Connect with us
head

Dubai

അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു, സംസ്കാരം ഇന്നു വൈകുന്നേരം ദുബായിയിൽ

Avatar

Published

on

ദുബായി: പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്ര നിർമാതാവുമായ അറ്റ്ലസ് രാമചന്ദ്രൻ (80) അന്തരിച്ചു. വാർധക്യസഹജമായിരുന്ന അസുഖങ്ങളെതുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം. അന്ത്യകർമ്മങ്ങൾ ഇന്നു വൈകീട്ട് ദുബായിൽ നടക്കും. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദിരാ രാമചന്ദ്രനും, മകൾ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു. ഏറെനാളായി വാർധക്യസഹജമായ അസുഖങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു.എങ്കിലും പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ഓഗസ്റ്റിൽ ബർ ദുബായിലെ വസതിയിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നാണ് എൺപതാം പിറന്നാൾ ആഘോഷിച്ചത്.
സ്വന്തം സ്ഥപനമായ അറ്റ്ലസ് ജ്വലറിയെ ജനകോടികളുടെ വിശ്വസ്ത സ്ഥാപനമാക്കാൻ അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. അതിന്റെ ബാനറിൽ ചലച്ചിത്രങ്ങൾ നിർമിക്കുകയും അഭിനയിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകം പറഞ്ഞ് അറ്റലസ് രാമചന്ദ്രൻ നടന്നു കയറിയത് മലയാളിയുടെ മനസുകളിലേക്കാണ്. പ്രതിസന്ധികളോട് പൊരുതി പലവട്ടം ജയിച്ചുകയറിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. പക്ഷേ ഭാരിച്ച കടബാധ്യത മൂലം രണ്ടര വർഷത്തോളം ദുബായി ജയിലിൽ കഴിഞ്ഞു. ജയിൽ മോചിതൻ ആയിട്ടും ഇന്ത്യയിലേക്ക് മടങ്ങണം എന്ന സ്വപ്നം ബാക്കിയാക്കിയാണ് അറ്റ്‍ലസ് രാമചന്ദ്രൻററെ മരണം. അനുഭവങ്ങളുടെ പാഠപുസ്തകം ആയിരുന്നു അറ്റ്ലസ് രാമചന്ദ്രൻ എന്ന എം എം രാമചന്ദ്രൻ.
തൃശ്ശൂർ സെൻതോമസ് കോളേജിൽ നിന്ന് ബിരുദവും ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ രാമചന്ദ്രൻ ബാങ്ക് ഉദ്യോഗസ്ഥനാണ് കരിയർ തുടങ്ങുന്നത്. കൊമേഴ്സ്യൽ ബാങ്ക് ഓഫ് കുവൈറ്റിൽ ജോലി ചെയ്യുമ്പോഴാണ് സ്വർണ്ണ കച്ചവടത്തിന്റെ സാധ്യതകളിൽ എം എം രാമചന്ദ്രന്റെ കണ്ണുടക്കുന്നത്. അങ്ങനെയാണ് അറ്റ്ലസ് ജ്വല്ലറിയുടെ പിറവി. ഒപ്പം അറ്റ്ലസ് രാമചന്ദ്രന്റെയും.
കുവൈറ്റിലെ സ്വർണ്ണ കച്ചവട രംഗത്ത് വളരെ പെട്ടെന്ന് തന്നെ അറ്റ്ലസ് സ്വന്തം മേൽവിലാസം ഉണ്ടാക്കി. പക്ഷേ ഗൾഫ് യുദ്ധം അറ്റ്ലസ് രാമചന്ദ്രന്റെ കുവൈത്തിലെ ബിസിനസ് പാടെ ഇല്ലാതാക്കി. എന്നാൽ തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്നു അദ്ദേഹം. യുഎഇയിൽ എത്തി എല്ലാം ഒന്ന് മുതൽ വീണ്ടും തുടങ്ങി. ഇതിനിടയ്ക്ക് സിനിമാ നിർമ്മാണ മേഖലയിലും അറ്റ്ലസ് രാമചന്ദ്രന്റെ കൈ പതിഞ്ഞു.

അങ്ങനെയാണ് വൈശാലിയും സുകൃതവും വാസ്തുഹാരയും പോലുള്ള മനോഹരമായ സിനിമകൾ മലയാളിക്ക് ലഭിക്കുന്നത്. ചന്ദ്രകാന്ത് ഫിലിംസ് എന്ന പേരിലായിരുന്നു അദ്ദേഹം സിനിമകൾ നിർമ്മിച്ചതും വിതരണം ചെയ്തതും. കൗരവർ, ഇന്നലെ, വെങ്കലം തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം വിതരണ രംഗത്തും എത്തി. അറബിക്കഥ ഉൾപ്പെടെ 14 സിനിമകളിൽ അഭിനയിച്ച രാമചന്ദ്രൻ 2010 ൽ ഹോളിഡേയ്സ് എന്ന സിനിമ സംവിധാനം ചെയ്തു. കവിയും അക്ഷരശ്ലോക പണ്ഡിതനുമായ പിതാവിൽ നിന്നാണ് അറ്റ്ലസ് രാമചന്ദ്രനും അക്ഷരശ്ലോകത്തിലുള്ള കമ്പം പകർന്നു കിട്ടുന്നത്.
ഗൾഫിലും നാട്ടിലും ആയി ഒട്ടേറെ അക്ഷരശ്ലോക സദസ്സുകൾ ആണ് അറ്റ്ലസ് രാമചന്ദ്രന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടത്. 2015 മുതൽ അറ്റ്ലസ് രാമചന്ദ്രന്റെ ജീവിതത്തിൽ പ്രതിസന്ധികളുടെ കാലഘട്ടം ആയിരുന്നു. ബിസിനസ്സിൽ തിരിച്ചടികൾ നേരിട്ടു. വിവിധ ബാങ്കുകളിൽ നിന്നായി എടുത്ത 55 കോടിയിലേറെ ദിർഹത്തിൻറെ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വന്നതിനേത്തുടർന്ന് 2015 ഓഗസ്റ്റിൽ അറസ്റ്റിലായിരുന്നു. ദുബായ് കോടതി അറ്റ്ലസ് രാമചന്ദ്രന് മൂന്ന് വർഷത്തെ തടവ് ശിക്ഷയും അനഭവിക്കേണ്ടി വന്നു. പക്ഷേ എല്ലാത്തിനെയും പുതിയ അനുഭവ പാഠങ്ങളായി കണ്ട് വീണ്ടുമൊരു തിരിച്ചുവരവിനായി തയ്യാറെടുക്കുമ്പോഴാണ് അറ്റ്ലസ് രാമചന്ദ്രൻ വിട പറയുന്നത്.

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Dubai

ചവിട്ടേറ്റ ഡോക്റ്റർ കേരളം വിടുന്നു, പ്രതി കീഴടങ്ങി, ജാമ്യം

Published

on

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ആക്രമിക്കപ്പെട്ട വനിതാ ഡോക്റ്ററർ കേരളം വിടുന്നു. പ്രതി ഡോക്റ്ററെ ആക്രമിക്കുന്നതിന്റേതടക്കമുള്ള ദൃശ്യങ്ങളും അഡ്രസ് അടക്കം വിശദാംശങ്ങളും പൊലീസിന് നൽകിയെങ്കിലും അറസ്റ്റ് ചെയ്യാതെ പ്രതിക്കു കീഴടങ്ങാനും സ്റ്റേഷൻ ജാമ്യത്തിൽ രക്ഷപ്പെടാനും പൊലീസ് അവസരമൊരുക്കിയെന്നു ഡോക്റ്റർമാർ. കേരള പൊലീസിന്റെ ഒരു സംരക്ഷണവും ഡോക്റ്റർമാർക്കു കിട്ടുന്നില്ലെന്നും കെജിഎംഒഎ ആരോപിച്ചു. വയറിൽ ചവിട്ടേറ്റ വനിത പിജി ഡോക്ടർ അവധിയിൽ പ്രവേശിക്കുകയാണ് . കടുത്ത മാനസിക സമ്മർദത്തിലാണെന്നും തൽകാലം മാറി നിൽക്കുകയാണെന്നും ഡോക്ടർ ഒപ്പമുള്ളവരേയും ഡോക്ടർമാരുടെ സംഘടനയേയും അറിയിച്ചിരുന്നു. അവധിയിൽ പ്രവേശിക്കുന്ന ഡോക്ടർ ഇന്ന് യുഎഇയിലേക്ക് പോകും.
പൊലീസിൻറെ മെല്ലെപ്പോക്ക് ജാമ്യാമില്ലാ കേസിൽ പോലും പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുകയായിരുന്നുവെന്നാണ് അരുടെ പരാതി. മാത്രവുമല്ല വളരെ നിസാര വകുപ്പുകളാണ് സെന്തിൽകുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ കേസ് ദുർബലമാകാനാണ് സാധ്യത. അതിനിടെ വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ കേസിലെ പ്രതി കൊല്ലം സ്വദേശി സെന്തിൽകുമാർ പൊലീസിന് മുന്നിൽ ഹാജരായി. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ എസ് എച്ച് ഓ മുന്നാകെ ഇന്ന് വൈകുന്നേരം 5മണിക്കകം ഹാജരാകാനൻ കോടതി നിർദേശിച്ചിരുന്നു. സെന്തിൽകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിടണമെന്നും തിരുവനന്തപുരം ജില്ലാ കോടതി നിർദേശം ഉണ്ട്. അതുകൊണ്ട് തന്നെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയയ്ക്കും.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലെ ന്യൂറോ സർജറി വിഭാഗത്തിലെ വനിത പിജി ഡോക്ടറെ സെന്തിൽകുമാർ ചവിട്ടി വീഴ്ത്തിയത്. ഭാര്യയുടെ മരണ വിവരം അറിയിക്കുമ്പോഴായിരുന്നു മർദനം.

Continue Reading

Dubai

സർക്കാരിന് പ്രവാസികളോട് അവഗണന; യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍

Published

on

ദുബായ്: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍.  പ്രവാസി വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ നോക്കുക്കുത്തിയായി മാറിയെന്നും  പ്രവാസി വകുപ്പ് പൂര്‍ണ്ണ പരാജയമെന്നും നോര്‍ക്ക അനാഥമായെന്നും എം.എം ഹസന്‍ ദുബായില്‍ പറഞ്ഞു. ഗവര്‍ണ്ണര്‍ സര്‍ക്കാര്‍ വിവാദത്തില്‍   ഗവര്‍ണര്‍ക്കും സര്‍ക്കാരിനും തുല്യ ഉത്തരവാദിത്ത്വമുണ്ടെന്നും ഇത് കാരണം കേരളത്തിലെ സര്‍വകലാശാലകള്‍ സ്തംഭിക്കുകയും  വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയിലാവുകയും ചെയ്തു.  മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ കൂടുതല്‍ ദോഷം ചെയയ്തു,  ഗവര്‍ണ്ണര്‍ രാജ്ഭവനെ കാവിവല്‍ക്കരിക്കാനാണ് ശ്രമിച്ചതെന്നും എന്നാല്‍  ഗര്‍ണര്‍ക്ക് രാഷ്ട്രീയ ലക്ഷ്യത്തിന് പഴുതുണ്ടാക്കിയത് എല്‍ഡിഎഫ് ഗവണ്മെന്‍റിന്‍റെ സ്വജനപക്ഷപാത നിലപാടുകളാണെന്നും എം.എം ഹസന്‍ കുറ്റപ്പെടുത്തി.

മേയറുടെ കത്ത് വിവാദത്തില്‍ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചുകള്‍ സി പി എം ജില്ലാ കമ്മിറ്റിയായി മാറി, സര്‍വ്വ മേഖലകളിലും സിപിഎം സഖാക്കളെ കുത്തി നിറച്ചു. തിരുവനന്തപുരം ആര്‍ സി സി ആശുപത്രി ജോലിയിലും പിന്‍വാതില്‍ നിയമനം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്‍റെ  ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യുഡിഫ് പ്രക്ഷോഭത്തിലേക്ക് നീങ്ങു മെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.അതേസമയം കെ.സുധാകരനുമായി ബന്ധപ്പെട്ട വിവാദം അടഞ്ഞ അധ്യായം, സുധാകരന്‍റേതു നാക്കു പിഴ, അതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചതോടെ വിഷയം അവസാനിച്ചുവെന്നും എം എം ഹസന്‍ പറഞ്ഞു.

Advertisement
head
Continue Reading

Dubai

നവംബർ 3 യു.എ.ഇ ദേശീയ പതാക ദിനം, ദേശീയ പതാക ദുരുപയോഗം ചെയ്താൽ 5 ലക്ഷം ദിർഹം പിഴ.

Published

on

ഷാർജ: നവംബർ 3 ന് യു.എ.ഇ ദേശീയ പതാക ദിനം ആചരിക്കും. ഇമാറാത്തി പൈതൃകവും അന്തസ്സും വാനിലേക്കുയര്‍ത്തി ദേശീയ പതാക ദിനത്തിൽ യു എ ഇയില്‍ ഒന്നടങ്കവും ഇമാറാത്തി സാന്നിദ്ധ്യമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ന് രാവിലെ പതിനൊന്നിനാണ് ഒരേസമയം ലക്ഷക്കണക്കിന് ദേശീയ പതാകകള്‍  ആകാശത്തിലേക്ക് ഉയർത്തുക.

യു എ ഇ രാജ്യം സ്ഥാപിച്ചതിന് ശേഷം ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍ ആണ് 1971 ഡിസംബര്‍ രണ്ടിന് ദേശീയ പതാക ഉയര്‍ത്തിയത്. പച്ച, വെള്ള, കറുപ്പ്, ചുവപ്പ് നിറങ്ങളിലാണ് പതാക. അറബ് സമൂഹത്തിന്റെ ഐക്യത്തെയാണ് ഈ നിറങ്ങള്‍ വിഭാവനം ചെയ്യുന്നത്. അബ്ദുല്ല മുഹമ്മദ് അല്‍ മായിന ആണ് പതാക രൂപകല്പന ചെയ്തത്. ഇദ്ദേഹം പിന്നീട് വിദേശകാര്യ മന്ത്രിയായി.
രാ​രാജ്യത്തിന്റെ ​പ്ര​സി​ഡ​ൻ​റാ​യി ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ ആ​ൽ നഹ്യാന്റെ അ​ധി​കാ​രാ​രോ​ഹ​ണ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ്​ എ​ല്ലാ വ​ർ​ഷ​വും ന​വം​ബ​ർ മൂ​ന്നി​ന്​ പ​താ​ക​ദി​നം ആ​ച​രി​ച്ചു​വ​രു​ന്ന​ത്.

Advertisement
head
Continue Reading

Featured