Connect with us
48 birthday
top banner (1)

Featured

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച പ്രവര്‍ത്തകനെ ശ്വാസംമുട്ടിച്ച് കൊല്ലാന്‍ശ്രമം: പൊലീസ് നിയമക്കുരുക്കില്‍

Avatar

Published

on

കരുതല്‍ കസ്റ്റഡി സുപ്രീംകോടതി വിധിയുടെ ലംഘനം

സ്വന്തം ലേഖകന്‍
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടാകുമെന്നതിന്റെ പേരില്‍ കെഎസ്‌യു പ്രവര്‍ത്തകനെ ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ച സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ നിയമക്കുരുക്കില്‍. വധശ്രമം ചൂണ്ടിക്കാട്ടി പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കും കോടതിയില്‍ നേരിട്ടും കോഴിക്കോട് ഗവണ്മെന്റ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി ജോയല്‍ ആന്റണി പരാതി നല്‍കുന്നതോടെ, യജമാന ഭക്തി കാണിച്ച ഡിസിപി കെ.ഇ ബൈജു ഗുരുതരമായ നിയമലംഘന കേസ് നേരിടേണ്ടി വരും. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കി കഴിഞ്ഞു. ഇതിനുപുറമെ, കരുതല്‍ തടങ്കല്‍ സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ആരോപിച്ച് കെഎസ്‌യു നിയമപോരാട്ടത്തിന് ഇറങ്ങുന്നതും ആഭ്യന്തര വകുപ്പിനെ ആകമാനം പ്രതിക്കൂട്ടിലാക്കും.
 നവകേരള സദസിന് എത്തിയ മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ 25ന് കോഴിക്കോട് എരഞ്ഞിപ്പാലത്ത് കെഎസ്‌യു നടത്തിയ പ്രതിഷേധ സമരത്തിനിടെയാണ് പൊലീസ് അതിക്രമം ഉണ്ടായത്. പ്രതിഷേധക്കാരെ സംഭവ സ്ഥലത്ത് നിന്ന് നീക്കുന്നതിനിടയില്‍ കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യുട്ടി കമ്മീഷണര്‍ കെ.ഇ ബൈജു പ്രകോപനമൊന്നും കൂടാതെ അത്യധികം ശക്തി പ്രയോഗിച്ച് ശ്വാസതടസം ഉണ്ടാവുന്ന തരത്തില്‍ അതിക്രൂരമായി ഏറെ നേരം തന്റെ കഴുത്തിനു കുത്തിപ്പിടിച്ചെന്നാണ് മനുഷ്യാവകാശ കമ്മിഷനുള്ള പരാതിയില്‍ ജോയല്‍ ആന്റണി പറയുന്നത്. മാധ്യമങ്ങളില്‍ വന്ന ഫോട്ടോ സഹിതമാണ് പരാതി. ശ്വാസതടസം നേരിടുന്ന കാര്യം താനും കണ്ട് നിന്ന ചിലരും അറിയിച്ചിട്ടും മനഃപൂര്‍വ്വം ഏറെ നേരം ഈ പ്രവര്‍ത്തി തുടര്‍ന്നെന്നും ജോയല്‍ പരാതിപ്പെട്ടു. ഡിസിപിയുടെ നടപടി മനുഷ്യാവകാശം ലംഘിക്കുന്ന അതിക്രമവും സുപ്രീംകോടതി വിധിയുടെ ലംഘനവുമാണെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. കോടതിയില്‍ നേരിട്ട് പരാതി നല്‍കുമെന്നും ജോയല്‍ വ്യക്തമാക്കി. കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജിനെയും ഡെപ്യൂട്ടി കമ്മീഷണര്‍ ബൈജു കഴുത്തില്‍ മാരകമായി മര്‍ദ്ദനമേല്‍പ്പിച്ചതായ് പരാതിയുണ്ട്. ബൈജുവിനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പരാതി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
 അതേസമയം യജമാനഭക്തി കാട്ടി കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലിടുന്ന നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. 2021 ആഗസ്റ്റ് നാലിന് ‘കരുതല്‍ തടങ്കല്‍’ സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിലെ മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണ് കണ്ണൂരിലും കോഴിക്കോടും കണ്ടത്. വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും ഹനിക്കുന്ന ഈ നിയമം സാധാരണ സാഹചര്യത്തില്‍ ഉപയോഗിക്കാനുള്ളതല്ല. അസാധാരണ സാഹചര്യങ്ങളില്‍ സര്‍ക്കാറിന് ഉപയോഗിക്കുന്നതിനാണ് ഇത്തരമൊരു അസാധാരണ നിയമമെന്ന് ജസ്റ്റിസ് സി.ടി. രവികുമാര്‍, സുധാന്‍സു ധുലിയ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി വിധിക്ക് വിരുദ്ധമായ നിലപാടാണ് പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് സ്വീകരിച്ചത്. തന്റെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ചെന്ന് പരാതിയില്‍ ജോയല്‍ വ്യക്തമാക്കിയിട്ടുണ്ട്. കരുതല്‍ തടങ്കലിനെതിരെ നിയമപോരാട്ടം നടത്തുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും അറിയിച്ചു. കെഎസ്‌യു പ്രവര്‍ത്തകന്റെ കഴുത്ത് ഞെരിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആര്‍.ഷഹിനും മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്.

Advertisement
inner ad

Featured

ജെഡിഎസിനെ ഒക്കത്തിരുത്തി ഇരട്ടത്താപ്പ് കാണിക്കാൻ സിപിഎമ്മിനും പിണറായിക്കും മാത്രമേ കഴിയൂ; പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം : എച്ച് ഡി കുമാരസ്വാമി കേന്ദ്രമന്ത്രി ആയത് സിപിഎമ്മിന്റെ മൗന അനുവാദത്തോടെ ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൻഡിഎ ഘടകകക്ഷിയെ ഒക്കത്തിരുത്തി ഇരട്ടത്താപ്പ് കാണിക്കാൻ പിണറായി വിജയന് മാത്രമേ കഴിയൂ എന്നും ജെ ഡി എസ് എൽഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതിൽ മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിന് രാഷ്ട്രീയ സംരക്ഷണം നല്‍കി എല്‍.ഡി.എഫില്‍ ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്നത് സി.പി.എമ്മാണ്. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസുകള്‍ ഡെമോക്ലീസിന്റെ വാള്‍ പോലെ തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ ജെ.ഡി.എസിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത ഗതികേടിലാണ് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും. കേരളത്തിലും എന്‍.ഡി.എ – എല്‍.ഡി.എഫ് സഖ്യകക്ഷി ഭരണം തന്നെയാണ് നടക്കുന്നത്.

Advertisement
inner ad

കഴിഞ്ഞ സെപ്റ്റംബറിലാണ് ജെഡിഎസ് എന്‍ഡിഎയില്‍ ചേര്‍ന്നത്. അന്ന് മുതല്‍ ഇന്ന് വരെ പിണറായി വിജയനോ ഇടത് നേതാക്കളോ ഒരക്ഷരം മിണ്ടിയിട്ടില്ല. ജെഡിഎസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചു.

Advertisement
inner ad
Continue Reading

Featured

തൃശൂരിലും പാലക്കാട്ടും ഭൂചലനം

Published

on

തൃശൂര്‍/പാലക്കാട്: തൃശൂരിലും പാലക്കാട്ടും നേരിയ ഭൂചലനം. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ മൂന്നു തീവ്രത രേഖപ്പെടുത്തിയതായി ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം. കുന്നംകുളത്തും ഗുരുവായൂർ, എരുമപ്പെട്ടി എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

രണ്ട്‌ സെക്കന്റ്‌ നീണ്ടുനിൽക്കുന്ന പ്രകമ്പനമാണ്‌ അനുഭവപ്പെട്ടത്‌. പഴുന്നാന, കടങ്ങോട്‌, ആനായ്‌ക്കൽ തുടങ്ങിയ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലക്കാട് തിരുമറ്റക്കോട്, വേലൂർ, മുണ്ടൂര് , ചാഴിയാട്ടിരി മേഖലയിലാണ് ഭൂചലനമുണ്ടായത്. തിരുമറ്റക്കോട് പതിമൂന്നാം വാര്‍ഡ് ചാഴിയാട്ടിരി പ്രദേശത്ത് രാവിലെ 8.15നാണ് ശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടത്. രണ്ടിടങ്ങളിലായുണ്ടായ ഭൂചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Advertisement
inner ad
Continue Reading

Featured

കു​വൈ​ത്ത് ദുരന്തത്തിൽ ധ​ന​സ​ഹാ​യം പ്രഖ്യാ​പി​ച്ച് എം.​എ. യൂ​സ​ഫ​ലി​യും രവി പി​ള്ള​യും

Published

on

തി​രു​വ​ന​ന്ത​പു​രം: കു​വൈ​ത്തിലെ ദുരന്തത്തിൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടു​ബ​ത്തി​ന് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് വ്യ​വ​സാ​യി​ക​ളാ​യ എം.​എ. യൂ​സ​ഫ​ലി​യും രവി പി​ള്ള​യും. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് നോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​നും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സ​ഫ​ലി അ​ഞ്ചു​ല​ക്ഷം രൂ​പ വീ​ത​വും ര​വി പി​ള്ള ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും ന​ല്‍​കും. ഇ​വ​ര്‍ ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു. നോ​ര്‍​ക്ക മു​ഖേ​ന​യാ​ണ് ഈ ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക.

തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ മ​ല​യാ​ളി​ക​ള്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​തം ന​ല്‍​കാ​നും വ്യാ​ഴാ​ഴ്ച ചേ​ര്‍​ന്ന പ്ര​ത്യേ​ക മ​ന്ത്രിസ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

Advertisement
inner ad
Continue Reading

Featured