ഇരുപത്തഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ണ സ്വാശ്രയ ഭാരതംഃ മോദി

ന്യൂഡല്‍ഹിഃ സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തഞ്ചാം വാര്‍ഷികം രാജ്യത്തിനു പുതിയ പ്രതിജ്ഞകള്‍ എടുക്കേണ്ട സമയമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ ശേഷം രാഷ്‌ട്രത്തോടു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യം സമ‌സ്ത മേഖലകളിലും വന്‍കുതിച്ചുചാട്ടം നടത്തും. സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാര്‍ഷികത്തില്‍ രാജ്യം പൂര്‍ണമായും സ്വാശ്രയ കരുത്ത് നേടി പൂര്‍​ണ ആത്മനിര്‍ഭരണ്‍ രാജ്യമാകുമെന്നും മോദി പ്രഖ്യാപിച്ചു.

കോവിഡ് പോരാളികളുടെ വിലപ്പെട്ട സേവനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. 54 കോടി ആളുകള്‍ക്ക് ഇതിനകം വാക്സിന്‍ നല്‍കി. കോവിഡ് പോരാളികള്‍ക്ക് രാജ്യത്തിന്‍റെ കരുതലും ആദരവും നല്‍കേണ്ട സമയമാണിത്. സ്വാതന്ത്ര്യ സമരപോരാളികള്‍ക്ക് പ്രധാനമന്ത്രി ആദരമര്‍പ്പിച്ചു. പതിവിനു വിരുദ്ധമായി ചെങ്കോട്ടയിലെ പ്രസംഗം മോദി എഴുതി വായിക്കുകയായിരുന്നു.

Related posts

Leave a Comment