Connect with us
48 birthday
top banner (1)

Featured

ഏഷ്യൻ ഗെയിംസ്: അശ്വാഭ്യാസത്തില്‍ ടീം ഇനത്തില്‍ സ്വര്‍ണം നേടി ഇന്ത്യ

Avatar

Published

on

ഗ്യാങ്ചൗ: ഏഷ്യൻ ഗെയിംസില്‍ അശ്വാഭ്യാസത്തില്‍ ചരിത്രം നേട്ടവുമായി ടീം ഇന്ത്യ. ടീം ഇനത്തില്‍ ഇന്ത്യ സ്വര്‍ണം നേടി. 1982നു ശേഷം ഇതാദ്യമായാണ് അശ്വാഭ്യാസത്തിൽ ഇന്ത്യ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്നത് . ഹൃദയ് ഛേദ, ദിവ്യകൃതി സിങ്, അനുഷ് അഗർവാല, സുദീപ്തി ഹജേല എന്നിവരാണ് ഇന്ത്യക്കായി അശ്വാഭ്യാസത്തില്‍ സ്വര്‍ണം നേടിയ ടീമംഗങ്ങൾ. 1986ൽ നേടിയ വെങ്കലമാണ് ഡ്രസേജ് ഇനത്തിൽ ഇന്ത്യ ഇതിനു മുൻപ് അവസാനമായി നേടിയ ഏഷ്യൻ ഗെയിംസ് മെഡൽ. 1982ൽ ന്യൂഡൽഹിയിൽ നടന്ന ഗെയിംസിൽ വ്യക്തിഗ, ടീം ഇനങ്ങളിൽ മൂന്ന് സ്വർണം ലഭിച്ചിരുന്നു.41 വർഷത്തിന് ശേഷം ആദ്യമായാണ് അശ്വാഭ്യാസം എന്ന കായിക ഇനത്തില്‍ ഇന്ത്യ സ്വർണം നേടുന്നത്.

അശ്വാഭ്യാസത്തിന്‍റെ ടീം ഇനത്തിലായിരുന്നു ഇന്ത്യയുടെ പുതിയ നേട്ടം. ഇതോടെ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം മൂന്നായി. രാവിലെ സെയ്‌ലിങ്ങിൽ നേടിയ വെള്ളിയും വെങ്കലവും കൂടിയാകുമ്പോൾ ഇന്നത്തെ മാത്രം ഇന്ത്യയുടെ മെഡൽ നേട്ടം മൂന്നായി. ഇക്വിസ്ട്രിയൻ ടീം ഡ്രസ്സേജ് ഇനത്തിൽ ഇന്ത്യ 209.205 പോയിന്‍റുമായി ഒന്നാമതെത്തിയപ്പോൾ ചൈനയും ഹോങ്കോങ്ങും യഥാക്രമം വെള്ളിയും വെങ്കലവും നേടി.

Advertisement
inner ad

Featured

കർഷക പ്രതിഷേധം അരാജകമെന്ന് യോഗി; പാരാമർശത്തിൽ മാപ്പ് പറയണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

Published

on

ന്യൂഡൽഹി: കർഷക പ്രതിഷേധം അരാജകമെന്ന് പറഞ്ഞ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച.
പരാമർശത്തിൽ യോഗി മാപ്പ് പറയണമെന്നാണ് സംയുക്ത കിസാൻ മോർച്ച അആവശ്യപ്പെടുന്നത്. ഭരണഘടനാപരമായി എല്ലാ പൗരന്മാർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും വിഷയത്തിൽ ജുഡീഷ്യറിയും രാഷ്ട്രീയ പാർട്ടികളും ഇടപെടണമെന്നും എസ്‌കെഎം ആവശ്യപ്പെട്ടു.
അരാജകത്വം പകരുന്ന ആരെയും വെറുതെ വിടരുതെന്നും പൊതുമുതല്‍ നശിപ്പിച്ചതിന്റെ ചിലവ് കുറ്റവാളികൾ നൽകണമെന്നും ഇക്കഴിഞ്ഞ ബുധനാഴ്ച യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Continue Reading

Ernakulam

നവീന്‍ ബാബുവിന്റെ മരണം:അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ, എതിര്‍ത്ത് സര്‍ക്കാര്‍

Published

on

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ തയാറല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നല്‍കും. സിബി ഐ അന്വേഷണം ആവശ്യമുണ്ടോ, ശരിയായ ദിശയിലാണോ അന്വേഷണം പോകുന്നത് എന്നാണ് പരിശോധിക്കുന്നതെന്ന് കോടതി പറഞ്ഞു. കോടതി പറയുകയാണെങ്കില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

പൊളിറ്റിക്കല്‍ ഇന്‍ഫ്‌ലുവന്‍സ് ഉള്ളതുകൊണ്ടുമാത്രം അന്വേഷണം മോശം ആവണമെന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയുടെ രാഷ്ട്രീയ ബന്ധം അന്വേഷണത്തെ ബാധിക്കുമോയെന്ന് കോടതി ചോദിച്ചു. ബയാസ്ഡ് ആണ് അന്വേഷണമെന്ന് തെളിയിക്കാന്‍ എന്തെങ്കിലും തെളിവ് വേണ്ടേയെന്നും കോടതി ചോദിച്ചു. ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. അന്വേഷണത്തില്‍ അപാകതയുണ്ടെന്നതിന് തെളിവുണ്ടോയെന്ന് കോടതി ചോദിച്ചു. അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണോ എന്ന കോടതിയുടെ ചോദ്യത്തിന്, കോടതി ആവശ്യപ്പെട്ടാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ വാക്കാല്‍ മറുപടി നല്‍കിയത്. അഡ്വ. കെ പി സതീശനാണ് സിബിഐയ്ക്കായി ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സത്യവാങ്മൂലം പരിശോധിച്ച് സിബിഐ വിശദമായ മറുപടി 12ന് നല്‍കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി 12 ന് പരിഗണിക്കാനായി മാറ്റി.

Advertisement
inner ad

Advertisement
inner ad

Advertisement
inner ad
Continue Reading

Featured

കർഷക പ്രതിഷേധം; ‘ഡൽഹി ചലോ മാർച്ചി’ന് ഇന്ന് തുടക്കം

Published

on

ന്യൂഡൽഹി: പഞ്ചാബിലെ ശംഭു അതിർത്തിയിൽ നിന്നും ഉച്ചയ്ക്ക് ഒരു മണിയോടെ ഡൽഹിയിലേക്ക് കാൽനട മാർച്ച് നടത്താനൊരുങ്ങി കർഷകർ. കർഷകരുടെ കടങ്ങൾ എഴുതി തള്ളുക, മിനിമം താങ്ങുവില ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുമായാണ് കർഷകർ മാർച്ച നടത്തുന്നത്. എന്നാൽ കർഷകരുടെ മാർച്ചിന് ഹരിയാന സർക്കാർ അനുമതി നൽകിയിട്ടില്ല. എന്നാൽ കർഷകരുടെ റാലിയോട് അനുബന്ധിച്ച് ഹാരിയാന അംബാലയിൽ ബിഎൻഎസ് 163 പ്രഖ്യാപിക്കുകയും പഞ്ചാബ് ഹരിയാന അതിർത്തിയിൽ ബാരിക്കേഡ് സ്ഥാപിക്കുകയും അർദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കുകയും ചെയ്തു. കർഷക മാർച്ചുമായി മുന്നോട്ടു പോകുമെന്നും പിന്മാറില്ലെന്നുമാണ് കർഷകരുടെ നിലപാട്. സ്ഥലത്ത് അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Continue Reading

Featured