Kerala
പതിനഞ്ചാം കേരള നിയമസഭയുടെ
ഒൻപതാം സമ്മേളനം തിങ്കളാഴ്ച തുടങ്ങും
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ഓഗസ്റ്റ് 7-ാം തീയതി തിങ്കളാഴ്ച ആരംഭിക്കും. പ്രധാനമായും നിയമ നിർമ്മാണത്തിനായി ചേരുന്ന ഈ സമ്മേളനം ആകെ 12 ദിവസം ചേരും. ഒട്ടേറെ സുപ്രധാന ബില്ലുകൾ പരിഗണിക്കും. നിലവിലെ കലണ്ടർ പ്രകാരം 7-ാം തീയതി ആരംഭിക്കുന്ന സമ്മേളനം 24-ാം തീയതി വരെ നീളുന്നമെന്ന് സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു.
സമ്മേളനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച, മുൻ മുഖ്യമന്ത്രിയും നിലവിൽ എം.എൽ.എ.യുമായിരുന്ന ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയതിനു ശേഷം മറ്റു നടപടികളിലേക്ക് കടക്കാതെ സഭ പിരിയുന്നതാണ്. ഓഗസ്റ്റ് 11, 18 തീയതികൾ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കായിട്ടാണ് വിനിയോഗിക്കുന്നത്. 2023-24 സാമ്പത്തിക
വർഷത്തെ ബജറ്റിലെ ഉപധനാഭ്യർത്ഥനകളുടെ പരിഗണന 21-ാം തീയതിയാണ് നിശ്ചയിച്ചിരിക്കുന്നത്. മറ്റ് ദിവസങ്ങളിലെ നിയമനിർമ്മാണത്തിനായി മാറ്റിവയ്ക്കപ്പെട്ട സമയങ്ങളിൽ സഭ പരിഗണിക്കേണ്ട ബില്ലുകൾ ഏതൊക്കെയാണെന്നതു സംബന്ധിച്ച് ഓഗസ്റ്റ് 7-ാം തീയതി ചേരുന്ന കാര്യോപദേശക സമിതി ശിപാർശ ചെയ്യുന്ന പ്രകാരം ക്രമീകരിക്കുന്നതാണ്.
ഈ സമ്മേളനകാലത്ത് സഭ പരിഗണിക്കാനിടയുള്ള പ്രധാനപ്പെട്ട ബില്ലുകൾ സംബന്ധിച്ച വിശദാംശം ചുവടെ ചേർക്കുന്നു.
I ഓർഡിനൻസിനു പകരമുള്ള ബില്ലുകൾ
The Kerala Healthcare Service Persons and Healthcare Institutions (Prevention of violence and Damage to Property) Amendment Bill, 2023.
The Kerala Taxation (Amendment) Bill, 2023.
II സെലക്ട് കമ്മിറ്റിയുടെ പരിഗണന യ്ക്കുശേഷം വരുന്ന ബില്ലുകൾ
1) The Kerala Livestock and Poultry Feed and Mineral Mixture (Regulation of Manufacture and Sale) Bill, 2022
2) The Kerala Co-operative Societies (Third Amendment) Bill, 2022
III പരിഗണിക്കാനിടയുള്ള മറ്റ് പ്രധാനപ്പെട്ട ബില്ലുകൾ
The Kerala Co-operative Societies (Amendment) Bill, 2021 (Bill No. 38)
The Payment of Salaries and Allowances (Amendment) Bill, 2022 (Bill No. 107)
The Kerala Motor Transport Workers’ Payment of Fair Wages (Amendment) Bill, 2022 (Bill No. 142)
The Sree Pandaravaka Lands (Vesting and Enfranchisement) Amendment Bill, 2022 (Bill No. 143)
The Kerala Dairy Farmers’ Welfare Fund (Amendment) Bill, 2023 (Bill No. 156)
The Kerala Public Service Commission (Additional functions as respects certain Corporations and Companies) Amendment Bill, 2023 (Bill No. 159)
The Abkari (Amendment) Bill, 2023 (Bill No. 164)
The Kerala Medical Education (Regulation and control of Admission to Private medical Educational Institutions) Amendment Bill, 2023 (Bill No. 165)
The Code of Criminal Procedure (Kerala Amendment) Bill, 2023 (Bill No. 166)
The Indian Partnership (Kerala Amendment) Bill, 2023 (Bill No. 167)
പുസ്തകോത്സവം
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് 2023 നവംബർ 1 മുതൽ 7 വരെ നിയമസഭാ അങ്കണത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം അറിയിക്കുന്നു. വൈവിധ്യം കൊണ്ടും പൊതുജനപങ്കാളിത്തംകൊണ്ടും അനന്തപുരിയുടെ സാംസ്കാരിക ഭൂമികയിൽ ഏറെ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച ഒന്നാണ് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം. അതിന്റെ സെക്കന്റ് എഡിഷൻ കൂടുതൽ മികവോടെ സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ നിയമസഭാ സെക്രട്ടേറിയറ്റ് ആരംഭിച്ചുകഴിഞ്ഞു. പുസ്തക പ്രകാശനങ്ങൾ, സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, വിഷൻ ടോക്ക് തുടങ്ങിയവ ഒരുക്കിയ ഒന്നാം പതിപ്പിൽ എല്ലാ പ്രസാധകർക്കും തുല്യപ്രാധാന്യം നൽകിക്കൊണ്ടാണ് പുസ്തക പ്രദർശനം ഒരുക്കിയിരുന്നത്. സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ലൈബ്രറി വിപുലീകരിക്കുന്നതിന് ഉതകുന്ന രീതിയിൽ നിയമസഭാ സാമാജികരുടെ ഫണ്ട് ഉപയോഗപ്പെടുത്തിയും സൗജന്യ പുസ്തക കൂപ്പൺ നൽകിയും പുസ്തകങ്ങൾ ശേഖരിക്കാൻ സൗകര്യമൊരുക്കുക വഴി കുട്ടികളെ വായനയുടെ ലഹരിയിലേക്ക് ആകർഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകാൻ നിയമസഭയ്ക്ക് പുസ്തകോത്സവം സംഘടിപ്പിക്കുന്നതിലൂടെ കഴിഞ്ഞിരുന്നു. ഇത്തവണ കൂടുതൽ അന്താരാഷ്ട്ര പ്രസാധകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സാഹിത്യ, സാമൂഹിക, കലാ- സാംസ്കാരിക രംഗങ്ങളിൽ ലോകപ്രശസ്തരായ വ്യക്തിത്വങ്ങളെ പങ്കെടുപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.
കഴിഞ്ഞ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി മലയാളത്തിന്റെ പ്രിയകഥാകാരൻ ടി. പത്മനാഭനെ പുസ്തകോത്സവത്തിൽ ആദരിക്കുകയും നിയമസഭാ ലൈബ്രറി അവാർഡ് അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. കല-സാഹിത്യ-സാംസ്കാരിക മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്കാരം ഇത്തവണയും ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പുസ്തകോത്സവം മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾക്ക് വിവിധ മാധ്യമ അവാർഡുകൾ നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
Alappuzha
ചെങ്ങന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു; കുത്തേറ്റത് 11 തവണ
പ്രതി കസ്റ്റഡിയില്‍

ആലപ്പുഴ: ചെങ്ങന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചെങ്ങന്നൂര്‍ പിരളശ്ശേരി അജയ്ഭവനില്‍ രാധ(62)യെയാണ് ഭര്‍ത്താവ് ശിവന്‍കുട്ടി(68) കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്നവിവരം. പച്ചക്കറി അരിയാന്‍ ഉപയോഗിക്കുന്ന കത്തി കൊണ്ടാണ് ശിവന്‍കുട്ടി ഭാര്യയെ ആക്രമിച്ചത്. ഇവരുടെ ദേഹത്ത് 11 തവണ കുത്തേറ്റെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Alappuzha
‘എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ മാത്രം’; കുട്ടനാട്ടിലെ കർഷക ആത്മഹത്യ പാർലമെന്റിൽ ഉന്നയിച്ച്; ജെബി മേത്തർ എംപി

ന്യൂഡൽഹി: സംഭരിച്ച നെല്ലിന്റെ തുക നൽകാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് രാജ്യസഭയിൽ ജെബി മേത്തർ ആരോപിച്ചു. എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ മാത്രമാണ് – കേരളത്തിലെ കർഷക ആത്മഹത്യകളിൽ ഏറ്റവും ഒടുവിലത്തെയാളുടെ ആത്മഹത്യാക്കുറിപ്പിലെ വരിയാണിത്. ഇനി എത്ര കർഷകരുടെ ജീവൻ പൊലിഞ്ഞാലാണ് സർക്കാരുകൾ കർഷകർക്ക് ലഭിക്കാനുള്ള തുക നൽകുകയെന്ന് അവർ ചോദിച്ചു.
നെല്ലിന്റെ വില നേരിട്ട് കർഷകർക്ക് നൽകാതെ പി ആർ. എസ്. എന്ന അപ്രായോഗിക സമ്പ്രദായമാണ് നിലവിൽ സപ്ലൈകോ ഏർപ്പെടുത്തിയിട്ടുള്ളത്. നെല്ല് സംഭരണസമയത്ത് സപ്ലൈകോയിൽ നിന്ന് കർഷകർക്ക് നൽകുന്ന പി ആർ എസ്. ബാങ്കുകളിൽ ഹാജരാക്കി നെല്ലിന്റെ തുകയ്ക്ക് തുല്യമായ തുക ബാങ്കിൽ നിന്നും വായ്പ ആയി ലഭിക്കുന്നു. കേന്ദ്രസർക്കാർ അനുവദിക്കുന്ന താങ്ങുവിലയുടെ വിഹിതം ലഭിക്കുന്ന മുറയ്ക്ക് സപ്ലൈകോ പലിശസഹിതം ബാങ്കുകൾക്ക് ലോൺ തിരിച്ചടയ്ക്കുന്ന ക്രമീകരണമാണിത്.
എന്നാൽ താങ്ങുവിലയിലും നെല്ലുസംഭരണയിനത്തിലും കേന്ദ്രസർക്കാർ 790 കോടി രൂപ കുടിശിക വരുത്തിയ സാഹചര്യത്തിൽ കർഷകരുടെ വായ്പ തിരിച്ചടയ്ക്കുവാൻ സപ്ലൈകോയ്ക്ക് സാധിച്ചിട്ടില്ല. ഖജനാവിൽ പണമില്ലാതെ നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന് സപ്ലൈകോയ്ക്ക് പണം നൽകാൻ സാധിക്കാത്ത അവസ്ഥയുമാണ്. ഇത്തരത്തിൽ വായ്പാതിരിച്ചടവ് വൈകുന്നതിനാൽ കർഷ കർക്ക് മറ്റ് വായ്പകൾ എടുക്കാനോ, പുനർ കൃഷി ഇറക്കുന്നതിനോ സാധിക്കുന്നില്ല.
നെല്ല് സംഭരണത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ 20 ശതമാനത്തോളം നെൽകർഷകർക്ക് സ്വകാര്യ മില്ലുകൾക്ക് സർക്കാരിന്റെ വിലയേക്കാൾ വളരെകുറഞ്ഞ നിരക്കിൽ നെല്ല് വിൽക്കേണ്ടിവരുന്നു.
ഈ പശ്ചാത്തലത്തിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കേന്ദ്രസർക്കാർ കുടിശിക വരുത്തിയ തുക എത്രയും വേഗം നൽകണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.അഡ്വ.
Kerala
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച( 09-12-2023) എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്
അതേസമയം ആന്ധ്രാപ്രദേശിലെ ബാപതിലയ്ക്കടുത്ത് തീരം തൊട്ട് ‘മിഗ്ജോം’ ചുഴലിക്കാറ്റ്. മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുമെന്നതിനാൽ ആന്ധ്ര തീരത്ത് അതീവ ജാഗ്രത. തീരപ്രദേശത്ത് നിന്ന് പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു. അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നിർദ്ദേശം നൽകി. നെല്ലോർ, പ്രകാശം, ബപാട്ല എന്നിവിടങ്ങളിൽ കനത്ത മഴയും കാറ്റും തുടരും. തിരുപ്പതിയിൽ അഞ്ച് ഡാമുകൾ നിറഞ്ഞു. ചുഴലിക്കാറ്റിന് നിലവിൽ 110 കിലോമീറ്റർ വേഗമാണുള്ളത്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login