കരിമണ്ണൂർ: ഫേസ്ബുക്ക് പോസ്റ്റിൽ കമന്റിട്ടതിന് മധ്യവയസ്കന് സിപിഎം പ്രവർത്തകരുടെ ക്രൂരമർദനം. ഇടുക്കി കരിമണ്ണൂർ സ്വദേശി ജോസഫ് വെച്ചൂരിനാണ് മർദനമേറ്റത്. കരിമണ്ണൂർ ഏരിയ സെക്രട്ടറി പി.പി.സുമേഷിന്റെ നേതൃത്വത്തിലായിരുന്നു മർദനമെന്ന് ജോസഫ് പറഞ്ഞു. ജോസഫിന്റെ കൈയും കാലും ഇരുമ്പുപൈപ്പുകൊണ്ട് തല്ലിയൊടിച്ചു. ഗുരുതര പരുക്കുകളോടെ ജോസഫ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
ഫേസ്ബുക്ക് കമന്റിട്ടതിന് സിപിഎമ്മുകാരുടെ ക്രൂരമർദനം; ഇടുക്കിയിൽ മധ്യവയസ്കൻറെ കൈയും കാലും തല്ലിയൊടിച്ചു
