പതിനാറുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം, അയല്‍വാസിയെ തെരയുന്നു

പാലക്കാട്ഃ പതിനാറുകാരിയെ കഴുത്തില്‍ കുരുക്കിട്ടു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അയല്‍വാസിയെ പോലീസ് തെരയുന്നു. മണ്ണാര്‍കാട് തിരുവിഴാംകുന്നിലാണു സംഭവം. ജംഷീര്‍ എന്ന യുവാവിനെയാണു പോലീസും നാട്ടുകാരും അന്വേഷിക്കുന്നത്. പോലീസ് പറയുന്നത്ഃ

മുത്തശിയോടും സഹോദരനോടും ഒപ്പമാണ് പതിനാറുകാരിയായ പെണ്‍കുട്ടി താമസിക്കുന്നത്. സഹോദരന്‍ പുറത്തു പോയ അവസരത്തിലാണ് അക്രമം നടന്നത്. ഈ സമയം മുത്തശിയും വീടിനു പുറത്തായിരുന്നു. പുരയ്ക്കുള്ളില്‍ ബഹളവും പെണ്‍കുട്ടിയുടെ നിലവിളിയും കേട്ട് ഓടിയെത്തിയ മുത്തശി കണ്ടത്, പെണ്‍കുട്ടിയുടെ കഴുത്തില്‍ തുണിയിട്ടു മുറുക്കുന്ന ജംഷീറിനെയാണ്. കുട്ടിയുടെ വായിലും തുണി തിരുകിയിട്ടുണ്ടായിരുന്നു. മുത്തശി ബഹളമുണ്ടാക്കി പിടി പിടുവിക്കാന്‍ ശ്രമിക്കുന്നതിനിടെ, അവരെ ചവിട്ടി നിലത്തിട്ട ശേഷം ജംഷീര്‍ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് പോലീസിലറിയിച്ചത്. പ്രതി ഒളിവില്‍ പോകാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം അന്വേഷിക്കുന്നതായി മണ്ണാര്‍കാട് പോലീസ് അറിയിച്ചു.

Related posts

Leave a Comment