ആത്മാഭിമാൻ പുരസ്‌കാരം ആയിക്ഷ സുൽത്താന ഏറ്റുവാങ്ങി

പാലക്കാട്‌ : പുലിക്കാട്ട് രത്നവേലു ചെട്ടിയുടെ സ്മരണാർത്ഥം കെപിസിസി ഒബിസി ഡിപ്പാർട്ട്മെന്റ് ആചരിക്കുന്ന ആത്മാഭിമാന ദിന അനുസ്മരണ സമ്മേളനവും ആത്മാഭിമാന പുരസ്കാര വിതരണവും പാലക്കാട്‌ നടന്നു.പരിപാടി കെ. മുരളീധരൻ എംപി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.രണ്ടാം വർഷത്തെ ആത്മാഭിമാൻ പുരസ്ക്കാരത്തിന് അർഹത നേടിയ ചലച്ചിത്ര സംവിധായിക ആയിഷ സുൽത്താനയ്ക്ക് പുരസ്‌കാരം വിതരണം ചെയ്തു. അഞ്ചു വിളക്കിനെ പ്രമേയമാക്കി രത്ന വേലു ചെട്ടിയാരുടെ കഥ പറയുന്ന സംസ്ക്കാര സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്തയുടെ ഡോക്യുമെന്ററി പ്രദർശനവും നടന്നു.
ചടങ്ങിൽ KPCC ഒ.ബി.സി ഡിപ്പാർട്ട്മെന്റ് ചെയർമാൻ സുമേഷ് അച്ചുതൻ അദ്ധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിൽ എം.എൽ .എ .മുൻ എം.പി വി.എസ് വിജയ രാഘവൻ , തുടങ്ങിയവർ പങ്കെടുത്തു

Related posts

Leave a Comment