കോവാക്സീന് അംഗീകാരം നൽകി ഓസ്ട്രേലിയ

ഇന്ത്യ തദ്ദേശീയമായി നിർമിച്ച കോവാക്സീന് അംഗീകാരം നൽകി ഓസ്ട്രേലിയ. രാജ്യാന്തര യാത്രാ നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ നിർമിത കോവിഡ് വാക്സീന് അനുമതി നൽകി. ഇതോടെ കോവാക്സീൻ സ്വീകരിച്ചവർക്ക് ഓസ്ട്രേലിയയിൽ ക്വാറന്റീൻ വേണ്ടിവരില്ല. ഭാരത് ബയോടെക് നിർമിച്ച കോവാക്സീനും ചൈനയുടെ സിനോഫാം നിർമിച്ച വാക്സീനുമാണ് ഓസ്ട്രേലിയ അംഗീകാരം നൽകിയത്. ഇന്ത്യയിലെ കോവിഷീൽഡിനും ചൈനയിലെ സിനോവാക് വാക്സീനുമായിരുന്നു നേരത്തെ അംഗീകാരമുണ്ടായിരുന്നത്. ഓസ്ട്രേലിയയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്കും ചൈനക്കാർക്കും ഏറെ ആശ്വാസം പകരുന്നതാണ്.

Related posts

Leave a Comment