Connect with us
48 birthday
top banner (1)

Kozhikode

അസ്‌ലം പാടത്തൊടിയുടെ ഉമ്മ നിര്യാതയായി

കൃഷ്ണൻ കടലുണ്ടി

Published

on

കോഴിക്കോട് / കുവൈറ്റ് : പരേതനായ പട്ടോളി അബൂബക്കറിന്റെ ഭാര്യ പാടത്തൊടിറുഖിയ്യ (ഇക്കയ്യ) കോഴിക്കോട് കാ ട്ടിലപീടികയിൽ നിര്യാതയായി. ഒ.ഐ.സി.സി കുവൈറ്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും അറിയപ്പെടുന്ന കോൺഗ്രസ് പ്രവർത്തകനുമായ മുഹമ്മദ് അസ്‌ലം അടക്കം മൂന്ന് മക്കളുണ്ട്. ഷഫീക്ക്, നസീമ എന്നിവരാണ് മറ്റു മക്കൾ. ഇമ്പിച്ചിമമ്മു, റസിയ,ഫ്ലോറിസ, പരേതയായ സൈനഎന്നിവർ മറു മക്കളാണ്. ഖബറടക്കം 1 മണിക്ക് ചീനിച്ചേരി പള്ളി ഖബർ സ്ഥാനിൽ നടക്കും.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കാശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിന് പിന്നാലെ, സൈനികൻ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Published

on

കോഴിക്കോട്: കോഴിക്കോട് വളയത്ത് സൈനികനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താന്നി മുക്ക് സ്വദേശി എംപി സനല്‍കുമാർ(30) ആണ് മരിച്ചത്.മദ്രാസ് റെജിമെന്റിലെ സൈനികനായിരുന്നു. ദീർഘകാലമായി അവധിയിലായിരുന്ന സനല്‍കുമാറിനു കാശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. ജോലിക്ക് ഹാജരാകാൻ നിർദ്ദേശം ലഭിച്ചതിന് പിന്നാലെയാണ് സനല്‍കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Continue Reading

Kerala

ഹര്‍ഷിനക്കെതിരെ വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി

Published

on


കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ പന്തീരാങ്കാവ് സ്വദേശി കെ.കെ ഹര്‍ഷിനക്കെതിരെ വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ഇപ്പോള്‍ നടക്കുന്ന ഹര്‍ഷിനയുടെ സമരം രാഷ്ട്രീയ പ്രേരിതമാണ്. ഹര്‍ഷിനയെ വീട്ടില്‍ പോയി കണ്ട് സഹായം വാഗ്ദാനം ചെയ്‌തെങ്കിലും അവര്‍ നിരാകരിച്ചെന്നും പി സതീദേവി പറഞ്ഞു. ഹര്‍ഷിനക്ക് ആവശ്യമെങ്കില്‍ വനിതാകമ്മീഷന്‍ ഇടപെടലിന്റെ ഭാഗമായി സൗജന്യ നിയമസഹായം നല്‍കുമെന്നും സതീദേവി പറഞ്ഞു.

നഷ്ടപരിഹാരം തേടി ഹര്‍ഷിന ഈ ആഴ്ച ജില്ലാ കോടതിയില്‍ ഹരജി നല്‍കാനിരിക്കെയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശങ്ങള്‍. വയറ്റില്‍ കത്രിക കുടുങ്ങിയത് ഗവ. മെഡിക്കല്‍ കോളജില്‍നിന്നു തന്നെയെന്നു വ്യക്തമാക്കി പൊലീസ് 2023 മാര്‍ച്ച് 29ന് കുന്നമംഗലം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ശസ്ത്രക്രിയ ചെയ്ത സംഘത്തിലുണ്ടായിരുന്ന 2 ഡോക്ടര്‍മാര്‍, 2 സ്റ്റാഫ് നഴ്സുമാര്‍ എന്നിവരെ പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Advertisement
inner ad

2017 നവംബര്‍ 30ന് ആയിരുന്നു മെഡിക്കല്‍ കോളജില്‍ നടന്ന ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് വയറ്റില്‍ കത്രിക കുടുങ്ങിയത്. 2022 സെപ്റ്റംബര്‍ 17ന് മെഡിക്കല്‍ കോളജില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ ഹര്‍ഷിനയുടെ വയറ്റില്‍ നിന്ന് ആര്‍ട്ടറി ഫോര്‍സെപ്സ് (കത്രിക) കണ്ടെടുക്കുകയും ചെയ്തിരുന്നു.

Advertisement
inner ad
Continue Reading

Featured

അഴിയൂർ പഞ്ചായത്തിൽ ഇന്ന് ഹർത്താൽ

Published

on

കോഴിക്കോട്: കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ ഇന്ന് ഹർത്താൽ. ദേശീയപാതയിൽ കുഞ്ഞിപ്പള്ളി ടൗണിൽ സഞ്ചാര സ്വാത്രന്ത്ര്യം നിഷേധിക്കുന്ന ദേശീയപാത അതോറിറ്റിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ടൗണിൽ അടിപ്പാത സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്. രാഷ്ട്രീയ പാർട്ടികളും വ്യാപാര സംഘടനകളും മഹൽ കോ ഓഡിനേഷൻ കമ്മിറ്റിയും വൈകിട്ട് നാലുമണിവരെയുള്ള ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ പ്രദേശത്ത് ദേശീയപാതാ നിർമ്മാണം തടഞ്ഞ നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. തുടർന്നാണ് സർവ്വകക്ഷി പ്രതിനിധികൾ ഹർത്താലിന് ആഹ്വാനം ചെയ്തത്.

Continue Reading

Featured