വി ലക്ഷ്മണൻ സ്മാരക ജേർണലിസം അവാർഡ് ആതിര വി ശിവന്

കൊല്ലം: കൊല്ലം പ്രസ്ക്ലബിന്റെ വി ലക്ഷ്മണൻ സ്മാരക ജേർണലിസം അവാർഡിന് ആതിര വി ശിവൻ അർഹയായി.കരുനാ​ഗപ്പളളി ആദിനാട് സൗത്ത് ശിവാലയത്തിൽ ടി. ശിവന്റെയും എം കെ വിജയകുമാരിയുടെയും മകളായ ആതിര വി ശിവൻ തിരുവനന്തപുരം പ്രസ്സ്ക്ലബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ നിന്നും 74 ശതമാനം മാർക്ക് നേടിയാണ് പിജി ഡിപ്ലോമ പാസായത്. കൊല്ലം പ്രസ് ക്ലബിന്റെ സ്ഥാപകനേതാക്കളിൽ പ്രമുഖനും പ്രശസ്ത പത്രപ്രവർത്തകനുമായിരുന്ന അന്തരിച്ച വി ലക്ഷ്മണന്റെ സ്മരണാർത്ഥം കൊല്ലം പ്രസ്സ്ക്ലബ് ഏർപ്പെടുത്തിയ അവാർഡ് 5000 രൂപയും പ്രശംസപത്രവും അടങ്ങിയതാണ്. ഉയർന്ന മാർക്കോടെ ജോർണലിസം പരീക്ഷ പാസാകുന്ന കൊല്ലം ജില്ലയിൽ നിന്നുളള വിദ്യാർത്ഥിക്കാണ് ഓരോ വർഷവും ഈ അവാർഡ് നൽകുന്നത്. നവംബർ 26-ന് രാവിലെ 11മണിക്ക് പ്രസ്സ്ക്ലബിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ജേർണലിസം അവാർഡ് സംസ്ഥാന കൃഷിമന്ത്രി പി.പ്രസാദ് സമ്മാനിക്കും.

Related posts

Leave a Comment