മുളകുപൊടി വിതറി ആക്രമണം; മുൻ മാധ്യമ പ്രവർത്തകന്റെ കാൽ തല്ലിയൊടിച്ചു

തൃശൂർ: തൃപ്പറ്റിൽ മുളകുപൊടി എറിഞ്ഞ് ആക്രമണം നടത്തി മുൻ മാധ്യമ പ്രവർത്തകന്റെ കാല് തല്ലിയൊടിച്ചു.തൃപ്പറ്റ് കല്ലൂർ വീട്ടിൽ ശ്രീനിവാസന്‍റെ മകൻ ശ്രീജിത്താണ് (40) ആക്രമണതനിരയായത്. തിങ്കളാഴ്ച രാവിലെ 8 30ന് നടന്ന സംഭവത്തിൽ യുവാവിനെ സാരമായ പരിക്കുകളോടെ പുന്നൂകാവ് ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം കൂടുതൽ ചികിത്സക്കായി കുന്നംകുളം ആശുപത്രിയിലേക്ക് മാറ്റി.ചായക്കടയിൽ ജോലി ചെയ്യുന്നതിനിടെയാണ് ആക്രമിസംഘം ശ്രീജിത്തിനെ മർദിച്ചത്.പുലർച്ചെ 5.15നാണ് മൂന്നംഗ സംഘം സ്കൂട്ടറിലെത്തിയത്. കുറേനേരം ചുറ്റുപാടും വീക്ഷിച്ച് ആളൊഴിഞ്ഞ സമയത്തായിരുന്നു കണ്ണിൽ മുളകിപ്പൊടി വിതറുകയും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കാൽ തല്ലി ഒടിക്കും ചെയ്തത്.പ്രതികളുടെ ദൃശ്യം സമീപത്തുള്ള കെട്ടിടത്തിലെ സി സി ടി വി യിൽ പതിഞ്ഞിട്ടുണ്ട്.നേരത്തെ ദൃശ്യമാധ്യമ പ്രവർത്തകനായിരുന്ന ശ്രീജിത്ത്, തണ്ണീർത്തടം നികത്തൽ തുടങ്ങി അനധികൃത നിർമ്മാണങ്ങൾ ക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.പിന്നീട് പിതാവിനെ സഹായിച്ച ചായക്കടയിൽ ജോലിചെയ്തുവരികയായിരുന്നു. വ്യക്തിവൈരാഗ്യം ആയിരിക്കാം ആക്രമണത്തിനുപിന്നിൽ എന്നാണ് പോലീസ് നിഗമനം. പ്രതികൾക്കായുള്ള പോലീസ് അന്വേഷണം പുരോഗമിക്കുന്നു.

Related posts

Leave a Comment