ന തോക്കുകള്‍…

Read More

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ ജനകീയ സമരം ശക്തമാക്കുംഃ യുഡിഎഫ്

തിരുവനന്തപുരംഃ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ജനവിരുദ്ധ ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ക്കെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് നേതൃയോഗത്തില്‍ തീരുമാ‌‌നമായി. അതിന്‍റെ ഭാഗമായി ഈ മാസം ഇരുപതിനു സംസ്ഥാന വ്യാപകമായി പ്രതിഷേധ ധര്‍ണ നടത്തും. ജനങ്ങളുടെ ആരോഗ്യ- സാമ്പത്തിക മേഖലകളിലെല്ലാം സര്‍ക്കാരുകള്‍ തികഞ്ഞ പരാജയമാണ്. കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിനു ഗുരുതരമായ വീഴ്ചകളാണു സംഭവിച്ചതെന്നു യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. പെട്രോളിനും ഡീസലിനും പാചക വാതകത്തിനും ഒരു നിയന്ത്രണവുമില്ലാതെയാണു കേന്ദ്ര സര്‍ക്കാര്‍ വില കൂട്ടുന്നത്. ‌ഇതു സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കന്നു. ഇന്ധനവില വര്‍ധനവിലും പാചക വാതക വിലവര്‍ധനവിലും പ്രതിഷേധിച്ചാണു കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധിക്കുന്നത്. പൊതുമുതല്‍ വിറ്റുതള്ളി രാജ്യത്തിന്‍റെ സാമ്പത്തികഭദ്രത തകര്‍ക്കുന്നതും എതിര്‍ക്കുമെന്ന് സതീശനും യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസനും ചൂണ്ടിക്കാട്ടി. മുട്ടില്‍ മരം മുറികേസ് അട്ടിമറിക്കുകയും കുറ്റക്കാരെ സംരക്ഷിക്കുകയും…

Read More

പരാതികൾ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ്; പൂർണ തൃപ്തിയെന്ന് ആർ.എസ്.പി

തിരുവനന്തപുരം: ഗൗരവമുള്ള കാര്യങ്ങൾ ആർ.എസ്.പി ശ്രദ്ധയിൽപ്പെടുത്തിയെന്നും ഹ്രസ്വകാലാടിസ്ഥാനത്തിലും ദീർഘകാലാടിസ്ഥാനത്തിലും പരിഹാരം ഉണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. യുഡിഎഫിന് ഹൃദയ ബന്ധമുള്ള പ്രസ്ഥാനമാണ് ആർ.എസ്.പി. ആ ബന്ധം തുടരും. ചവറയിലെ തിരഞ്ഞടുപ്പ് തോൽവി സംബന്ധിച്ചുള്ള ചർച്ചകളല്ല നടന്നത്. മുന്നണിയിലെ രണ്ട് പാർട്ടികൾ തമ്മിൽ കൂടുതൽ അടുപ്പം ഉണ്ടാകാനും മുന്നണി മര്യാദകൾ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പ് വരുത്താനുമാണ് ചർച്ചകൾ. കോൺഗ്രസിലെ തർക്കങ്ങൾ ശാശ്വത പരിഹാരത്തിലേക്ക് നീങ്ങുന്നതിൽ ആർ.എസ്.പി സന്തോഷം പ്രകടിപ്പിച്ചതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആർ.എസ്.പിയുമായി അഭിപ്രായ വ്യത്യാസമില്ലെന്നും യു.ഡി.എഫ് സ്ഥാനാർഥികൾക്കെതിരെ പ്രവർത്തിച്ചവർ നടപടി നേരിടേണ്ടി വരുമെന്നും കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. ചർച്ചയിൽ സംതൃപ്തരാണെന്ന് ആർ എസ് പി നേതാക്കൾ വ്യക്തമാക്കി. കോൺഗ്രസുമായി പ്രശ്നങ്ങൾ ഒന്നുമില്ല. മുന്നണിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് വ്യക്തമാക്കി.

Read More