Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Global

ഏഷ്യൻകപ്പ് ഫൈനൽ: ഖത്തർ vs ജോർദാൻ

Avatar

Published

on

ഏഷ്യൻ കപ്പിൽ നിലവിലുള്ള ചാമ്പ്യന്മാരായ ഖത്തർ വീണ്ടും ഫൈനലിൽ എത്തി. രണ്ടാം സെമി ഫൈനലിൽ ഇറാനെ നേരിട്ട ഖത്തർ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ആവേശകരമായ മത്സരം 82-ാം മിനുട്ടിലെ ഒരു ഗോളിലാണ് ഖത്തർ വിജയിച്ചത്. മികച്ച ഒരു തുടക്കമാണ് കളിക്ക് ലഭിച്ചത്. നാലാം മിനുട്ടിൽ സർദർ അസ്മൗണിലൂടെ ഇറാൻ ലീഡ് എടുത്തു. ഇതിന് 17-ാം മിനുട്ടിൽ അബ്ദുൽസലാമിലൂടെ ഖത്തർ മറുപടി നൽകി. ആദ്യ പകുതി അവസാനിക്കും മുമ്പ് അഫീഫിലൂടെ ഖത്തർ ലീഡും എടുത്തു. രണ്ടാം പകുതിയിൽ 51-ാം മിനുട്ടിൽ ജഹനഭക്ഷ് പെനാൾട്ടിയിലൂടെ ഇറാൻ വീണ്ടും ഒപ്പം എത്തി. സ്‌കോർ 2-2. അവസാനം 82-ാം മിനുട്ടിൽ അസ്‌മൊൻ അലിയിലൂടെ ഖത്തർ വിജയ ഗോളും നേടി. ഇനി ഖത്തർ ജോർദാനെ ആകും ഫൈനലിൽ നേരിടുക. ഇന്നലെ ദക്ഷിണ കൊറിയയെ തോൽപ്പിച്ചാണ് ജോർദാൻ ഫൈനലിൽ എത്തിയത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ഒഐസിസി കുവൈറ്റ് ഗാന്ധി ജയന്തി ആഘോഷിച്ചു

Published

on

കുവൈറ്റ് സിറ്റി : മഹാത്മാ ഗാന്ധിയുടെ 155 മത് ജന്മദിനം ഒഐസിസി കുവൈറ്റ് കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷിച്ചു. ഒഐസിസി ഓഫീസിൽ നടന്ന ആഘോഷത്തിൽ നാഷണൽ പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ഉത്ഘാടന കർമ്മം നിർവഹിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.സ് പിള്ള സ്വാഗതം ആശംശിച്ചു. വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ അധ്യക്ഷനായിരുന്നു. ലോക സമാധാനത്തിന് മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾക്ക് നാൾക്കുനാൾ പ്രശസ്തി വര്ധിക്കുകയാണെന്ന് ശ്രീ വർഗീസ് പുതുക്കുളങ്ങര അഭിപ്രായപ്പെട്ടു.

നാഷണൽ ജനറൽ സെക്രട്ടറി വർഗീസ് മാരാമൺ, സെക്രെട്ടറിമാരായ ജോയ് കരവാളൂർ, നിസ്സാം എം.എ, വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് വിപിൻ മങ്ങാട് (ആലപ്പുഴ), അനിൽ (തിരുവന്തപുരം), സിനു ജോൺ (പത്തനംതിട്ട), ജിജോ (കോട്ടയം), നിപു ജേക്കബ് (എറണാംകുളം), ബിനു (പാലക്കാട്), സജിത്ത് (മലപ്പുറം), ഷോബിൻ സണ്ണി(കണ്ണൂർ) കൂടാതെ ബിനോയ് ചന്ദ്രൻ, ലിബിൻ , തോമസ് പള്ളിക്കൽ എന്നിവർ ആശങ്കൾ നേർന്നുകൊണ്ട് സംസാരിച്ചു. നിരവധി പേർ പങ്കെടുത്ത ആഘോഷത്തിൽ സെക്രട്ടറി സുരേഷ് മാത്തൂർ നന്ദി പറഞ്ഞു.

Continue Reading

Kuwait

തിരുവല്ല പ്രവാസി അസോസിയേഷൻ ഓണം ആഘോഷിച്ചു

Published

on


കുവൈറ്റ് സിറ്റി : തിരുവല്ല പ്രവാസി അസോസിയേഷൻന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷപരിപാടികൾ നടത്തി.പ്രസിഡന്റ്‌ ജെയിംസ് വി കൊട്ടാരത്തിന്റെ അധ്യക്ഷതയിൽ കുവൈറ്റ്‌ ഗായകൻ മുബാറക് അൽ റാഷീദ് ഉൽഘാടനം നിർവഹിച്ചു . സുൽത്താൻ അൽ കന്ദേരി, രക്ഷധികാരി കെ എസ് വർഗീസ്, ഡോ പ്രദീപ് ചാക്കോ, അഡ്വ. ബോർഡ് ചെയർമാൻ റെജി കോരുത്, ട്രഷറർ ബൈജു ജോസ്, എന്നിവർ പ്രസംഗിച്ചു. മുൻ പ്രസിഡന്റ്‌ തോമസ് കുരുവിളയെ രക്ഷാധികാരി കെ എസ് വർഗീസ് പൊന്നാട അണിയിച്ചു. ജനറൽ സെക്രട്ടറി റെയ് ജു അരീക്കര സ്വാഗതവും പ്രോഗ്രാം കൺവീനർ റെജി ചാണ്ടി നന്ദിയും അറിയിച്ചു. ജനറൽ കൺവീനർ ഷിജു ഓതറ, വൈസ് പ്രസിഡന്റ്‌ ശ്രീകുമാർ പിള്ള, ശിവകുമാർ തിരുവല്ല, ടിൻസി ഇടുക്കിള, സുജൻ ഇടപ്രാൽ, സജി പൊടിയാടി, മഹേഷ്‌ ഗോപാലകൃഷ്ണൻ, റെജി കെ തോമസ്, ഷാജി മുതിരകാലയിൽ, ജിജി നൈനാൻ, ജെറിൻ വർഗീസ്, ലിജി ജിനു ജോസ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. ലീന റെജി,അക്സ മേരി സജി,എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഓണസദ്യ, എന്നിവയും ഉണ്ടായിരുന്നു.

Continue Reading

Kuwait

മദീന റോസ്റ്ററി ഫഹാഹീൽ ഗ്രാൻഡ് ഹൈപെറിൽ പ്രവർത്തനമാരംഭിച്ചു

Published

on

കുവൈറ്റ് സിറ്റി : ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റോസ്റ്ററി ഗ്രൂപ്പിന്റെ ശാഖയായ മദീന റോസ്റ്ററി കുവൈറ്റിലെ ഫഹാഹീൽ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിലെ ഗ്രൗണ്ട്ഫ്ലോറിൽ പ്രവർത്തനമാരംഭിച്ചു. മേത്തരം റോസ്റ്ററി ഉത്പന്നങ്ങൾ , വിവിധ ഇനം ഗുണമേന്മയുള്ള ഈത്തപ്പഴങ്ങൾ, ഡ്രൈ ഫ്രൂട്സുകൾ , ചോക്ലേറ്റുകൾ എന്നിവ കൂടാതെ അറബ് ആഫ്രിക്കൻ ചികിൽസയിലും കേരളിയആയുർവ്വേദത്തിലും പ്രധാനമായും ഉപയോഗിക്കുന്ന സസ്യ ഇനങ്ങളും ഔഷധകൂട്ടുകളും പൊടിച്ചുംഅല്ലാതെയും മദീന റോസ്‌റ്ററിയിൽ ലഭ്യമാണ്. ജിലീബ്‌ അടക്കം മറ്റു ഗ്രാൻഡ് ഹൈപ്പർ സ്റ്റോറുകളോട് ചേർന്നും മദീന റോസ്‌റ്ററി കൂടുതൽ ശാഖകൾ തുറക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മദീന റോസ്‌റ്ററി മാനേജ്‌മെന്റും ഉന്നത ഗ്രാൻഡ് മാനേജ്‍മെന്റ് അംഗങ്ങളും ഉദ്‌ഘാടന മുഹൂർത്തത്തിന് സാക്ഷികളായി.

Advertisement
inner ad
Continue Reading

Featured