Connect with us
48 birthday
top banner (1)

News

ആത്മഹത്യക്ക് ശ്രമിച്ചിട്ട് ഭര്‍ത്താവിന്റെ മേല്‍ കുറ്റംചുമത്താന്‍ ശ്രമിക്കുന്നത് കൊടും ക്രൂരത

Avatar

Published

on


ന്യൂഡല്‍ഹി: ആത്മഹത്യക്ക് ശ്രമിച്ചിട്ട് ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും മേല്‍ കുറ്റംചുമത്താന്‍ ശ്രമിക്കുന്നത് ഭാര്യയുടെ കൊടുംക്രൂരതയാണെന്ന് ഡല്‍ഹി ഹൈകോടതി. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുടുംബം കള്ളക്കേസുകളില്‍ കുടുക്കപ്പെടുമെന്ന നിരന്തരമായ ഭീഷണിയിലാണ് ജീവിക്കുന്നത്. ആവര്‍ത്തിച്ചുള്ള ആത്മഹത്യ ഭീഷണിയും ആത്മഹത്യ ശ്രമവും ക്രൂരതയാണെന്നും ജസ്റ്റിസ് സുരേഷ് കുമാര്‍ കൈറ്റ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഭാര്യയുടെ ക്രൂരതയുടെ പേരില്‍ ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ച കുടുംബ കോടതിയുടെ ഉത്തരവ് ശരിവെച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ദമ്പതികള്‍ തമ്മില്‍ വിവാഹം കഴിച്ച നാള്‍ മുതല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ്. ഒടുവില്‍ ഭാര്യ കൊതുകിനെ തുരത്താനുള്ള ദ്രാവകം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ആ ശ്രമം പരാജയപ്പെട്ടപ്പോള്‍ ഭര്‍ത്താവ് തന്നെ കൊല്ലാന്‍ ശ്രമിച്ചതായാണ് യുവതി പരാതി പറഞ്ഞതെന്നും ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. തനിക്ക് ശരിയായി ഭക്ഷണം പോലും നല്‍കിയില്ലെന്നും ടോണിക്ക് ആണെന്ന് പറഞ്ഞാണ് ഭര്‍ത്താവ് ലായനി കുടിപ്പിച്ചതെന്നും യുവതി ആരോപിച്ചു. എന്നാല്‍ സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ് ജോലിസ്ഥലത്തായിരുന്നു എന്ന കാര്യം യുവതി പിന്നീട് സമ്മതിക്കുകയുണ്ടായി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭര്‍തൃകുടുംബം കള്ളക്കേസുകളില്‍ കുടുക്കപ്പെടുമെന്ന ഭീഷണിയിലാണ് കഴിയുന്നതെന്നും കോടതി നിരീക്ഷിച്ചു.

Advertisement
inner ad

ആവര്‍ത്തിച്ചുള്ള ആത്മഹത്യാ ഭീഷണിയും ആത്മഹത്യാശ്രമവും ക്രൂരതയ്ക്ക് തുല്യമായ നടപടിയാണെന്ന് മറ്റൊരു കേസില്‍ സുപ്രീം കോടതി വിലയിരുത്തി. ആത്മഹ്യ ശ്രമം വിജയിച്ചാല്‍ ഭര്‍ത്താവും കുടുംബവും പ്രതിക്കൂട്ടിലാകും. നിരപരാധിയായാല്‍ പോലും അത് അയാളുടെ ജീവിതംതന്നെ നശിപ്പിക്കും. അത്തരത്തിലുള്ള ആത്മഹ്യ ശ്രമം ക്രൂരതക്ക് തുല്യമാണെന്നും കോടതി വിലയിരുത്തി.

ഏതുകാര്യത്തിനും നിയമപരമായ പരിഹാരം തേടാന്‍ ഭാര്യക്ക് അവകാശമുണ്ടെങ്കിലും ഭര്‍തൃകുടുംബത്തിനെതിരെ സ്ത്രീധനം ചോദിച്ചു എന്നതടക്കമുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ഉന്നയിക്കുന്നതും അവര്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്യുന്നത് ക്രൂരതയാണ്. ഇവിടെ രണ്ടുവര്‍ഷത്തെ വിവാഹ ജീവിതത്തില്‍ 10 വര്‍ഷം മാത്രമാണ് ദമ്പതികള്‍ ഒരുമിച്ചു താമസിച്ചതെന്ന് കോടതിക്ക് മനസിലായിട്ടുണ്ട്. അക്കാലത്ത് പോലും ഭര്‍തൃകുടുംബത്തിനെതിരെ തെറ്റായ പരാതികള്‍ നല്‍കാനും ആരോപണങ്ങള്‍ ഉന്നയിക്കാനുമാണ് യുവതി ശ്രമിച്ചത്. അതിനാല്‍ ഭാര്യയുടെ ക്രൂരതയില്‍ നിന്ന് മോചനം നേടാന്‍ വിവാഹമോചനം അനുവദിച്ച കുടുംബ കോടതി നടപടി ശരിവെക്കുകയാണെന്നും കോടതി വ്യക്തമാക്കി. വിവാഹ മോചനം ശരിവെച്ച കുടുംബകോടതിയുടെ വിധിക്കെതിരെ യുവതി നല്‍കിയ ഹരജിയാണ് ഡല്‍ഹി ഹൈകോടതി തള്ളിയത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കേരള തീരത്ത് ജാഗ്രത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: കേരള തീരത്തും തമിഴ്‌നാട് തീരത്തും വെള്ളിയാഴ്ച രാത്രി 11. 30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുകയും വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകി.

Advertisement
inner ad

അതേസമയം, ഇന്ന് കേരള – കർണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ അറബിക്കടലിന്‍റെ മധ്യഭാഗങ്ങള്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേർന്ന വടക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, ഗള്‍ഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Advertisement
inner ad
Continue Reading

Education

ഓപ്പൺ ബുക്ക് പരീക്ഷ; സിബിഎസ്ഇ 9,11 ക്ലാസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും

Published

on

ന്യൂഡൽഹി: ഈ അധ്യയന വർഷം രാജ്യത്തെ തിരഞ്ഞെടുത്ത സിബിഎസ്ഇ സ്കൂളുകളിലെ 9,11 ക്ലാസുകളിൽ ഓപ്പൺ ബുക്ക് പരീക്ഷ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. 9 മുതൽ 12 വരെ ക്ലാസുകളിലാണ് പദ്ധതി ആദ്യം നടത്തുന്നത്. എന്നാൽ 10, 12 ക്ലാസുകളെ തൽക്കാലം ഇതിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചു. ഫലം വിലയിരുത്തിയ ശേഷം അടുത്ത അധ്യയന വർഷം കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും.

Advertisement
inner ad

9,10 ക്ലാസുകളിൽ ഇംഗ്ലിഷ്, സയൻസ്, കണക്ക് വിഷയങ്ങളിലും 11,12 ക്ലാസുകളിൽ ഇംഗ്ലിഷ്, ബയോളജി, കണക്ക് വിഷയങ്ങളിലും ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ പരീക്ഷ നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.

10, 12 ബോർഡ് പരീക്ഷയ്ക്കു തയാറെടുക്കുന്ന വിദ്യാർഥികൾക്ക് സമ്മർദം ആകുമെന്നതിന്നാലും മുന്നൊരുക്കം ആവശ്യമുള്ളതിനാലുമാണ് ഇവരെ ഒഴിവാക്കിയത്. പരീക്ഷയുടെ മാനദണ്ഡങ്ങൾ തയാറാക്കുകയാണെന്നും നവംബർ–ഡിസംബർ മാസത്തോടെ പരീക്ഷ നടത്താൻ സാധിക്കുമെന്നുമാണു പ്രതീക്ഷയെന്നും സിബിഎസ്ഇ വൃത്തങ്ങൾ പ്രതികരിച്ചു.

Advertisement
inner ad
Continue Reading

mumbai

ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്നും ലഭിച്ചത് മനുഷ്യന്റെ വിരൽ; അന്വേഷണം ആരംഭിച്ചു പോലീസ്

Published

on

മുംബൈ: ഓർഡർ ചെയ്ത ഐസ്ക്രീമില്‍ നിന്നും മനുഷ്യന്റെ വിരല്‍ ലഭിച്ചു. മുംബൈയിലെ ഡോക്ടറും മലാഡ് സ്വദേശിയുമായ ഒർലെം ബ്രെൻഡൻ സെറാവോ എന്ന ഇരുപത്തേഴുകാരിക്കാണ് ബട്ടർ സ്കോച്ച്‌ ഐസ്ക്രീമില്‍ നിന്ന് വിരല്‍ ലഭിച്ചത്. ഡോക്ടറുടെ സഹോദരിയാണ് ‘Zepto’ എന്ന ആപ്പുവഴി ഐസ്ക്രീമും മറ്റു ചില പലചരക്ക് സാധനങ്ങളും ഓർഡർ ചെയ്തത്. ഈ ഓർഡറിൽ നിന്നും ലഭിച്ച ഐസ്ക്രീമില്‍ ഒന്നാണ് ഡോക്ടർ കഴിച്ചത്. കഴിച്ചുതുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ നാവില്‍ എന്തോ തടയുന്നതായി തോന്നിയെന്നും പരിശോധിച്ചപ്പോഴാണ് അത് വിരലാണെന്ന് മനസിലായതെന്നുമാണ് ഡോക്ടർ പറയുന്നത്. എന്നാല്‍ രുചിവ്യത്യാസം അനുഭവപ്പെട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു.

Advertisement
inner ad
Continue Reading

Featured