ഇ-ട്രോണ്‍ GT ഇന്ത്യയില്‍ അവതരിപ്പിച്ച് ഔഡി

ഇന്ത്യന്‍ വിപണിയില്‍ ഇ-ട്രോണ്‍ GT ഇലക്ട്രിക് ഫോര്‍-ഡോര്‍ കൂപ്പെ അവതരിപ്പിച്ച് ജര്‍മന്‍ ആഢംബര വാഹന നിര്‍മാതാക്കളായ ഔഡി.അടിസ്ഥാന ക്വാട്രോ വേരിയന്റിന് 1.80 കോടി രൂപയും ഉയര്‍ന്ന RS വേരിയന്റിന് 2.05 കോടി രൂപയുമാണ് എക്‌സ്‌ഷോറൂം വില.

മുമ്പ് പുറത്തിറക്കിയ ഇ-ട്രോണ്‍ എസ്‌യുവി, ഇ-ട്രോണ്‍ സ്പോര്‍ട്ട്ബാക്ക് എന്നിവയ്ക്ക് ശേഷം ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളുടെ ഇന്ത്യയിലെ മൂന്നാമത്തെ ഇലക്ട്രിക് കാറാണ് ഇത്. ഇ-ട്രോണ്‍, RS ഇ-ട്രോണ്‍ എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് ഇ-ട്രോണ്‍ GT കൂപ്പെ വിപണിയില്‍ എത്തുന്നത്.

ഇ-ട്രോണ്‍ GT ക്വാട്രോയ്ക്ക് 500 കിലോമീറ്റര്‍ വരെ പൂര്‍ണ ചാര്‍ജില്‍ ശ്രേണി വാഗ്ദാനം ചെയ്യുമ്പോള്‍, RS ഇ-ട്രോണ്‍ GT-ക്ക് 481 കിലോമീറ്റര്‍ വരെയുള്ള ദൂര പരിധിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇ-ട്രോണ്‍ GT ക്വാട്രോയ്ക്ക് 4.1 സെക്കന്‍ഡില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും, പരമാവധി വേഗത 245 കിലോമീറ്ററാണ്. RS വേരിയന്റ് 3.3 സെക്കന്‍ഡില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കും. 250 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത.

Related posts

Leave a Comment