സർക്കാരിന്റെ കനിവ് കാത്ത് കായികതാരങ്ങളുടെ സമരം അഞ്ചാം ദിവസത്തിലേക്ക്

തിരുവനന്തപുരം : ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് സർക്കാർ വഞ്ചിച്ച കായികതാരങ്ങളുടെ സമരം അഞ്ചാം ദിനത്തിലേക്ക്. യോഗ്യതയുള്ളവർ പുറത്തിരിക്കുമ്പോൾ രേഖകളിൽ കൃത്രിമം കാട്ടി അടുപ്പക്കാർക്ക് നിയമനം നൽകിയതായാണ് ആക്ഷേപം. ഡിസംബർ 1 മുതലാണ് സെക്രട്ടേറിയറ്റിന് മുന്നിൽ കായികതാരങ്ങൾ അനിശ്ചിതകാല സമരം ആരംഭിച്ചത്.
സർക്കാർ ജോലി നൽകി എന്ന് പ്രചരിപ്പിച്ച പലരുടെയും സ്ഥിതി ദയനീയമാണ്. ജോലി നൽകിയെന്ന് സർക്കാർ അവകാശപ്പെട്ട കായിക താരങ്ങളിൽ പലരും ഇന്നും ദുരിത ജീവിതമാണ് നയിക്കുന്നത്. ഉപജീവനത്തിന് കഷ്ടപ്പെടുന്ന അവസ്ഥയിലാണ് പലരും. യോഗ്യതയുള്ളവരെ പരിഗണിക്കാതെ അടുപ്പക്കാരെ നിയമിച്ചതായും ആക്ഷേപമുണ്ട്. ഇക്കാര്യങ്ങൾ ബോധ്യമുണ്ടായിട്ടും കായിക വകുപ്പോ, സ്പോട്സ് കൗൺസിലോ പ്രശ്നത്തിൽ ഇടപെടാൻ തയാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് കായികതാരങ്ങൾ സർക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്. എന്നാൽ ഇതുവരെയും സമരക്കാരെ കാണാനോ സംവദിക്കാനോ മന്ത്രി എത്തിയിട്ടില്ല. നീതി കിട്ടും വരെ സമരം തുടരുമെന്ന നിലപാടിലാണ് കായികതാരങ്ങൾ

Related posts

Leave a Comment