ഹരിയാനയിലും കര്‍ഷകര്‍ക്ക് നേരെ വധശ്രമം; ബിജെപി എംപി കര്‍ഷക പ്രതിഷേധത്തിലേക്ക് കാറിടിച്ചുകയറ്റി

ഉത്തര്‍പ്രദേശിലെ ലംഖിപ്പൂകരിലെ കര്‍ഷക കുട്ടക്കൊലയ്ക്ക് പിന്നാലെ ഹരിയാനയിലും കര്‍ഷകര്‍ക്ക് നേരെ വധശ്രമം. ബിജെപി എംപി നെയ്യാബ് സിങ് സെയ്‌നി കര്‍ഷക പ്രതിഷേധത്തിനു നേരെ കാറിടിച്ചു കയറ്റുകയായിരുന്നു. വധശ്രമത്തില്‍ ഒരു കര്‍ഷകന് പരിക്കേറ്റു. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ആളുകളുടെ ഇടയിലേക്ക് ബിജെപി എംപി നയാബ് സൈനി സഞ്ചരിച്ച കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. പരിക്കേറ്റ കര്‍ഷകനെ നരിന്‍ഗഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹന ഉടമയ്ക്കെതിരെ പൊലീസ് എടുക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

Related posts

Leave a Comment