ചെന്നൈയിൽ നിന്ന് തായ്‌ലന്റിലേക്ക് കാർഗോ വഴി നക്ഷത്ര ആമകളെ കടത്താൻ ശ്രമം : പിടികൂടി കസ്റ്റംസ്

ചെന്നൈ : ചെന്നൈയില്‍ നിന്നും തായ്‌ലന്റിലേക്ക് കടത്താന്‍ ശ്രമിച്ച നക്ഷത്ര ആമകളെ പിടികൂടി. ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നാണ് കാര്‍ഗോ കസ്റ്റംസ് വിഭാഗം നക്ഷത്ര ആമകളെ കടത്താനുള്ള ശ്രമം തകര്‍ത്തത്. 2247 ജീവനുള്ള നക്ഷത്ര ആമകളെ കസ്റ്റംസ് പിടിച്ചെടുക്കുകയും ചെയ്തു.
പിടികൂടിയ നക്ഷത്ര ആമകളെ പുനരധിവാസത്തിനായി വനം വകുപ്പിന് കൈമാറി. തായ്‌ലന്റിലേക്ക് കയറ്റുമതിയ്‌ക്കായി കരുതിവെച്ച 15 പാഴ്‌സലുകളില്‍ 10 എണ്ണത്തില്‍ നക്ഷത്ര ആമകള്‍ ആയിരുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവരുന്നത്.

Related posts

Leave a Comment