നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി ; രണ്ട് സി.പി.എം ജില്ല സെക്രട്ടേറിയേറ്റംഗങ്ങള്‍ക്ക് തരംതാഴ്ത്തല്‍

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍, കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളില്‍, എല്‍.ഡി.എഫിനുണ്ടായ കനത്ത തോല്‍വിയുമായി ബന്ധപ്പെട്ട് രണ്ട് ജില്ല സെക്രട്ടേറിയേറ്റ് അംഗങ്ങളെ ഏരിയാ കമ്മറ്റിയിലേക്ക് തരം താഴ്ത്താനും ഒരു സെക്രട്ടേറിയേറ്റ് അംഗത്തെയും രണ്ട് ഏരിയാ സെക്രട്ടറിമാരെയും ഒരു ജില്ല കമ്മറ്റി അംഗത്തെയും താക്കീത് ചെയ്യാനും സി.പി.എം തീരുമാനം. ഒരു ഏരിയ സെക്രട്ടറിയെ നടപടിയില്‍ നിന്നൊഴിവാക്കി.

ജില്ല സെക്രട്ടേറിയേറ്റംഗങ്ങളായ പി.ആര്‍. വസന്തന്‍, എന്‍.എസ് പ്രസന്നകുമാര്‍ എന്നിവരെയാണ് ഏരിയാ കമ്മറ്റിയിലേക്ക് തരം താഴ്ത്തിയത്. സെക്രട്ടേറിയേറ്റംഗവും കുണ്ടറയില്‍ തോറ്റ മുന്‍ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ ഭര്‍ത്താവുമായ ബി.തുളസീധരക്കുറുപ്പ് , കുണ്ടറ ഏരിയാ സെക്രട്ടറി എസ്.എല്‍.സജികുമാര്‍ കുനാഗപ്പള്ളി ഏരിയാ സെക്രട്ടറി പി.കെ.ബാലചന്ദ്രന്‍ ,ജില്ല കമ്മറ്റിയംഗം ആര്‍.ബിജു എന്നിവര്‍ക്കാണ് താക്കീത്. ശൂരനാട് ഏരിയാ സെക്രട്ടറി പി.ബി.സത്യദേവനെയാണ് നടപടിയില്‍ നിന്നൊഴിവാക്കിയത്.

ഇവരില്‍ നിന്ന് വിശദീകരണം തേടാന്‍ കഴിഞ്ഞ ജില്ല കമ്മറ്റി തീരുമാനിച്ചിരുന്നു. കുണ്ടറയില്‍ സി.പി.എം ലെ മുന്‍ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയും കരുനാഗപ്പള്ളിയില്‍ സി.പി.ഐ ലെ സിറ്റിംഗ് എം.എല്‍.എ ആയിരുന്ന ആര്‍.രാമചന്ദ്രനുമാണ് തോറ്റത്.

Related posts

Leave a Comment