വികെസി പ്രൈഡിന് ബ്രാന്‍ഡ് ഓഫ് ദി ഡിക്കേഡ് പുരസ്‌കാരം

കോഴിക്കോട്: ഇന്ത്യയിലെ മുന്‍നിര പി.യു ഫൂട്ട് വെയര്‍ഉല്‍പ്പാദകരായ വികെസി പ്രൈഡിന് ബ്രാന്‍ഡ് ഓഫ് ദി ഡിക്കേഡ് പുരസ്‌കാരം. ബാര്‍ക്ക്, ഹെറാള്‍ഡ് ഗ്ലോബല്‍, ഇആര്‍ടിസി മീഡിയ എന്നിവര്‍ ഏര്‍പ്പടുത്തിയ പുരസ്‌കാരം മുംബൈയിലെ ഐടിസി മറാത്തയില്‍ നടന്ന ചടങ്ങില്‍ വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്കും ഡയറക്ടര്‍ വി.റഫീക്കും ചേര്‍ന്ന് ഏറ്റുവാങ്ങി. പാദരക്ഷാ, ഫാഷന്‍ വ്യവസായ മേഖലയെ സാധാരണക്കാര്‍ക്ക് അനുകൂലമായ തരത്തില്‍ ജനാധിപത്യവല്‍ക്കരിച്ചതിനാണ് പുരസ്‌കാരം. ഇതോടൊപ്പം വികെസി റസാക്കിനെ മാര്‍ക്കറ്റിങ് മേസ്റ്റര്‍ 2022 ആയി ബാര്‍ക്ക് ഏഷ്യയും ജൂറി പാനലും തിരഞ്ഞെടുക്കുകയും ചെയ്തു. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെ ആദ്യമായി ഒരു ഫൂട്ട് വെയര്‍ ബ്രാന്‍ഡിന്റെ അംബാസഡറാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതിനാണ് ഈ അംഗീകാരം. ആഗോള വിപണി ലക്ഷ്യമിടുന്ന ഇന്ത്യയിലെ ഏറ്റവും പുതിയ സ്‌പോര്‍ട്ടി ഫാഷന്‍ ബ്രാന്‍ഡായ ഡിബോംഗോ ഉള്‍പ്പെടെ വികെസിയുടെ നാലു ബ്രാന്‍ഡുകളും ഒരു വര്‍ഷത്തിനിടെ ബച്ചന്‍ അവതരിപ്പിച്ചിരുന്നു.…

Read More

മണപ്പുറം ഫൗണ്ടേഷന്‍ ഒരുക്കിയ 25 സ്നേഹഭവനങ്ങള്‍ കൈമാറി

തൃശൂര്‍: വലപ്പാട് ഗ്രാമപഞ്ചായത്തിലെ 25 നിര്‍ധന കുടുംബങ്ങള്‍ക്ക് നിര്‍മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ ദാനം മന്ത്രി കെ രാധാകൃഷ്ണന്‍(പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക ക്ഷേമ, ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പു മന്ത്രി) നിര്‍വഹിച്ചു. മണപ്പുറം ഫൗണ്ടേഷന്റെ സ്‌നേഹഭവനം പദ്ധതിയുടെ ഭാഗമായാണ് വീടുകള്‍ നിര്‍മിച്ചത്. ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചു നല്‍കുന്നതിന് സര്‍ക്കാരിനൊപ്പം മണപ്പുറം ഫൗണ്ടേഷന്‍ പോലുള്ള സ്ഥാപനങ്ങളും സംഘടനകളും രംഗത്തു വരുന്നത് ഏറെ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. മണപ്പുറം ഫൗണ്ടേഷന്‍ മാനേജങിങ് ട്രസ്റ്റി വി പി നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളില്‍ ഓരോ വീടുകൾ നിര്‍മിക്കുമെന്ന് വി പി നന്ദകുമാര്‍ പറഞ്ഞു.ചടങ്ങില്‍ അടുക്കളത്തോട്ടത്തിലേക്കുള്ള പച്ചക്കറി തൈകളുടെ വിതരണവും മണപ്പുറം ഇംപാക്ട് വാര്‍ഷിക പതിപ്പ് പ്രകാശനവും നടന്നു. ചടങ്ങില്‍ അടുക്കളത്തോട്ടത്തിലേക്കുള്ള പച്ചക്കറി തൈകളുടെ വിതരണം മന്ത്രി രാധാകൃഷ്ന്‍ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി…

Read More

പരിപാടികള്‍ക്ക് മാറ്റം വരുത്താതെ രാഹുലിന്റെ യാത്ര

എം.വി വിനീത തൃശൂർ: നിലമ്പൂരിലേയ്ക്കുള്ള യാത്ര ഭാരത് ജോഡോ യാത്രയുടെ നടത്തിപ്പിനെ ബാധിക്കുമെന്ന ആശങ്കയിലായിരുന്നു രാഹുൽ ഗാന്ധിയുടെ ആര്യാടൻ മുഹമ്മദിന്റെ വീട്ടിലേയ്ക്കുള്ള യാത്ര ആദ്യം 28ലേയ്ക്കാക്കുവാൻ തീരുമാനിച്ചതെങ്കിലും വളരെപെട്ടെന്നായിരുന്നു രാഹുൽ തീരുമാനം മാറ്റിയത്. പല പ്രതിസന്ധികളിലും കോൺഗ്രസിന് വഴികാട്ടിയായിരുന്ന ആര്യാടൻ മുഹമ്മദിന് പ്രണാമം അർപ്പിച്ച ശേഷം യാത്ര തുടരുന്നതാണ് ഉചിതമെന്ന ചിന്തയിലാണ് പെട്ടെന്നുള്ള മാറ്റം വന്നത്. യാത്ര മാറ്റിവെയ്ക്കുന്നത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് യാത്ര മാറ്റിവെയ്‌ക്കേണ്ടതില്ല എന്ന തീരുമാനത്തിലേയ്ക്ക് രാഹുലുമായി ആലോചിച്ച ശേഷം നേതാക്കൾ എത്തിയതും. പത്ത് മിനിറ്റിനുള്ളിൽ രാഹുൽ ഗാന്ധി നിലമ്പൂരിലെ ആര്യാടന്റെ വീട്ടിലേയ്ക്ക് പോകുമെന്ന് കെ.സി വേണുഗോപാൽ അറിയിക്കുന്നത് 9.25ന്. 9.40ന് രാഹുലുമായി നിലമ്പൂരിലേയ്ക്ക് വാഹനം തിരിച്ചു. നിലമ്പൂരിലേയ്ക്കും തിരിച്ചും കാർ മാർഗ്ഗം എന്നായിരുന്നു ആദ്യതീരുമാനമെങ്കിലും പദയാത്രയുടെ സമയക്രമം തെറ്റാതിരിക്കാനും ഉച്ചയ്ക്ക് രണ്ട് മണിക്ക് നടത്താൻ നിശ്ചയിച്ച വാർ ഹീറോ സംഗമത്തിൽ പങ്കെടുക്കാനെത്തുന്ന മുൻ…

Read More

യാത്രക്കിടെ ഞെട്ടലായി ആര്യാടന്റെ മരണം

എം.വി വിനീത തൃശൂര്‍: ഭാരത് ജോഡോ യാത്രയുടെ തൃശൂര്‍ ജില്ലയിലെ മൂന്നാം ദിനപര്യടനത്തിനിടെയായിരുന്നു അപ്രതീക്ഷിതമായി മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മരണവാര്‍ത്ത എത്തുന്നത്. തിരൂരില്‍ നിന്നും വടക്കാഞ്ചേരിക്കുള്ള പദയാത്രക്കിടെ അത്താണിയിലെ ഒരു ഹോട്ടലില്‍ നിന്നും രാഹുലും സംഘവും പ്രഭാത ഭക്ഷണം കഴിച്ചിറങ്ങി യാത്ര പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ആര്യാടന്‍ മുഹമ്മദിന്റെ മരണവാര്‍ത്തയെത്തുന്നത്. ഞെട്ടലോടെയായിരുന്നു രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആര്യാടന്റെ പെട്ടെന്നുള്ള വിയോഗവാര്‍ത്ത കേട്ടത്. അസുഖ ബാധിതനായി ആശുപത്രിയിലായിരുന്നുവെങ്കിലും പെട്ടെന്നുള്ള മരണം പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവരുടെ മുഖങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. ആര്യാടന്റെ മകനുംകെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ആര്യാടന്‍ ഷൗക്കത്ത് ശനിയാഴ്ച്ച രാവിലേയും യാത്രയുടെ ഭാഗമായി തൃശൂരിലുണ്ടായിരുന്നു. യാത്ര ഇനി എങ്ങിനെ ആര്യാടനോടുള്ള ആദരസൂചനകമായി യാത്ര നിര്‍ത്തിവെയ്ക്കുമോ എന്ന ചോദ്യമായിരുന്നു പിന്നെ ഉയര്‍ന്നത്. നേതാക്കളുടെ പ്രതികരണമറിയാനായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ആദ്യം ശ്രമിച്ചത്. ടി.എന്‍ പ്രതാപന്‍ എംപി ആയിരുന്നു…

Read More

നാപ്സ് നന്മോണം 2022

ദോഹ: നന്മണ്ട ഏരിയ പ്രവാസികളുടെ കൂട്ടായ്മയായ നാപ്സ് ഖത്തർ എട്ടാം വാർഷികവും ഓണാഘോഷവും നടത്തി. ഷഹാനിയ ഫാം ഹൗസിൽ വെച്ച് നടന്ന പരിപാടിയോടനുബന്ധിച്ചു വിവിധ കലാകായികമത്സരങ്ങൾ സംഘടിപ്പിച്ചു.ചിരിയരങ്, ബിസ്‌ക്കറ്റ് ഈറ്റിംഗ്, ബലൂൺ ബ്രേക്കിങ്, ഫാമിലി ഷോ, കമ്പവലി,മ്യൂസിക്കൽ ചെയർ എന്നി മത്സരങ്ങളും നൗഷാദ് കുമ്മൻകോടിന്റെ നേതൃത്വത്തിൽ ഗാനമേളയും നടന്നു. നാപ്സ് മെമ്പർ ഷാജു അഭയം രചനയും സംവിധാനവും നിർവഹിച്ചു ഷമീർ എൻ കെ, നൗഷിർ, ഷബീർ കെ കെ, ബഷീർ എം പി, ഫഹദ് കെ കെ, നൗഫിറ ഷബീർ ഷബ്‌ന നൗഷി, ഷഹാന ഷൗക്കി എന്നിവർ അവതരിപ്പിച്ച ലഹരി അരുത് എന്ന നാടകവും അരങ്ങേറി. ഫെബിൻ എൻ, അമീർ ഇ കെ, ഷാഹുൽ നന്മണ്ട, ജാഫർ കെ പി, ഫായിസ് കെ കെ, നൗഫൽ തണൽ, ബഷീർ എം പി, മെജേഷ് സി ഷംനാസ് ബി…

Read More

സ്പോർട്സ് കാർണിവലിന് സെപ്റ്റംബർ 30 ന് സമാപനം

ദോഹ: ലോകകപ്പ് ആവേശത്തോടൊപ്പം പ്രവാസികളെ കണ്ണി ചേര്‍ക്കുക എന്ന ലക്ഷ്യത്തോടെ എക്‌സ്പാറ്റ്‌സ് സ്‌പോര്‍ട്ടീവ് കള്‍ച്ചറല്‍ ഫോറവുമായി സഹകരിച്ച് ഒരു വര്‍ഷമായി നടത്തിവരുന്ന സ്‌പോര്‍ട്‌സ് കാര്‍ണിവല്‍ സെപ്തംബര്‍ 30ന് വെള്ളിയാഴ്ച സമാപിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റയ്യാന്‍ പ്രൈവറ്റ് സ്‌കൂള്‍ കാംപസില്‍ നടക്കുന്ന സമാപനത്തിന്റെ ഭാഗമായി വിവിധ കായിക മത്സരങ്ങളും എക്‌സിബിഷന്‍, ലോകകപ്പിന്റെ നാളിതുവരെയുള്ള ചരിത്രം ഉള്‍ക്കൊള്ളിച്ച കൊളാഷ് പ്രദര്‍ശനം, ദോഹയിലെ കലാകാരന്മാരുടെ കലാവിരുന്ന, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം തുടങ്ങിയവയുണ്ടാകും. ലോകകപ്പിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പെനാല്‍ട്ടി കിക്കില്‍ 2022 പേര്‍ പങ്കാളികളാകും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്കും. കാര്‍ണിവല്‍ സമാപനത്തിന്റെ ഭാഗമായി ഖത്തറിലെ മുന്‍നിര പ്രവാസി ടീമുകള്‍ മാറ്റുരക്കുന്ന വിവിധ ടൂര്‍ണമെന്റുകള്‍ നടക്കും. 32 ടീമുകളുടെ പെനാല്‍ട്ടി ഷൂട്ടൗട്ട്, 16 ടീമുകളുടെ പുരുഷ, വനിതാ വടംവലി, 16 ടീമുകളുടെ ബോക്‌സ് ക്രിക്കറ്റ്, 23 കാറ്റഗറികളിലായി ബാഡ്മിന്റണ്‍ പുരുഷ-…

Read More

തണലിന്റെ ആഭിമുഖ്യത്തിൽ റിഹാബ് യൂണിവേഴ്‌സിറ്റിക്ക് തുടക്കം കുറിക്കും

ദോഹ:വടകര ആസ്ഥാനമായ ദയാ റീഹാബിലിറ്റേഷൻ സെന്ററിന്റെ കീഴിലുള്ള തണലിന്റെ ആഭിമുഖ്യത്തില്‍ റിഹാബ് യൂണിവേഴ്‌സിറ്റിക്ക് തുടക്കം കുറിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരള ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴില്‍ റജിസ്റ്റര്‍ ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമായാണ് ആദ്യഘട്ടം ആരംഭിക്കുന്നത്.റിഹാബിലിറ്റേഷന്‍ മേഖലയിലെ വിവിധ ട്രേഡുകളില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി, പി ജി, പി എച്ച് ഡി കോഴ്‌സുകളാണ് വിഭാവനം ചെയ്യുന്നത്. ക്ലിനിക്കല്‍വിംഗ്, അക്കാദമിക് വിംഗ്, റിസര്‍ച്ച് വിംഗ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നടക്കുക. കോഴ്‌സുകളും ഗവേഷണങ്ങളും മുന്നോട്ടു പോകുന്നതിന് അനുസരിച്ച് സ്ഥാപനം യൂണിവേഴ്‌സിറ്റിയായി മാറാനാണ് ആഗ്രഹിക്കുന്നത്. കോഴിക്കോട് കുറ്റ്യാടിക്ക് സമീപം പന്തിരിക്കരയില്‍ 30 ഏക്കര്‍ ഭൂമി ഇതിനായി കണ്ടെത്തിയിട്ടുണ്ട്. നാല് മാസംകൊണ്ട് ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് ലക്ഷം ചതുരശ്ര അടിയുള്ള ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2023ല്‍ ആരംഭിച്ച് 2025ല്‍ പൂര്‍ത്തീകരിക്കും. 175 കോടി രൂപയാണ്…

Read More

കോൺഗ്രസിനെ ജനങ്ങൾ അതിരറ്റ് സ്നേഹിക്കുന്നു; രാഹുലിന്റെ യാത്രക്കുള്ള പിന്തുണ തെളിവെന്ന് ജയറാം രമേശ്

കൊച്ചി: രാജ്യത്തെ വർഗീയമായി ഭിന്നിപ്പിക്കുന്ന ബിജെപി സർക്കാരിനെതിരെയുള്ള പോരാട്ടം നയിക്കുന്ന കോൺഗ്രസിനെ ജനങ്ങൾ അതിരറ്റ് സ്നേഹിക്കുന്നുവെന്നതിന്റെ തെളിവാണ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലെ ജനപിന്തുണയെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്. 14 ദിവസത്തിനിടെ ഭാരത് ജോഡോ യാത്രയ്ക്ക് സമൂഹത്തിൽ നിന്ന്, പ്രത്യേകിച്ച് സ്ത്രീ ജനങ്ങളിൽ നിന്നും പുതു തലമുറയിൽ നിന്നും കിട്ടിയത് വലിയ പിന്തുണയാണ്. ബിജെപിക്ക് എതിരെയുള്ള പോരാട്ടത്തിന് കോൺഗ്രസിനേ കഴിയൂവെന്ന് രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾ ദൃഢമായി വിശ്വസിക്കുന്നു. പാർട്ടിയിൽ നിന്ന് ഒരാൾ പോകുമ്പോൾ കോൺഗ്രസിന്റെ ആദർശവും ആശയവും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ആയിരക്കണക്കിന് യുവജനങ്ങൾ ഈ പ്രസ്ഥാനത്തിന് ശക്തിപകരാനായി വന്നുചേരുന്നുണ്ടെന്നും അദ്ദേഹം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.രാജ്യത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ എന്ന നിലയിലാണ് കന്യാകുമാരി മുതൽ കാശ്മീർ വരെ ആദ്യഘട്ട യാത്ര. മറ്റ് സംസ്ഥാനങ്ങളിൽ യാത്ര നടത്താത്തതെന്തേയെന്നാണ് രാഷ്ട്രീയ എതിരാളികളുടെ ചോദ്യം. അവർ…

Read More

ഐഎസുമായി ബന്ധമെന്ന് സംശയം ; മൂന്ന് പേര്‍ അറസ്റ്റില്‍

ബംഗ്ലൂരു: തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന സംശയിക്കപ്പെടുന്ന മൂന്ന് പേര്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ശിവമോഗയില്‍ ആണ് അറസ്റ്റിലായത്. ഷരീഖ്, മാസീ, സയിദ് യാസിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായും പോലീസ് അറിയിച്ചു. ഇവര്‍ക്ക് തീവ്രവാദ പരിശീലനം ലഭിച്ചിരുന്നതായാണ് പോലീസ് നല്‍കുന്ന വിശദീകരണം. യുഎപിഎ ചുമത്തിയാണ് മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് കര്‍ണാടക ആഭ്യന്തര വകുപ്പ് മന്ത്രി സ്ഥിരീകരിച്ചു.

Read More

ഹോസ്റ്റലിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു; ഫീസ് വർധനയാണ് കാരണമെന്ന് വിദ്യാർഥികൾ

ലഖ്നോ: ഉത്തർപ്രദേശിലെ അലഹബാദ് യൂനിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു. താരാ ചന്ദ് ഹോസ്റ്റലിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാർഥിനിയെ കണ്ടെത്തിയത്.പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ഫീസ് വർധനയാണ് പെൺകുട്ടിയുടെ ആത്മഹത്യക്ക് കാരണമെന്ന് വിദ്യാർഥികൾ ആരോപിച്ചു. ആത്മഹത്യ വിവരം അറിഞ്ഞ ശേഷം നിരവധി വിദ്യാർഥികളാണ് ഹോസ്റ്റൽ പരിസരത്ത് തടിച്ച് കൂടിയത്. ഫീസ് വർധനയെ ചൊല്ലി കഴിഞ്ഞ രണ്ട് ദിവസമായി സർവകലാശാലയിൽ വിദ്യാർഥികൾ സമരത്തിലായിരുന്നു. എന്നാൽ, ആത്മഹത്യ ചെയ്ത വിദ്യാർഥിനി സർവകലാശാലയിൽ പഠിക്കുന്നതല്ലെന്നും നിയമവിരുദ്ധമായാണ് പെൺകുട്ടി ഹോസ്റ്റലിൽ താമസിക്കുന്നതെന്നും സർവകലാശാലയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ജയ കപൂർ പറഞ്ഞു. ഫീസ് വർധനയുമായി സംഭവത്തിന് ഒരു ബന്ധവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.ആത്മഹത്യ ചെയ്ത കുട്ടി സർവകലാശാലയിലെ വിദ്യാർഥിയല്ലെന്ന് പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാർ മീണയും അവകാശപ്പെട്ടു. സംഭവത്തിൽ വിപുലമായ അന്വേഷണം നടത്തി വരുകയാണെന്നും പൊലീസ് അറിയിച്ചു.

Read More