Connect with us
WhatsApp Image 2024-05-21 at 1.28.13 AM

Kerala

അസ്മിയയുടെ മരണം: നീതിപൂർവമായ അന്വേഷണം വേണം: ആർവൈഎഫ്

Avatar

Published

on

കൊല്ലം: ബാലരാമപുരത്തെ അൽഅമീൻ എന്ന മത പഠന സ്ഥാപനത്തിലെ വിദ്യാർത്ഥിനി അസ്മിയ സ്ഥാപനത്തിനുള്ളിൽ ദൂരൂഹ സാഹചര്യത്തിൽ മരണപ്പെടാനിടയായതിനെ സംബന്ധിച്ച് സമഗ്രവും നീതിപൂർവ്വവുമായ അന്വേഷണം വേണമെന്ന് ആർവൈഎഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹൻ അവശ്യപ്പെട്ടു. വിദ്യാർഥിനിയുടെ മരണത്തെ സംബന്ധിച്ച് മാതാവ് ഉൾപ്പെടെയുള്ള കുടുംബാഗങ്ങൾ ഉന്നയിച്ച ആരോപണങ്ങളിൽ പോലീസ് തെളിവ് സമാഹരണത്തിൽ വീഴ്ച്ച വരുത്താതെയുള്ള സമഗ്ര അന്വേഷണം നടത്തി നിജസ്ഥിതി പുറത്തു കൊണ്ടുവരണം. എല്ലാ മതങ്ങളുടെയും പഠന കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾക്ക് നിർഭയം പരാതി ബോധിപ്പിയ്ക്കാനുള്ള ആഭ്യന്തര – പൊതു സൗകര്യങ്ങൾ നിയമപ്രകാരം ഉറപ്പാക്കണം. മത സ്ഥാപനങ്ങളുടെ പേരിൽ വിദ്യാർത്ഥി പീഢനങ്ങൾ നടക്കുന്നുണ്ടോയെന്നറിയാൻ നിരന്തര നിരീക്ഷണ സംവിധാനം സർക്കാർ ഉറപ്പുവരുത്തണമെന്നും ആർവൈഎഫ് ആവശ്യപ്പെട്ടു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Featured

പ്രതികൂല കാലാവസ്ഥ; വിമാനങ്ങൾ വൈകുന്നതിൽ പ്രതിഷേധം

Published

on

കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂരിൽ വിമാനങ്ങൾ വൈകുന്നു. കരിപ്പൂരില്‍ നിന്ന് മസ്‌കറ്റിലേക്കും അബുദാബിയിലേക്കും പോകേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. വിമാനങ്ങൾ വൈകുന്നതിൽ യാത്രക്കാരുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധമാണ് ഉണ്ടാകുന്നത്.

ആവശ്യമായ ഭക്ഷണവും വെള്ളവും താമസസൗകര്യവും ഒരുക്കിയിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി. ഇന്നലെ രാത്രി 11.10ന് പുറപ്പെടേണ്ടതായിരുന്നു മസ്‌കറ്റിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനാം. നൂറിലധികം വരുന്ന യാത്രക്കാരാണ് വിമാനത്താവളത്തിൽ പ്രതിഷേധിക്കുന്നത്. വിമാനം നാല് മണിക്കൂര്‍ വൈകുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അത് നീണ്ടു പോവുകയായിരുന്നു. പ്രതികൂല കാലാവസ്ഥയാണ് വിമാനം വൈകുന്നതിന് കാരണമായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് നൽകിയ മറുപടി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

കേരളത്തിലെ സർവകലാശാലകളിൽ ഭിന്നശേഷിക്കാർക്കായി പ്രത്യേക കായികമേള സംഘടിപ്പിക്കണം: കെഎസ്‌യു

Published

on

തിരുവനന്തപുരം: സംസ്ഥാന സർവ്വകലാശാലകളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പ്രത്യേക കായികമേളകൾ സംഘടിപ്പിക്കണമെന്ന ആവശ്യവുമായി കെഎസ്‌യു . ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്നത വിദ്യാഭ്യാസ മന്ത്രിക്കും, കേരള സർവ്വകലാശാല വൈസ് ചാൻസിലർക്കും കത്ത് നൽകി.

നിലവിൽ മറ്റു വിദ്യാർത്ഥികൾക്കൊപ്പം ഭിന്നശേഷിക്കാരായ വിദ്യാർഥികളും മത്സരങ്ങളിൽ പങ്കെടുക്കേണ്ടിവരുന്നത് പക്ഷപാതമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി. അതിനാൽ വരുന്ന അധ്യയന വർഷം മുതൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേക കായികമേള നടത്തുന്ന കാര്യം പരിഗണിക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി രാജ്യത്ത് വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇവർക്കായി കൂടുതൽ അവസരങ്ങൾ നൽകാൻ ഇന്നത വിദ്യാഭ്യാസ വകുപ്പ് കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും കെഎസ്‌യു എക്സിക്യൂട്ടീവ് അംഗം അമൃതപ്രിയ ബി.എസ് കത്തിൽ ആവശ്യപ്പെട്ടു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

ഓട്ടോ ഓടിക്കാൻഎത്തി : വീട്ടമ്മയെ ഒപ്പം കൂട്ടി, ഒടുവിൽ ഘാതകനായി

Published

on

കാട്ടാക്കട : മുതിയവിളയില്‍ റബ്ബർ പുരയിടത്തിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ യുവതിക്കൊപ്പം ഉണ്ടായിരുന്നു രഞ്ജിത്താണ് കൊലനടത്തിയത് എന്ന് പോലീസ് പത്രസമ്മേളനത്തിൽ പറഞ്ഞു.ഓട്ടോ ഓടിക്കാൻ എത്തിയ ആൾ അവിടെത്തെ വീട്ടമ്മയെ ഒടുവിൽ ഒപ്പം കൂട്ടുകയായിരുന്നു. വീട്ടമ്മയുമായി താമസിച്ചു വരവേയാണ് കൊലപാതകത്തിലേക്ക് കടന്നത്.   ഇയാളുടെ സ്വാഭാവത്തിൽ മാറ്റം വന്നതോടെ മരിച്ച മായാ മുരളി തിരികെ സ്വന്തംവീട്ടിൽ പോകാൻ തയ്യാറായിരുന്നു. പ്രതി രഞ്ജിത്തിനെ  ഉപേക്ഷിച്ചു തിരികെ വരുന്നു എന്ന് ബന്ധുക്കളെയും അറിയിച്ചു .  ഇതായിരുന്നു പ്രതിയ്ക്ക്  കൊലപാതകത്തിന്   പ്രേരണയായത്.  കൊലപാതക സമയം മദ്യലഹരിയിൽ ആയിരുന്ന പ്രതി  കൊലക്കു ശേഷം  വസ്ത്രങ്ങൾ എല്ലാം അവിടെന്നു മാറ്റിയിരുന്നു. പ്രതിയെ പോലീസ് പിടികൂടാതിരിക്കാൻ വിലകൂടിയ മൊബൈൽ ഫോൺ നശിപ്പിച്ച ശേഷം ഉപേക്ഷിച്ചാണ്കൊലയ്ക്ക് ശേഷം  ഇയാൾ ഇവിടെന്നും രക്ഷപ്പെട്ടത്. പ്രധാന റോഡുകൾ ഒഴിവാക്കി ചെറിയ ഇടറോഡുകൾ വഴികൾ  സഞ്ചരിച്ചാണ് യാത്ര ചെയ്തത്. ലോറികൾ കൈകാണിച്ചും ചെറിയ വാഹനങ്ങളിൽ  കയറിയുമാണ് പ്രതി തമിഴ്‌നാട്ടിൽ എത്തിയത്. ഇതിനിടെ അവിടെ ഒരു ഹോട്ടലിലും ജോലിചെയ്തു .  പ്രതിക്ക്മറ്റു  കേസുകൾ ഇല്ലന്നും പക്ഷെ ഇയാളുടെ രീതികളിൽ  ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നും പോലീസ് പറഞ്ഞു. എന്നാൽ പ്രതിക്ക് മറ്റു  പലസ്ത്രീകളുമായി ബന്ധം ഉണ്ടയിരുന്നു. ഇവരെ ഒഴിവാക്കുന്നത് ക്രൂരമായി മർദ്ദിച്ചാണ്. എന്നാൽ മർദ്ദനം ഏറ്റവർ രഞ്ജിത്തിനെ പേടിച്ച്  പരാതിയുമായി എത്തിയിട്ടില്ലന്നും ഇതിൽ പെട്ട ഒരാൾ സാക്ഷിയാണെന്നും കാട്ടാക്കട ഡി.വൈ.എസ്.പി ജയകുമാർ പറഞ്ഞു.പ്രതിയെ  തമിഴ്നാട്ടിലെ കമ്പം തേനി ഭാഗത്തു നിന്നുമാണ് പിടികൂടി അറസ്റ്റ് ചെയ്‌തത്‌. ഇയാളുടെ ഓട്ടോറിക്ഷ സംഭവം നടക്കുന്ന തലേദിവസം ഉപേക്ഷിച്ചതാണ്. രഞ്ജിത്തും, മായാ മുരളിയും ഓട്ടോറിക്ഷയിൽ യാത്ര ചെയ്‌തു വരവേ കാട്ടാക്കട ചൂണ്ടുപലകയിൽ വച്ച് കേടായതിനെ തുടർന്നു ഉപേക്ഷിക്കുയായിരുന്നു എന്ന് പ്രതി പോലീസിനോട് പറഞ്ഞു.

Continue Reading

Featured