Bangalore
പീഡനശ്രമം; പ്രിൻസിപ്പലിനെ ഹോസ്റ്റൽ മുറിയിലിട്ട് പെൺകുട്ടികൾ പൊതിരതല്ലി
മാണ്ഡി: വിദ്യാർത്ഥികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സ്കൂൾ പ്രിൻസിപ്പലിലെ ഹോസ്റ്റൽ മുറിയിലിട്ട് പെൺകുട്ടികൾ പൊതിരെ തല്ലി. കര്‍ണാടക മാണ്ഡി കട്ടേരിലാണ് സംഭവം. രാത്രി പെൺകുട്ടികളുടെ ഹോസ്റ്റൽ മുറിയിൽ കയറി സഹപാഠിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പെണ്‍കുട്ടികള്‍ സ്കൂൾ പ്രിൻസിപ്പലായ ചിന്മയാനന്ദമൂർത്തിയെ വളഞ്ഞിട്ടു ആക്രമിച്ചത്. മാണ്ഡി കട്ടേരിയിലെ സര്‍ക്കാര്‍ സ്കൂള്‍ ഹോസ്റ്റലിലാണ് സംഭവം.
ചിന്മയാനന്ദമൂർത്തിയില് നിന്ന് ലൈംഗിക അതിക്രമം പതിവായിരുന്നെന്ന് പെണ്‍കുട്ടികള്‍ ആരോപിച്ചു. കുട്ടികളെ അശ്ലീല വീഡിയോ കാണിക്കുന്നതും വിദ്യാര്‍ഥിനികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതും ചിന്മയാനന്ദമൂർത്തി പതിവാക്കിയിരുന്നു. പരാതിപ്പെടാന്‍ വിദ്യാര്‍ഥിനികള്‍ ധൈര്യം കാണിക്കില്ലെന്ന കണക്കുക്കൂട്ടലിലായിരുന്നു അധ്യാപകന്.
പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിത്യ സന്ദര്‍ശകനായിരുന്ന ഇയാള്‍ ബുധനാഴ്ച രാത്രി ഒരു പെണ്‍കുട്ടിയുടെ മുറിയില്‍ എത്തി ലൈംഗിക അതിക്രമത്തിന് മുതിര്‍ന്നു. ഇതോടെ പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ സഹപാഠികള്‍ ചിന്മയാനന്ദമൂർത്തിയെ വളയുകയായിരുന്നു. കയ്യില്‍ കിട്ടിയതെല്ലാം എടുത്ത് ചിന്മയാനന്ദമൂർത്തിയെ ആക്രമിച്ച കുട്ടികള്‍ തന്നെ അതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ചിന്മയാനന്ദമൂർത്തിയെ മാണ്ഡി പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ മുന്‍പ് പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം ചിന്മയാനന്ദമൂർത്തിക്കെതിരെ നിരവധി തവണ പരാതിപ്പെട്ടിരുന്നെങ്കിലും സ്കൂള്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പറയുന്നത്.
Bangalore
നോർക്ക റൂട്ട്സ് ഇൻഷുറൻസ് കാർഡ് പദ്ധതി; അപേക്ഷ സമാഹരണവുമായി കർണാടക മലയാളി കോൺഗ്രസ്

ബംഗളുരു :കർണാടക മലയാളി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന നോർക്ക റൂട്ട്സ് ഇൻഷുറൻസ് കാർഡ് പദ്ധതിയിൽ പങ്കാളികളാകുവാനുള്ള നാലാം ഘട്ടത്തിൽ സമാഹരിച്ച അപേക്ഷകൾ കെഎം സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ , സംസ്ഥാന സെക്രട്ടറി വർഗീസ് ജോസഫ് , ദാസറഹള്ളി അസംബ്ലി മണ്ഡലം പ്രസിഡന്റ് ജിബി കെആർ നായർ എന്നിവരുടെ നേതൃത്വത്തിൽ നോർക്ക റൂട്ട്സ് ഓഫീസിൽ സമർപ്പിച്ചു. നോർക്ക റൂട്ട്സ് ഡവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത് അപേക്ഷകൾ ഏറ്റുവാങ്ങി.
18 മുതൽ 70വയസ്സുവരെയുള്ള മറുനാടൻ മലയാളികൾക്ക് 315 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ മൂന്നു വർഷത്തേയ്ക്ക് നാല് ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ് പദ്ധതി. അപകടത്തെ തുടർന്ന് മരണം സംഭവിക്കുകയോ പൂർണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് പരിരക്ഷ ലഭിക്കുക. കർണാടക മലയാളി കോൺഗ്രസ്സിന്റെ എല്ലാ നിയോജകമണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിലും അടുത്ത ഘട്ടത്തിലേക്കുള്ള നോർക്ക റൂട്ട്സ് ഇൻഷുറൻസ് കാർഡ് ലഭ്യമാക്കുവാനുള്ള അപേക്ഷകൾ സമാഹരിച്ചു വരുന്നതായി പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ പറഞ്ഞു .
Bangalore
ബംഗളൂരു മെട്രോയുടെ തൂൺ തകർന്ന് ബൈക്ക് യാത്രക്കാരായ അമ്മയും കുഞ്ഞും മരിച്ചു

ബംഗളൂരു: ബംഗളൂരു മെട്രോയുടെ നിർമ്മാണത്തിലിരുന്ന തൂൺ തകർന്ന് വീണ് ബൈക്ക് യാത്രക്കാരായ അമ്മയും കുഞ്ഞും മരിച്ചു. ബംഗളൂരു സ്വദേശിനിയായ തേജസ്വിനി (30) , രണ്ട് വയസുള്ള മകൻ വിഹാൻ എന്നിവരാണ് മരിച്ചത്. കോൺക്രീറ്റിന് മുന്നോടിയായി സ്ഥാപിച്ച ഇരുമ്പ് പാളികളാണ് തകർന്ന് വീണത്. ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു തേജസ്വിനിയും കുഞ്ഞും. ഭർത്താവിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബംഗളൂരു മെട്രൊ റെയിൽ കോർപ്പറേഷനെതിരെ ഗോവിന്ദപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപകടത്തിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. കർണാടകം ഭരിക്കുന്ന സർക്കാരിന്റെ അഴിമതിയുടെ ഇരകളാണ് മെട്രോ തൂൺ തകർന്നുവീണു മരിച്ച അമ്മയും കുഞ്ഞുമെന്ന് കോൺഗ്രസ് നേതാവ് ആരോപിച്ചു. കർണാടകയിലെ ബിജെപി സർക്കാർ 40 ശതമാനം കമ്മീഷൻ സർക്കാരാണെന്ന കോൺഗ്രസ് ആരോപണം ശരിവെക്കുന്നതാണ് ഇത്തരത്തിലുള്ള ദാരുണമായ അപകടമെന്നും അദ്ദേഹം പറഞ്ഞു.
Bangalore
മംഗളൂരു സ്ഫോടനം എൻഐഎക്കു കൈമാറാൻ ശുപാർശ, ലക്ഷ്യം വച്ചത് കദ്രി മജ്ഞുനാഥ ക്ഷേത്രം

മംഗളുരു: ഓട്ടോ റിക്ഷാ സ്ഫോടനക്കേസ് എൻഐഎക്ക് കൈമാറാൻ ശുപാർശ. ഇതു സംബന്ധിച്ച് കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. മംഗളൂരു സ്ഫോടനത്തിൻറെ ഉത്തരവാദിത്തം ഇസ്ലാമിക് റെസിസ്റ്റൻസ് കൗൺസിൽ എന്ന സംഘടന ഏറ്റെടുത്ത സാചര്യത്തിലാണു നടപടി. മംഗളൂരു പൊലീസ് ഇൻറലിജൻസ് വിഭാഗത്തിന് സംഘടനയുടെ പേരിൽ ലഭിച്ച കത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. മംഗളുരു കദ്രിയിലെ മജ്ഞുനാഥ ക്ഷേത്രത്തിൽ വലിയ സ്ഫോടനം നടത്താനായിരുന്നു അക്രമികൾ ലക്ഷ്യം വച്ചതെന്നു സംശയിക്കുന്നു. സ്ഫോടനത്തിൻറെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ഇസ്ലാമിക് റെസിസ്റ്റൻസ് കൗൺസിലിൻറെ പേരിലുള്ള കത്തിൽ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന ഭീഷണിയും കത്തിലുണ്ട്. ഇസ്ലാമിക് റെസിസ്റ്റൻസ് കൗൺസിലിൻറെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും ഈ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഈ കത്തിൻറെയും പോസ്റ്റിൻറെയും ആധികാരികത സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇസ്ലാമിക് റെസിസ്റ്റൻസ് കൗൺസിൽ ഒരു വാട്ട്സാപ്പ് കൂട്ടായ്മയാണെന്ന് പൊലീസ് വ്യക്തമാക്കി. ഈ വാട്ട്സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം. സ്ഫോടനം നടത്തിയ മുഹമ്മദ് ഷാരിഖും ഒളിവിലുള്ള പ്രധാന സൂത്രധാരൻ താഹയും അൽ ഹിന്ദ് സംഘടനയിലെ അംഗങ്ങളാണെന്നതിൻറെ രേഖകളും പൊലീസിന് ലഭിച്ചു. കൊച്ചി, മധുര എന്നിവടങ്ങൾ കേന്ദ്രീകരിച്ചും എസ്ഐടിയുടെയും എൻഐഎയുടെയും അന്വേഷണം വിപുലമാക്കി.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured2 weeks ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured2 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured3 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi3 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login