പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ ; രണ്ടാം ടി 20 യിലും ഇന്ത്യയെ പരാജയ പെടുത്തി

ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ടി20യിൽ ഓസ്‌ട്രേലിയക്ക് 14 റൺസിന്റെ ജയം.ജയത്തോടെ ഓസ്‌ട്രേലിയ മൂന്ന് മത്സരങ്ങൾ ഉള്ള ടി20 പരമ്ബര 2-0 സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടിയപ്പോൾ ഇന്ത്യക്ക് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടാനെ കഴിഞ്ഞൊള്ളു.

ബെത്ത് മൂണി(61), താഹ്‍ലിയ മക്ഗ്രാത്ത്(44*) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഓസ്‌ട്രേലിയ 149 നേടിയത്. സ്മൃതി മന്ഥാന 52 റൺസും റിച്ച ഘോഷ് 11 പന്തിൽ 23 റൺസ് നേടി മികച്ച പ്രകടനം നടത്തിയെങ്കിലും മറ്റ് താരങ്ങൾ തിളങ്ങാഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയായി. അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 36 റൺസ് ആയിരുന്നു. 2 സിക്സും ഒരു ഫോറും നേടിയ റിച്ച ആ ഓവറിൽ ദീപ്തി ശർമ്മയ്ക്കാപ്പം 21 റൺസ് നേടി.ജെമീമ റോഡ്രിഗസ് 23 റൺസ് നേടി.

Related posts

Leave a Comment