അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം . അട്ടപ്പാടി തൂവ ഊരിലെ വള്ളി രാജേന്ദ്രന്റെ ഒന്നര മാസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്. അട്ടപ്പാടിയിൽ ഈ ആഴ്‌ച്ചത്തെ രണ്ടാമത്തെ നവജാത ശിശുമരണമാണ് ഇത്. ഈ വർഷം ഇതുവരെ ഒൻപത് നവജാത ശിശുക്കളാണ് മരിച്ചത്.

ഈയാഴ്ച ഇതിന് മുൻപ് മരിച്ച നവജാത ശിശുവിന്റെ അമ്മ ഇന്ന് രാവിലെ മരിച്ചിരുന്നു. അട്ടപ്പാടി കുറവൻ കണ്ടി സ്വദേശി ബാലകൃഷ്ണന്റെ ഭാര്യ തുളസിയാണ് മരിച്ചത്. അരിവാൾ രോഗ ബാധിതയായിരുന്നു. രണ്ട് ദിവസം മുൻപാണ് ഇവരുടെ നവജാത ശിശു തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച്‌ മരിച്ചത്. പ്രസവത്തോടെ തുളസിയെയും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അബോധാവസ്ഥയിലായ യുവതി ഇന്ന് രാവിലെ ഏഴിനാണ് മരിച്ചത്.

Related posts

Leave a Comment