Connect with us
WhatsApp Image 2024-05-21 at 1.28.13 AM

News

നിനച്ചിരിക്കാതെ മുന്നിലെത്തിയത് അപ്രതീക്ഷിത അതിഥികൾ; ആസ്റ്റർ പി.എം.എഫ് ആശുപത്രിയിൽ ജോലിക്കൊരുങ്ങി അജിത്ത്

Avatar

Published

on

കൊച്ചി: അപ്രതീക്ഷിതമായി ലഭിച്ച ഓണക്കോടിയുടെയും നിയമന ഉത്തരവിന്റെയും അമ്പരപ്പ് ഇനിയും അജിത്തിനെ വിട്ടുമാറിയിട്ടില്ല. നിനച്ചിരിക്കാതെ മുന്നിലെത്തിയ അതിഥികളെ കണ്ടപ്പോൾ ഉണ്ടായ സന്തോഷം അത്ഭുതത്തിന് വഴി മാറുകയായിരുന്നു. കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയയിലൂടെ ജീവിതംതിരിച്ച് പിടിച്ച കൊല്ലം വെട്ടിക്കവല തലച്ചിറ സ്വദേശി അജിത്തിനെ കാണാനെത്തിയ കെ.ബി ഗണേഷ് കുമാർ എം.എൽ.എ, ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻയാസീൻ, കൊച്ചി ആസ്റ്റർ മെഡ്സിറ്റി, കൊല്ലം ആസ്റ്റർ പി.എം.എഫ് എന്നിവിടങ്ങളിലെ കൺസൾട്ടന്റ് മൾട്ടി ഓർഗൻ സർജനായ ഡോ. ബിജു ചന്ദ്രൻ എന്നിവരായിരുന്നു സർപ്രൈസ് ഒരുക്കി ഏവരെയും ഞെട്ടിച്ചത്.വിൽസൺ ഡിസീസ് എന്ന ഗുരുതരമായ ജനിതക കരൾ രോഗത്തെ തുടർന്ന് ജീവിതത്തിൽ പകച്ച് നിന്നിരുന്ന അജിത്തിനെ സന്തോഷത്തിന്റെ തീരങ്ങളിലേക്ക്മടക്കിയെത്തിച്ചതിൽ ഇവരുടെ പങ്ക് അവിസ്മരണീയമാണ്. ഒന്നര വർഷം മുൻപ് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലായിരുന്നു അശോകൻ – ശാരദ ദമ്പതികളുടെ മകൻഅജിത്തിന്റെ കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയത്. ചികിത്സക്ക് ശേഷവും തുടരുന്ന ആസ്റ്റർ ഗ്രൂപ്പിന്റെ കരുതലിന്റെ ഒടുവിലെ ഉദാഹരണമാണിത്. അജിത്തിന്റെവീട്ടിലെത്തിയായിരുന്നു ഓണക്കോടിയും ആസ്റ്റർ പി.എം.എഫിലെ നിയമന ഉത്തരവും നൽകുകയായിരുന്നു. ആശുപത്രിയിലെ ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലാണ്നിയമനം. മറ്റൊരു സ്വകാര്യ ആശുപത്രിയിലായിരുന്നു അജിത്തിനെ ആദ്യം ചികിത്സിച്ചിരുന്നത്. മകന് കരൾ പകുത്ത് നൽകാൻ ശാരദ തയ്യാറായിരുന്നെങ്കിലും ശസ്ത്രകിയക്ക് 20 ലക്ഷത്തിലധികം രൂപയാകുമെന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞത്. അവസാന ആശ്രയം എന്ന നിലയിലായിരുന്നു ഇവർ എം.എ.എൽയെ തേടിയെത്തിയത്. അദ്ദേഹം ഇടപെട്ട് അന്നത്തെ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജക്ക് അപേക്ഷ സമർപ്പിച്ചു. അടിയന്തിര പരിഗണന നൽകാനുള്ള മന്ത്രിയുടെ നിർദ്ദേശംകൂടി ലഭിച്ചതോടെ 15 ലക്ഷം രൂപ ചികിത്സ സഹായം അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് സാമൂഹ്യ സുരക്ഷ മിഷനിൽ നിന്ന് ആശുപത്രി ഡയറക്ടർക്ക് അയച്ചു.അതേസമയം 22 ലക്ഷം രൂപ മുൻകൂർ കെട്ടിവെച്ചാൽ മാത്രമേ ശസ്ത്രക്രിയ നടത്തൂ എന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതർ. പണം ലഭിക്കാൻവൈകുമെന്നതായിരുന്നു അവരുടെ ആശങ്ക. എം.എൽ.എ നേരിട്ട് ഉത്തരവാദിത്വം ഏറ്റെടുക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടായില്ല എന്ന്മാത്രമല്ല, അജിത്തിന്റെ ആരോഗ്യ നില വഷളാകുകയും ചെയ്തു.അതിനിടെയായിരുന്നു ഡോ.ബിജു ചന്ദ്രന്റെ സന്ദേശം ഗണേഷ് കുമാറിനെ തേടിയെത്തിയത്. കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയ ആവശ്യമുള്ള നിർധനരായ കുട്ടികൾക്ക്ആസ്റ്റർ മെഡ്സിറ്റിയിൽ കുറഞ്ഞ നിരക്കിൽ ചെയ്ത് കൊടുക്കാമെന്നായിരുന്നു സന്ദേശം. അധികം വൈകാതെ ശസ്ത്രക്രിയ പൂർത്തിയാകുകയും അമ്മയും മകനും പൂർണആരോഗ്യത്തോടെ പഴയ ജീവിതത്തിലേക്ക് മടങ്ങുകയുമായിരുന്നു.ഒരു എം.എൽ.എ എന്ന നിലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നെ ഏറ്റവും അധികം സഹായിച്ചിട്ടുള്ളത് ആസ്റ്റർ മെഡ്സിറ്റിയാണെന്ന് ഗണേഷ് കുമാർ എം.എൽ.എപറഞ്ഞു. എനിക്ക് ആസ്റ്റർ മെഡ്സിറ്റിയോട് ഒരുപാട് കടപ്പാടുകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേസമയം രോഗത്തെ തുടർന്നുള്ള അവശതയും നിരന്തരമുള്ളചികിത്സയും മൂലം പ്ലസ് ടു വിജയിക്കാൻ അജിത്തിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ കുടുംബത്തിന്റെ ആശ്രയമായ അജിത്തിനെ കൈവെടിയരുത് എന്ന ചിന്തയിൽനിന്നായിരുന്നു ജോലി നൽകാനുള്ള തീരുമാനത്തിലേക്ക് ആസ്റ്റർ ഗ്രൂപ്പ് എത്തിയത്.ആസ്റ്റർ മെഡ്സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവർ കെയർ കോ ഓർഡിനേറ്റർ ചിഞ്ചു അഗസ്റ്റിൻ, മീഡിയ റിലേഷൻസ് മാനേജർ ടി.എസ് ശരത് കുമാർ, ഓപ്പറേഷൻസ് മാനേജർസബ്സദ് വളപ്പിൽ ഡെപ്യൂട്ടി മാനേജർ വിഷ്ണു മോഹൻ എന്നിവരും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരുടെ സംഘടനയായ ലിഫോക്ക് പ്രതിനിധികളുംഅജിത്തിനെ കാണാൻ എത്തിയിരുന്നു.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

crime

അവയവക്കടത്ത്: സാബിത്ത് നാസർ മുഖ്യസൂത്രധാരകനെന്ന് പൊലീസ്

Published

on

കൊച്ചി: അവയവ കടത്ത് കേസിൽ പുതിയ വഴിത്തിരിവ്. കേസിൽ പിടിയിലായ ഇടനിലക്കാരൻ എന്ന് സംശയിച്ച സാബിത്ത് നാസർ സംഭവത്തിന്റെ മുഖ്യസൂത്രധാരകരിലൊരാളാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അവയവക്കടത്ത് സം​ഘത്തിലെ പ്രധാനികൾ ഉത്തരേന്ത്യക്കാരാണെന്നും സാബിത്ത്, കൊച്ചി സ്വദേശിയായ സുഹൃത്ത് എന്നിവരാണ് അവയവക്കടത്തിലെ പ്രധാന കണ്ണികളെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കസ്റ്റഡിയിൽ ഉള്ള പ്രതിയെ ഇന്നും ചോദ്യം ചെയ്യും. അവയവക്കടത്തിൽ ഇനിയും ഇരകളുണ്ടായിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങൾക്ക് പുറമെ ഡൽഹിയിൽ നിന്നും ആളുകളെ കടത്തിയിട്ടുണ്ട്. പണം വാങ്ങിയതിന്റെ തെളിവുകൾ അന്വേഷണ സംഘം മൊബൈൽ ഫോണിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ഫോൺ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും. കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ചാണ് അവയവക്കടത്ത് കേസിലെ പ്രതി സബിത്ത് നാസർ പൊലീസിന്റെ പിടിയിലാകുന്നത്.

Continue Reading

Featured

പ്രതികൂല കാലാവസ്ഥ; വിമാനങ്ങൾ വൈകുന്നതിൽ പ്രതിഷേധം

Published

on

കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂരിൽ വിമാനങ്ങൾ വൈകുന്നു. കരിപ്പൂരില്‍ നിന്ന് മസ്‌കറ്റിലേക്കും അബുദാബിയിലേക്കും പോകേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. വിമാനങ്ങൾ വൈകുന്നതിൽ യാത്രക്കാരുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധമാണ് ഉണ്ടാകുന്നത്.

ആവശ്യമായ ഭക്ഷണവും വെള്ളവും താമസസൗകര്യവും ഒരുക്കിയിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി. ഇന്നലെ രാത്രി 11.10ന് പുറപ്പെടേണ്ടതായിരുന്നു മസ്‌കറ്റിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനാം. നൂറിലധികം വരുന്ന യാത്രക്കാരാണ് വിമാനത്താവളത്തിൽ പ്രതിഷേധിക്കുന്നത്. വിമാനം നാല് മണിക്കൂര്‍ വൈകുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അത് നീണ്ടു പോവുകയായിരുന്നു. പ്രതികൂല കാലാവസ്ഥയാണ് വിമാനം വൈകുന്നതിന് കാരണമായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് നൽകിയ മറുപടി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

National

സേനകളില്‍ 1103 ഒഴിവുകള്‍; വനിതകൾക്കും അവസരം, സൗജന്യമായി ഇപ്പോൾ അപേക്ഷിക്കാം

Published

on

കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് എക്‌സാമിനേഷന്‍ (II), 2024ന് യു.പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഏഴിമല നാവിക അക്കാദമി, ദെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമി, ഹൈദരാബാദിലെ എയര്‍ ഫോഴ്സ് അക്കാദമി, ചെന്നൈയിലെ ഓഫീസേഴ്സ് അക്കാദമി എന്നിവിടങ്ങളിലാണ് പ്രവേശനം. 459 ഒഴിവിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 32 ഒഴിവ് ഏഴിമല നാവിക അക്കാദമിയിലാണ്.ഒഴിവുകളിലേക്ക് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. വനിതകള്‍ക്കും അപേക്ഷിക്കാൻ അവസരമുണ്ട്. ചെന്നൈയില്‍ 2025 ഒക്ടോബറിലും മറ്റ് കേന്ദ്രങ്ങളില്‍ 2025 ജൂലായിലും കോഴ്സാരംഭിക്കും. എന്‍.സി.സി.സി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് നിശ്ചിത എണ്ണം സീറ്റുകള്‍ ഒഴിവുണ്ട്.

Continue Reading

Featured