നീറ്റ് പരീക്ഷ കേന്ദ്രം : രക്ഷിതാക്കളിലും വിദ്യാർത്ഥികളിലും ആശങ്ക

ഓഗസ്റ്റ് 6 നാണ്  അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി എന്നിരിക്കെ എവിടെ സെന്റര് തീരുമാനിക്കണമെന്നറിയാതെ കുഴയുകയാണ് വിദ്യാർഥികൾ

നാദിർഷാ റഹ്‌മാൻ  , റിയാദ്

റിയാദ് : നീറ്റ് പരീക്ഷ കേന്ദ്രം സൗദിയിൽ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനും മുഖ്യമന്ത്രിമാർക്കും എംബസിക്കും  നിവേദനം നൽകി കാത്തിരിക്കുകയാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും ഇന്ത്യയിലെ വിവിധ സംസ്ഥാനുള്ളവർ റിയാദിൽ യോഗം ചേർന്നാണ് ആവശ്യം ഉന്നയിച്ചത്. .ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയ്ക്ക് തെയ്യാറെടുക്കുന്ന  സൗദിയിൽ സെന്റര് അനുവദിക്കാത്തത് ആശങ്കാ ജനകമാണ്.  

ഇപ്പോൾ മിഡിൽ ഈസ്റ്റിൽ കുവൈറ്റും ദുബൈയിലുമാണ് പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചട്ടുള്ളത്. കോവിടിന്റെ പശ്ചാത്തലത്തിൽ സൗദിയിൽ നിന്നും കുവൈറ്റിലേക്കും ദുബായിലേക്കും ഫ്ലൈറ്റ് സർവീസ് ഇല്ല . മാത്രമല്ല ഇന്ത്യക്കാർക്ക് പ്രവേശനവും ഇല്ല .

സെപ്റ്റംബർ പന്ത്രണ്ടിന് നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കാൻ നാട്ടിലേക്ക്  പോകുന്നവർക്ക് മടങ്ങിവരാൻ കഴിയുമോ എന്നതും പ്രവാസികളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. കുടുംബത്തോടൊപ്പം ഇന്ത്യയിലേക്കു പോയി കൃത്യ സമയത്തു മടങ്ങിയെത്തിയില്ലെങ്കിൽ ജോലി നഷ്ടപ്പെടാനും ഇടയാകും .

2013 , 2016 വർഷങ്ങളിൽ റിയാദിൽ സെന്റർ അനുവദിച്ചിരുന്നു. എന്നാൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടി സൗദിയിൽ പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടെന്നിരിക്കെ , കേന്ദ്രങ്ങൾ അനുവദിക്കാത്തതിൽ നിരാശയിലാണ് രക്ഷിതാക്കളും വിദ്യർത്ഥികളും .

അതുകൊണ്ടു തന്നെ സൗദിയിലെ വിദ്യാർത്ഥി സമൂഹത്തിന്റെ ആവശ്യം അംഗീകരിക്കുന്നതിന് ഇന്ത്യൻ എംബസി അടിയന്തിരമായി വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. 

Related posts

Leave a Comment