അജ്ഞാതന്റെ ആക്രമണം ; വിജയ് സേതുപതിയെ കൊലപ്പെടുത്താന്‍ ശ്രമം

തെന്നിന്ത്യൻ സിനിമാ താരം വിജയ് സേതുപതിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. വിമാനത്താവളത്തിന് പുറത്തേക്ക് വരികയായിരുന്ന വിജയ് സേതുപതിയെ യുവാവ് അകാരണമായി ആക്രമിക്കുകയായിരുന്നു.

താരത്തിന് ആക്രമണത്തിൽ പരിക്കേറ്റിട്ടില്ല. ആരോഗ്യവാനായ യുവാവ് താരത്തിന് നേരെ ഓടിയെത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അക്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. താരത്തിന്റെ പുറത്ത് അക്രമി ചവിട്ടുന്നത് ദൃശ്യങ്ങളിൽ കാണാം. വീഡിയോ ദൃശ്യങ്ങൾ വൈറലയാതോടെ ആരാധകർ അക്രമിയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്.

Related posts

Leave a Comment