Connect with us
inner ad

Entertainment

ആഗസ്റ്റ് 4 ന് തിയ്യേറ്ററുകളിൽ റിലീസ് ചെയ്യാനിരുന്ന ‘സമാറ’ പുതിയ റിലീസ് ഡേറ്റ് പ്രഖാപിച്ചു

Avatar

Published

on

റഹ്മാൻ നായകനായ “സമാറ “എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 4 ന് തിയ്യേറ്ററുകളിൽ എത്താൻ ഇരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ആഗസ്റ്റ് 11ലേക്ക് റിലീസ് മാറ്റി വെക്കുക ആയിരുന്നു. ആഗസ്റ്റ് 11ന് മാജിക് ഫ്രെയിംസ് “സമാറ ” തീയറ്ററുകളിൽ എത്തിക്കും. പുതുമുഖ സംവിധായകൻ ചാൾസ് ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം പീകോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം കെ സുഭാകരൻ,അനുജ് വർഗ്ഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. സയൻസ് ഫിക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിയ്ക്കുന്നത്. ചിത്രത്തിൻ്റെ ട്രെയിലറിന് മികച്ച സ്വീകരണം ആണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരുന്നത്.

ട്രെയിലർ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ഇതിലെ അണിയറ പ്രവർത്തകരും താരങ്ങളും ചേർന്ന് ഒരു ക്യാമ്പയിൻ ഒരുക്കിയിരുന്നു. അതുപോലെതന്നെ വ്യത്യസ്തമായ പുതുമ നിറഞ്ഞ ഒരു ട്രെയിലർ തന്നെ ആയിരുന്നു സമാറയുടെത്. ഹിന്ദിയിൽ “ബജ്രംഗി ബൈജാൻ”, ജോളി എൽഎൽബി 2, തമിഴിൽ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീർസർവാർ, തമിഴ് നടൻ ഭരത്, മൂത്തോൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്കോട്ട് തുടങ്ങിയവർക്കൊപ്പം 18 ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. കുളു- മണാലി, ധർമ്മശാല, ജമ്മു കാശ്മീർ എന്നിവടങ്ങളിലായാണ് ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് .

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഛായാഗ്രഹണം സിനു സിദ്ധാർത്ഥ് ,പശ്ചാത്തലസംഗീതം ഗോപി സുന്ദർ,മ്യൂസിക് ഡയറക്ടർ :ദീപക് വാരിയർ,എഡിറ്റർ :ആർ ജെ പപ്പൻ, സൗണ്ട് ഡിസൈൻ : അരവിന്ദ് ബാബു , കോസ്റ്റ്യൂം. :മരിയ സിനു .ഇവരുടെ ആദ്യ സിനിമാ സംരംഭം കൂടിയാണ് “സമാറ”.കലാസംവിധാനം രഞ്ജിത്ത് കോത്തേരി,ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ഐക്കരശ്ശേരി, സംഘട്ടനം ദിനേശ് കാശി,പ്രൊഡക്ഷൻ കൺട്രോളർ പ്രേമൻ പെരുമ്പാവൂർ, പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിസൈനർ മാമിജോ, സ്റ്റിൽസ് സിബി ചീരൻ.മാർക്കറ്റിംഗ് ബിനു ബ്രിങ് ഫോർത്ത്. ഡിജിറ്റൽ പ്രൊമോഷൻ ഒബ്സ്ക്യൂറ. വിതരണം മാജിക് ഫ്രെയിംസ്. എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

‘ പെയ്തില്ല നിലാവുപോല്‍ ‘ : ഗസലിന്റെ മാധുര്യവുമായി ‘ഇന്നലെ’ ഗാനം ശ്രദ്ധേയമാകുന്നു

Published

on

കോഴിക്കോട്: പെയ്തില്ല നിലാവുപോല്‍.. പ്രണയത്തിന്റെ നീറ്റലുകള്‍ ഉള്ളില്‍ നിറയ്ക്കുന്ന വരികള്‍. ബാവുല്‍ സംഗീതത്തിന്റെ ഛായയുള്ള, ഗസലിന്റെ മാധുര്യമുള്ള ‘ ഇന്നലെ’ എന്ന ഗാനം ശ്രദ്ധേയമാവുകയാണ്. സീറോ ബജറ്റില്‍ നിര്‍മിച്ച ഇന്നലെ പൂര്‍ണമായും ആന്‍ഡ്രോയ്ഡ് ഫോണിലാണ് ചിത്രീകരിച്ചതെന്ന പ്രത്യേകത കൂടിയുണ്ട്. പാട്ടിന്റെ അണിയറയിലും അരങ്ങിലും ചില കൗതുകങ്ങള്‍ കൂടിയുണ്ട്. സപ്ലൈക്കോ ജീവനക്കാരന്‍ നായകനായ പാട്ടിന് സംഗീത സംവിധാനം നിര്‍വഹിച്ചത് ഒരു പോലീസുകാരനാണ്.


മിസ്റ്റിക് ഫാക്ടറിയുടെ ബാനറില്‍ പുറത്തിറങ്ങിയ ഇന്നലെയുടെ നായകന്‍ സപ്ലൈക്കോയിലെ ജീവനക്കാരനായ ബിജു. ടി. ദേവേന്ദ്രനാണ്. കോഴിക്കോട് ലിങ്ക് റോഡില്‍ സപ്ലൈകോയുടെ നെല്ല് സംഭരണ വിഭാഗത്തില്‍ അസിസ്‌റന്റ് സെയ്ല്‍സ്മാനാണ് ബാലുശ്ശേരി തലയാട് തയ്യുള്ളതില്‍ ബിജു.ഭാര്യ പി.പി. ദിവ്യ കസബ പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ്. മകള്‍ നിരഞ്ജന പത്താക്ലാസ് പരീക്ഷയില്‍ 9 എ പ്ലസ് നേടിയ അതേ ദിവസമാണ് പാട്ട് പുറത്തിറങ്ങിയത്. പാട്ടിന് ഈണം ചിട്ടപ്പെടുത്തിയ പ്രശാന്ത് മല്‍ഹാല്‍ കോഴിക്കോട് സിറ്റി പൊലീസിലെ സ്‌ക്വാഡ് അംഗമാണ്. അന്വേഷണ മികവിന് മുഖ്യമന്ത്രിയുടെ മെഡല്‍ ജേതാവാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

പാട്ടു പാടിയ ഗായകന്‍ സൂര്യശ്യാം ഗോപാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയിലെ മധു പകരൂ, കണ്ണൂര്‍ സ്‌ക്വാഡിലെ മൃദുഭാവേ ദൃഡ കൃത്യേ തുടങ്ങിയ പാട്ടുകളില്‍ കോറസ് പാടിയിട്ടുണ്ട്. ധാര്‍വാഡ് സ്വദേശിയായ ഹിന്ദുസ്ഥാനി ഗായകന്‍ കുമാര്‍ മര്‍ദൂറിന്റെ ശിഷ്യനാണ്. പേരാമ്പ്ര സ്വദേശിയായ അനാമിക ചന്ദ്രനാണ് ഇന്നലെയിലെ നായിക. രണ്ടു വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നൃത്ത ഇനങ്ങളില്‍ ജേതാവായിരുന്നു. പ്രണയവും വിരഹവും ഉള്ളില്‍ തൊടുന്ന വരികള്‍ എഴുതിയത് ചിത്രകാരനും മാധ്യമപ്രവര്‍ത്തകനുമായ മിത്രന്‍ വിശ്വനാഥനാണ്.

‘ഓള് എന്ന പാട്ടിന് മികച്ച സംവിധായകനുള്ള മലയാള ചലച്ചിത്ര കൂട്ടായ്മയുടെ ജയന്‍ സ്മാരക പുരസ്‌കാരം നേടിയിട്ടുണ്ട്. ഇദയം എന്ന പാട്ടിന്റെ ഗാനരചനയ്ക്ക് യുഎഇയിലെ മെഹ്ഫില്‍ രാജ്യാന്തര മ്യൂസിക് ഫെസ്റ്റില്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. 2005 മുതല്‍ 2008 വരെ കാലിക്കറ്റ് സര്‍വകശാലാ കലോത്സവത്തില്‍ ചിത്ര പ്രതിഭയായിരുന്നു. ദേശീയ അന്തര്‍ സര്‍വകലാശാലാ കലോത്സവത്തില്‍ പെയ്ന്റിങ് വിഭാഗത്തില്‍ വ്യക്തിഗത ചാംപ്യനുമായിരുന്നു.
തിരൂര്‍ സ്വദേശിയായ എ.കെ. മെഹറൂഫാണ് നിര്‍മാണ നിര്‍വഹണം.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Cinema

മാളവിക ജയറാമിന്റെ വിവാഹം കഴിഞ്ഞു; വരൻ നവനീത് ഗീരീഷ്

Published

on

മലയാളത്തിലെ താരജോഡികളായ ജയറാമിന്റെയും പാർവ്വതിയുടെയും മകൾ മാളവിക വിവാഹിതയായി. മോഡലും പ്രിയ നടൻ ജയറാമിന്റെ മകളും എന്ന നിലയില്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് മാളവിക. വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു. പാലക്കാട് സ്വദേശിയായ നവനീതാണ് ജയറാമിന്റെ മകള്‍ മാളവികയുടെ വരൻ. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് മാളവികയുടെ വരൻ നവനീത് ഗിരീഷ്. ജയറാമിന്റെയും പാര്‍വതിയുടെയും സുഹൃത്തുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തി. കാളിദാസ് ജയറാമിന്റെയും വിവാഹ നിശ്ചയം അടുത്തിടെ നടന്നിരുന്നു. മോഡലായ തരിണി കലിംഗരായരാണ് ജയറാമിന്റെ മകൻ കാളിദാസിന്റെ വധു. തരിണി കലിംഗരായരുമായി പ്രണയത്തിലാണെന്ന് കാളിദാസ് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിഷ്വല്‍ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് ജയറാമിന്റെ മകനും യുവ നടൻമാരില്‍ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‍ത കാളിദാസിന്റെ വധു തരിണി കലിംഗരായര്‍.

Continue Reading

Cinema

“പഞ്ചവത്സര പദ്ധതി”യിലൂടെ മലയാള സിനിമയ്ക്ക് പുതിയൊരു പ്രതിഭ; കൃഷ്‌ണേന്ദു എ മേനോൻ

Published

on

സജീവ് പാഴൂർ രചന നിർവഹിച്ച് പി.ജി.പ്രേം ലാൽ സംവിധാനം ചെയ്യുന്ന പഞ്ചവത്സര പദ്ധതി ഏപ്രിൽ 26 നു തിയേറ്ററുകളിലേക്കെത്തുമ്പോൾ ഒരു പ്രതിഭ കൂടി മലയാള സിനിമാ നായികാ നിരയിലേക്ക് എത്തുകയാണ്.ഇരിഞ്ഞാലക്കുട സ്വദേശിനി കൃഷ്‌ണേന്ദു എ മേനോനാണ് പഞ്ചവത്സര പദ്ധതിയിലെ നായിക. ചെറുപ്പകാലം മുതൽ നൃത്തം അഭ്യസിക്കുന്ന കൃഷ്‌ണേന്ദു യുവജനോത്സവ മത്സരങ്ങളിൽ വിവിധ നൃത്ത ഇനങ്ങളിൽ വിജയിച്ചിട്ടുണ്ട്.

നൃത്തത്തിനോടൊപ്പം അഭിനയത്തിലും താല്പര്യമുള്ള കൃഷ്‌ണേന്ദുവിന്റെ നായികയായുള്ള അരങ്ങേറ്റചിത്രമാണിത്. പഞ്ചവത്സര പദ്ധതിയിൽ ഷൈനി എന്ന ഗ്രാമീണ പെൺകുട്ടിയായാണ് കൃഷ്‌ണേന്ദു അഭിനയിക്കുന്നത്. മുൻപ് പതിനെട്ടാം പടി, ഗൗതമന്റെ രഥം എന്നീ ചിത്രങ്ങളിൽ കൃഷ്‌ണേന്ദു അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ നായികക്ക് വേണ്ടിയുള്ള ഓഡിഷൻ വഴിയാണ് പഞ്ചവത്സര പദ്ധതിയിലേക്കെത്തുന്നത്‌.

Advertisement
1000x200 PX MALAYALI DCTR MDX-02-02

തന്റെ സിനിമാ ജീവിതത്തിലെ അഭിനയ മേഖലയിലെ വഴിത്തിരിവ് ആകാൻ സാധ്യതയുള്ള കഥാപാത്രമാണിതെന്നു കൃഷ്‌ണേന്ദു എ മേനോൻ പറയുന്നു. ഒരു ഗ്രാമത്തിൽ ജീവിക്കുന്ന സിറ്റി ലൈഫ് സ്വപ്നം കാണുന്ന ഒരു പെൺകുട്ടിയുടെ കഥാപാത്രമാണ് ഈ ചിത്രത്തിൽ കൃഷ്‌ണേന്ദു അവതരിപ്പിക്കുന്നത്. ചെന്നൈയിൽ മൂന്നാം വർഷ എം.ബി. ബി.എസ് വിദ്യാർത്ഥിനിയായ കൃഷ്‌ണേന്ദു ഇരിഞാലക്കുട ശാന്തി നഗർ സുകൃതത്തിൽ കെ.ജി.അനിൽകുമാറിന്റെയും ഉമാ അനിൽകുമാറിന്റെയും ഇളയമകളാണ്. അമൽജിത് എ മേനോൻ ആണ് സഹോദരൻ.

സോഷ്യൽ സറ്റയറിൽ കഥ പറയുന്ന പഞ്ചവത്സര പദ്ധതിയുടെ സംഗീത സംവിധാനം ഷാൻ റഹ്മാൻ നിർവഹിക്കുന്നു. പിപി കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ,സിബി തോമസ്,ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങിയവരാണ് പഞ്ചവത്സര പദ്ധതിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ചിത്രത്തിന്റെ ഡി ഓ പി : ആൽബി, എഡിറ്റർ : കിരൺ ദാസ്, ലിറിക്‌സ് : റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആർട്ട് : ത്യാഗു തവനൂർ, മേക്കപ്പ് : രഞ്ജിത്ത് മണലിപ്പറമ്പിൽ, സ്റ്റൻഡ്‌സ് : മാഫിയാ ശശി, വസ്ത്രാലങ്കാരം : വീണാ സ്യമന്തക്, പ്രൊഡക്ഷൻ കൺട്രോളർ :ജിനു.പി.കെ, സൗണ്ട് ഡിസൈൻ : ജിതിൻ ജോസഫ്, സൗണ്ട് മിക്സ് : സിനോയ് ജോസഫ്, വി എഫ് എക്സ് : അമൽ, ഷിമോൻ.എൻ.എക്സ്(മാഗസിൻ മീഡിയ), ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : എ.കെ.രജിലേഷ്, അസ്സോസിയേറ്റ് ഡയറക്ടർ : രാജേഷ് തോമസ്, ഫിനാൻസ് കൺട്രോളർ : ധനേഷ് നടുവള്ളിയിൽ, സ്റ്റിൽസ് : ജസ്റ്റിൻ ജെയിംസ്, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured