Connect with us
48 birthday
top banner (1)

Cinema

തമിഴ് യുവതാരം അശോക് സെൽവനും കീർത്തിയും വിവാഹിതരായി

Avatar

Published

on

തമിഴ് യുവതാരം അശോക് സെൽവനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അടുത്ത ഞായറാഴ്ച്ച ചെന്നൈയിൽ സിനിമാ ലോകത്തെ സുഹൃത്തുക്കൾക്കും താരങ്ങൾക്കുമായി പ്രത്യേക വിരുന്ന് നടക്കും. തമിഴ് സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രശസ്തിയാർജിച്ച നടനാണ് അശോക് സെൽവൻ. നളൻ കുമാരസ്വാമിയുടെ സൂദ് കാവും എന്ന ചിത്രത്തിലൂടെയാണ് അശോക് സിനിമയിലെത്തുന്നത്.
പിസ്സ II: വില്ല, തെഗിടി, സില സമയങ്കളിൽ സില നേരങ്കളിൽ സില മനിദർഗൾ, പോർ തൊഴിൽ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അശോക് സെൽവന്റെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിർമാതാവും നടനുമായ അരുൺ പാണ്ഡ്യൻറെ ഇളയ മകളാണ് കീർത്തി പാണ്ഡ്യൻ. പാ രഞ്ജിത്ത് നിർമിക്കുന്ന ‘ബ്ലൂ സ്റ്റാർ’ എന്ന സിനിമയിൽ അശോക് സെൽവനും, കീർത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. സീ ഫൈവിൽ ഒരു വെബ് സീരിസിലും നടി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ നൻപകൽ മയക്കം അടക്കമുള്ള ചിത്രങ്ങളിൽ തിളങ്ങിയ നടി രമ്യ പാണ്ഡ്യൻ കീർത്തിയുടെ ബന്ധുവാണ്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

സാന്ദ്ര തോമസിന്റെ പരാതി; ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫിനും എതിരെ കേസ്

Published

on

കൊച്ചി: സംവിധായകനും നിര്‍മാതാവുമായ ബി ഉണ്ണികൃഷ്ണനെതിരെ കേസ്. നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പരാതിയിയിൽ എറണാകളും സെന്‍ട്രല്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസിൽ നിര്‍മാതാവ് ആന്റോ ജോസഫാണ് രണ്ടാം പ്രതി.

ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തതിൽ വിരോധം മനസ്സിൽ വെച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പെരുമാറിയെന്നാണ് സാന്ദ്ര പരാതിയിൽ പറയുന്നത്.കൂടാതെ സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സാന്ദ്ര പരാതിയിൽ പരാമർശിക്കുന്നു. മാത്രമല്ല സംഘടന യോഗത്തിൽ അപമാനിച്ചിട്ടുണ്ടെന്നും സാന്ദ്ര തോമസ് പരാതിയിൽ പറയുന്നു. നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പുറത്താക്കല്‍ നടപടി നിലവിൽ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

Advertisement
inner ad
Continue Reading

Cinema

ഓസ്കറിൽ നിരാശ, ആടുജീവിതം അന്തിമ പട്ടികയിൽ നിന്ന് പുറത്ത്

Published

on

ന്യൂയോർക്: തൊണ്ണൂറ്റിഏഴാമത് ഓസ്കർ നോമിനേഷന്റെ അന്തിമ പട്ടികയിൽ നിന്ന് ആടുജീവിതം പുറത്ത്.ലൈവ് ആക്ഷൻ ഷോർട് ഫിലിം വിഭാഗത്തിൽ ഇന്ത്യൻ സാന്നിധ്യമായി ‘അനുജ’. സുചിത്ര മട്ടായി, ആദം ജെ ഗ്രേവ്സ് എന്നിവർ ചേർന്നൊരുക്കിയ ഹ്രസ്വ ചിത്രം. മികച്ച ചിത്രത്തിനുള്ള വിഭാഗത്തിൽ നിന്ന് ആടുജീവിതം പുറത്ത്. ആടുജീവിതവും ഓൾ വി ഇമാജിൻ ആസ് ലൈറ്റും നോമിനേഷനില്‍ ഇടം നേടിയില്ല.മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി പത്ത് ചിത്രങ്ങൾ അന്തിമ നോമിനേഷൻ പട്ടികയിൽ ഇടം നേടി. അനോറ, ദ ബ്രൂട്ടലിസ്റ്റ്, കോൺക്ലേവ് എന്നിവ പട്ടികയിൽ. ദ ബ്രൂട്ടലിസ്റ്റ്, എമിലിയ പെരസ്‌, വിക്ക്ഡ് എന്നീ ചിത്രങ്ങൾക്ക് പത്ത് വീതം നോമിനേഷനുകൾ ലഭിച്ചു.മലയാളത്തിന് വലിയ പ്രതീക്ഷയുണ്ടായിരുന്ന ബ്ലസ്സി-പൃഥ്വിരാജ് ചിത്രമായിരുന്നു ആടുജീവിതം. നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ ചിത്രമായിരുന്നു.

Continue Reading

Cinema

കോമഡി മാത്രമല്ല സസ്പെൻസ് ത്രില്ലർ കൂടിയാണ് ബെസ്റ്റി; സൂപ്പർ താരനിരയുമായി”ബെസ്റ്റി” നാളെ

Published

on

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ ‘ബെസ്റ്റി’ നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബെസ്റ്റി’യിൽ ശ്രവണയും സാക്ഷി അഗർവാളുമാണ് നായികമാർ. മലയാള സിനിമയിലെ സുവര്‍ണ്ണകാലം ഓര്‍മിപ്പിച്ച് വീണ്ടും ഔസേപ്പച്ചന്‍ – ഷിബു ചക്രവര്‍ത്തി കൂട്ടുകെട്ടിൽ പിറന്ന മികച്ച ഈണവും ഈരടികളുമായി ബെസ്റ്റിയിലെ പാട്ടുകളെല്ലാം ഇതിനകം സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. യുവ പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ബെസ്റ്റി ഒരുക്കിയിരിക്കുന്നത് എന്നാണ് അണിയറപ്രവത്തകർ സൂചിപ്പിക്കുന്നത്. ‘ബെസ്റ്റി’ എന്ന പേര് കേട്ടാൽ വെറും കോമഡി മാത്രമല്ല സസ്‌പെൻസും ആക്ഷനും കൂടി നിറഞ്ഞ സിനിമയാണെന്നാണ് നായകനായ അസ്‌കർ സൗദാൻ ഒരു പ്രമുഖ മാധ്യമത്തിന്റെ അഭിമുഖത്തിൽ പറഞ്ഞത്. ഫീനിക്സ് പ്രഭുവാണ് ബെസ്റ്റിയുടെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

തെറ്റിദ്ധാരണകളുടെ പുറത്ത് ഡിവോഴ്സ് ചെയ്യപ്പെട്ട ദമ്പതിമാർക്കിടയിലേക്ക് സഹായത്തിനായി ഒരു സുഹൃത്ത് കടന്ന് വരുന്നതും, അതിനെ തുടർന്നുണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങൾ നർമ്മ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതിലൂടെയാണ് ബെസ്റ്റിയുടെകഥ പുരോഗമിക്കുന്നത്. കുളു മണാലി, ബോംബെ, മംഗലാപുരം, കോഴിക്കോട്, പൊന്നാനി, തുടങ്ങിയ ലൊക്കേഷനുകളിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

Advertisement
inner ad

ബെൻസി റിലീസ് ചിത്രം വിതരണത്തിനെത്തിക്കും. അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ധിക്ക്, സാക്ഷി അഗർവാൾ എന്നിവർ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, അബുസലിം, ഉണ്ണിരാജ നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്മാൻ, അംബി നീനാസം, എം എ നിഷാദ്, തിരു, ശ്രവണ, സോനാനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയ നാഥ്, മനോഹരിയമ്മ, അന്ന ചാക്കോ പ്രതിഭ പ്രതാപ്ചന്ദ്രൻ, ദീപ, സന്ധ്യമനോജ്‌ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ജിജു സണ്ണി, ചിത്രസംയോജനം: ജോൺ കുട്ടി, പ്രൊഡക്ഷൻ ഇൻ ചാർജ്: റിനി അനിൽകുമാർ, ഒറിജിനൽ സ്കോർ: ഔസേപ്പച്ചൻ, സൗണ്ട് ഡിസൈൻ: എം ആർ രാജാകൃഷ്ണൻ, ഗാനരചന: ഷിബു ചക്രവർത്തി, ജലീൽ കെ. ബാവ, ഒ എം കരുവാരക്കുണ്ട്, ശുഭം ശുക്ല, സംഗീതം: ഔസേപ്പച്ചൻ, അൻവർ അമൻ, മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല, ചേതൻ, പ്രൊഡക്ഷൻ കൺട്രോളർ: എസ്. മുരുകൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ മാനേജർ: കുര്യൻജോസഫ്, കലാസംവിധാനം: ദേവൻകൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം: ബ്യൂസിബേബി ജോൺ, മേക്കപ്പ്: റഹിംകൊടുങ്ങല്ലൂർ, സ്റ്റിൽസ്: അജി മസ്കറ്റ്, ആക്ഷൻ: ഫിനിക്സ്പ്രഭു, ചീഫ് അസോസിയറ്റ് ഡയറക്ടർ: തുഫൈൽ പൊന്നാനി, അസോസിയറ്റ് ഡയറക്ടർ: തൻവീർ നസീർ, സഹ സംവിധാനം: റെന്നി, സമീർ ഉസ്മാൻ, ഗ്രാംഷി, സാലി വി എം, സാജൻ മധു, കൊറിയോഗ്രാഫി: രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻ ഭദ്ര.

Advertisement
inner ad
Continue Reading

Featured