ഉണ്ണിത്താനെ ട്രെയ്നില്‍ ആക്രമിക്കാന്‍ ശ്രമം

കാസര്‍ഗോഡ്ഃ ട്രെയിനില്‍ മദ്യപിച്ച്‌ കടന്നുകയറിയ അക്രമി സംഘം രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയെ ആക്രമിക്കാന്‍ ശ്രമിച്ചു. എംപിക്കു നേരെ അസഭ്യവര്‍ഷം ചൊരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ എംപിയുടെ പരാതിയില്‍ മോശമായി അക്രമികള്‍ക്കെതിരെ കേസെടുത്തു.

മദ്യപിച്ച്‌ ട്രയിനില്‍ കയറിയവര്‍ എംപിയ്ക്ക് നേരെ അസഭ്യ വര്‍ഷം ചൊരിയുകയായിരുന്നു. മാവേലി എക്സ്പ്രസ് ട്രയിനിലെ സെക്കന്‍റ് എസി കംപാര്‍ട്ട്മെന്‍റില്‍ വച്ചാണ് സംഭവം. എംപിക്കൊപ്പം എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, എകെഎം അഷ്റഫ്, ഇ ചന്ദ്രശേഖരന്‍ എന്നിവരും ഉണ്ടായിരുന്നു.മ​ദ്യപിച്ചെത്തിയ രണ്ട് പേര്‍ തന്നെ ആക്രമിക്കണമെന്ന പ്രത്യേക ഉദ്ദേശത്തോടെയാണ് ട്രെയിനില്‍ കയറിയതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.കണ്ണൂര്‍ ആര്‍പിഎഫാണ് എംപിയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്തത്

Related posts

Leave a Comment