അട്ടപ്പാടി ശിശു മരണം ; പട്ടികജാതിഗോത്രവർഗ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം : അട്ടപ്പാടി ആദിവാസി മേഖലയിൽ നവജാതശിശുക്കളുടെ മരണത്തിൽ മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി, പട്ടിക ഗോത്ര വർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പാലക്കാട് ജില്ലാ കലക്ടർ, ജില്ലാ മെഡിക്കൽ ഓഫിസർ, അഗളി ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫിസർ, പാലക്കാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവരിൽ നിന്നും കുട്ടികളുടെ മരണം സംബന്ധിച്ചും പരിഹാര മാർഗങ്ങളെ സംബന്ധിച്ചും റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കാൻ നിർദേശം നൽകി. അട്ടപ്പാടിയിൽ രണ്ട് ആദിവാസി നവജാതശിശുക്കളും ആറ് വയസുള്ള ഒരു കുട്ടിയും മരിച്ച സംഭവത്തിലാണ് നടപടി.

Related posts

Leave a Comment