പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനം; വെള്ളിയാഴ്ച നയപ്രഖ്യാപനം

 • പി.ടി. തോമസിന് ശ്രദ്ധാഞ്ജലി 21ന്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനം 18ന് ഗവർണറുടെ
നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. തുടർന്ന് ഫെബ്രുവരി 21-ാം തീയതി തിങ്കളാഴ്ച, സഭ യോഗം ചേർന്ന്, സാഭാംഗമായിരുന്ന
പി.ടി. തോമസിൻറെ നിര്യാണം സംബന്ധിച്ച റഫറൻസ് നടത്തി, മറ്റ് നടപടികളിലേക്ക് കടക്കാതെ പിരിയും. അന്തരിച്ച പ്രിയ നേതാവിന് അന്നു സഭ ആധരാഞ്ജലി അർപ്പിക്കും.

ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിേലുള്ള ചർച്ച ഫെബ്രുവരി 22, 23, 24 തീയതികളിലായി നടക്കും. ഫെബ്രുവരി 25 മുതൽ മാർച്ച് 10 വരെ സഭ സമ്മേളിക്കുന്നതല്ല.

2022-23 സാമ്പത്തിക വർഷത്തെ ബജറ്റും മറ്റ് അനുബന്ധ രേഖകളും മാർച്ച് 11-ാം തീയതി വെള്ളിയാഴ്ച, ധനകാര്യ വകുപ്പുമന്ത്രി കെ. എൻ. ബാല ​ഗോപാൽ സഭയിൽ അവതരിപ്പിക്കും. മാർച്ച് 14, 15, 16 തീയതികളിലായി ബജറ്റിനെ
സംബന്ധിക്കുന്ന പൊതുചർച്ച നടക്കുന്നതും മാർച്ച് 17-ാം തീയതി 2021-2022 സാമ്പത്തിക വർഷത്തെ ബജറ്റിന്മേലുള്ള അന്തിമ ഉപധനാഭ്യർത്ഥനകൾ സഭ പരിഗണിക്കുന്നതുമാണ്.

2022-23 സാമ്പത്തിക വർഷത്തെ ആദ്യ നാലുമാസത്തെ ചെലവുകൾ നിർവ്വഹിക്കുന്നതിനായുള്ള വോട്ട്-ഓൺ-അക്കൗണ്ട് മാർച്ച് 22-ാം തീയതിയും ഉപധനാഭ്യർത്ഥകളെയും വോട്ട്-ഓൺ അക്കൗണ്ടിനേയും
സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലുകൾ യഥാക്രമം മാർച്ച് 21-ാം തീയതിയും മാർച്ച് 23-ാം തീയതിയും സഭ പരിഗണിക്കുന്നതുമാണ്.

മാർച്ച് 21, 23 തീയതികളിൽ ഗവണ്മെൻറ് കാര്യങ്ങൾക്കായി മാറ്റിവയ്ക്കപ്പെട്ടിട്ടുള്ള സമയം എപ്രകാരം വിനിയോഗപ്പെടുത്തണമെന്നതു സംബന്ധിച്ച കാര്യം ഫെബ്രുവരി 21-ാം തീയതി തിങ്കളാഴ്ച ചേരുന്ന കാര്യോപദേശക സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സഭ തീരുമാനിക്കുന്നതാണ്.
നിർദിഷ്ട കാര്യപരിപാടികൾ പൂർത്തീകരിച്ച് മാർച്ച് 23-ാം തീയതി സമ്മേളന പരിപാടികൾ അവസാനിപ്പിക്കുന്ന തരത്തിലാണ് നാലാം സമ്മേളനത്തിനായുള്ള കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്.

 • ആസാദി കാ അമൃത് മഹോത്സവ്
 • ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിൻറെ 75-ാം വാർഷികം സമുചിതമായി ആഘോഷിക്കുന്നതിൻറെ ഭാഗമായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുള്ള څആസാദി കാ അമൃത് മഹോത്സവ്چ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് കേരള നിയമസഭയിലും വിവിധ പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കിവരുന്നു. അതിൻറെ ഔപചാരികമായ ഉദ്ഘാടനം 2021, ആഗസ്റ്റ് 10ാം തീയതി ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കുകയുണ്ടായി. തുടർന്ന് നവംബർ 89ാം തീയതി څആധുനിക കേരള നിർമ്മിതിയും ഇന്ത്യൻ ദേശീയ പ്രസ്ഥാനവുംچ എന്ന വിഷയത്തിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കളുടെ പ്രഭാഷണവും സംഘടിപ്പിച്ചിരുന്നു.
  څആസാദി കാ അമൃത് മഹോത്സവിچൻറെ ഭാഗമായി കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ ദേശീയ തലത്തിലുള്ള വനിതാ സമാജികരെ
  പങ്കെടുപ്പിച്ചുകൊണ്ട് രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഒരു ڇനാഷണൽ വിമൺ ലെജിസ്ലേറ്റേഴ്സ് കോൺഫറൻസ്ڈ 2022 ഏപ്രിൽ മാസം സംഘടിപ്പിക്കുവാൻ ഉദ്ദേശിക്കുന്നു. കൂടാതെ, ഇന്ത്യൻ സ്വാതന്ത്ര്യ സമരാനുഭവങ്ങൾ വിശദമാക്കുന്ന സമഗ്രമായ ഒരു ഓഡിയോ-വീഡിയോ ചിത്രപ്രദർശനം
  നിയമസഭാ മ്യൂസിയത്തിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുവാനും
  തീരുമാനിച്ചിട്ടുണ്ട്.
  അതുപോലെ കേരള ലെജിസ്ലേച്ചർ ലൈബ്രറിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു
  അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
  നിയമസഭാ നടപടികളുടെ പരിഷ്കരണം
  സമ്പൂർണ്ണ കടലാസ് രഹിത സഭ എന്ന ആശയം സാക്ഷാൽകരിക്കുന്നതിൻറെ ഭാഗമായി വിഭാവനം ചെയ്തിട്ടുള്ള ഇ – നിയമസഭ പദ്ധതി അതിൻറെ അന്തിമഘട്ടത്തിലാണ്. നിയമസഭാ ചട്ടങ്ങളിലും നടപടി ക്രമങ്ങളിലും
  കാലോചിതമായി വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് പഠിച്ച് ശിപാർശകൾ സമർപ്പിക്കുവാനായി നിയോഗിക്കപ്പെട്ട അഡ്ഹോക്ക് സമിതിയുടെ പ്രവർത്തനവും അതിൻറെ അവസാന ഘട്ടത്തിലാണ്.
  സമ്മേളന ദിനങ്ങൾ വർദ്ധിപ്പിക്കുവാൻ നടപടി
  കോവിഡ് കാലത്ത് പാർലമെൻറും സംസ്ഥാന നിയമസഭകളും സമ്മേളിച്ച ദിനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടായതായി കാണാം. എന്നാൽ കേരള നിയമസഭയും നിയമസഭാ സമിതികളും കോവിഡ് കാലത്തും ഫലപ്രദമായി പ്രവർത്തിച്ചിട്ടുണ്ട്. ലോക്സഭ ഈ കാലയളവിൽ സമ്മേളിച്ചത് 60ൽ താഴെ ദിവസങ്ങളിലാണ്. ഇതര സംസ്ഥാന നിയമസഭകളുടെ കാര്യത്തിലും സമ്മേളന ദിനങ്ങളിൽ കാര്യമായ കുറവ് വന്നിട്ടുള്ളതായി കാണാം. യു.പി. നിയമസഭ 17 ദിവസവും പഞ്ചാബ് നിയമസഭ 11
  ദിവസവുമാണ് സമ്മേളിച്ചത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും കേരള നിയമസഭ 2021ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസങ്ങൾ (61) സമ്മേളിച്ചു എന്നത് ശ്രദ്ധേയമാണ്. നിയമസഭാ സമിതികളുടെ പ്രവർത്തനം ഫലപ്രദമാക്കാൻ ഓൺലൈൻ യോഗങ്ങൾ നടത്തുവാൻ
  ഇന്ത്യയിൽ ആദ്യം തീരുമാനിച്ചത് കേരളത്തിലാണ്.

Related posts

Leave a Comment