ആവശ്യപ്പെട്ടത് ചിക്കൻ വിംഗ്‌സ്, അച്ഛൻ കൊണ്ടു വന്നത് മറ്റൊന്ന്; കലിമൂത്ത് പിതാവിനു നേരേ വെടിയുതിർത്ത് മകൻ

ചിക്കൻ വിംഗ്‌സിനു പകരം മറ്റൊരു ചിക്കൻ ഐറ്റവുമായി വീട്ടിലെത്തിയ അച്ഛനെ കലിമൂത്ത് വെടിവച്ച്‌ മകൻ. യൂട്ടാ സ്വദേശിയായ 31കാരൻ അലിക ഉംഗ സുലിയാഫുവാണ് പിതാവിനെ കൊല്ലാൻ നോക്കിയത്.

ആവശ്യപ്പെട്ട ചിക്കൻ വിംഗ്‌സിനു പകരം അച്ഛൻ മറ്റൊരു ചിക്കൻ ഐറ്റം കൊണ്ടുവന്നതാണ് ഇയാളെ ചൊടിപ്പിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ചിക്കൻ വിംഗ്‌സുമായി അപ്പാർട്ട്മെന്റിലേക്ക് എത്തിയ പിതാവിനെ മകൻ ചോദ്യം ചെയ്തു. പിന്നീട് ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. ഉടൻ മുറിയിലേക്ക് പോയ സുലിയാഫു തോക്കുമായി തിരികെ വരികയായിരുന്നു. പിതാവിന് നേരെ ചൂണ്ടി ഉന്നം പിടിച്ചതോടെ ഇദ്ദേഹം വെടിവെക്കരുതെന്ന് മകനോട് അപേക്ഷിച്ചു.

എന്നാൽ ദേഷ്യം മൂത്ത് നിൽക്കുകയായിരുന്ന സുലിയാഫു പിതാവിന് നേരെ നിറയൊഴിച്ചു. പെട്ടന്ന് ഒഴിഞ്ഞുമാറാൻ സാധിച്ചതിനാൽ പിതാവിന് വെടിയേറ്റില്ല.

ആ വെടിയുണ്ട അടുത്ത അപ്പാർട്ട്‌മെന്റിലെ ഡിഷ്വാഷിംഗ് മെഷീനിൽ പോയി തറക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പിതാവ് ഒഴിഞ്ഞുമാറിയതോടെ കലിമൂത്ത മകൻ വീണ്ടും നിറയൊഴിച്ചുവെങ്കിലും അപ്പോഴേക്കും അദ്ദേഹം മകനെ വട്ടംകയറിപ്പിടിച്ചു.

തോക്ക് മകന്റെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങാൻ പിതാവ് ശ്രമിക്കുന്നതിനിടെ വീണ്ടും തോക്ക് പൊട്ടുകയും അത് സീലിംഗിൽ തറക്കുകയുമായിരുന്നു.

Related posts

Leave a Comment