അസമിൽ ഭൂചലനം

ഗുവാഹത്തി : അസമിൽ ഭൂചലനം. തിങ്കളാഴ്ച ഉച്ചയ്‌ക്ക് 1:13നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 4 രേഖപ്പെടുത്തിയ ഭൂചലനമാണിതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. പടിഞ്ഞാറൻ അസമിലെ കൊക്രജാറിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

മേഘാലയയിലെ തുരയിൽ നിന്ന് 90 കിലോമീറ്റർ വടക്കായിട്ടാണ് സംഭവം നടന്നത്. ഭൂചലനത്തിൽ ജീവഹാനിയോ വസ്തുക്കളുടെ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Related posts

Leave a Comment