ക്യാമറമാനെ രക്ഷിക്കാൻ ശ്രമം : മലഞ്ചെരുവിൽ നിന്ന് താഴേക്ക് വീണ് റഷ്യൻ മന്ത്രിക്ക് ദാരുണാന്ത്യം

അപകടത്തിൽപ്പെട്ട ക്യാമറാമാനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ റഷ്യൻ മന്ത്രിക്ക് ദാരുണാന്ത്യം. റഷ്യയിലെ നോറിൽസ്‌ക് പട്ടണത്തിലാണ് നാടിനെ ഞെട്ടിച്ച ഈ സംഭവം. വിവിധ സേനാവിഭാഗങ്ങളുടെ അഭ്യാസപരിപാടി നടക്കുന്നതിനിടെ മലഞ്ചെരുവിന്റെ അരികിൽ നിൽക്കുകയായിരുന്നു സിനിചെവും ക്യാമറാമാനും. പെട്ടെന്ന് ക്യാമറാമാൻ കാൽവഴുതി വീഴുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് കൂടയുള്ളവർക്ക് മനസ്സിലാകുന്നതിന് മുൻപ് തന്നെ സിനിചെവ് ക്യാമറാമാനെ രക്ഷിക്കാനായി ചാടി. ചാട്ടത്തിനിടെ പാറയിലിടിച്ച് മരിക്കുകയായിരുന്നു. സോവിയറ്റ് യൂണിയന്റെ അവസാന വർഷങ്ങളിൽ കെജിബി സുരക്ഷാ സർവീസിൽ അംഗമായിരുന്നു സിനിചേവ്. 2018 മെയ് മാസത്തിലാണ് അദ്ദേഹം അത്യാഹിത മന്ത്രാലയത്തിന്റെ തലവനായി നിയമിതനായത്. 2006 നും 2015 നും ഇടയിൽ പുടിന്റെ സുരക്ഷാ വിഭാഗത്തിലും കാലിനിൻഗ്രാഡിന്റെ ആക്ടിംഗ് ഗവർണറായും ഫെഡറൽ സെക്യൂരിറ്റി സർവീസിന്റെ (എഫ്‌എസ്ബി) ഡെപ്യൂട്ടി ഹെഡ്ഡായും സേവനമനുഷ്ഠിച്ചിരുന്നു.

Related posts

Leave a Comment