അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു – പണം ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങൾ

യു.എ.ഇയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും, പ്രവാസി ഭാരതീയ ദിവസ് സമ്മാൻ ജേതാവുമായ അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. 50000/- രൂപ മുതൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് നിരവധി ആളുകൾക്കാണ് ഹാക്കർമാർ മെസ്സേജുകൾ അയക്കുന്നത്. ആശുപത്രിയിൽ കിടക്കുന്ന രോഗിയുടെ സർജറിക്ക് പണം ആവശ്യപ്പെട്ടുകൊണ്ടാണ് സന്ദേശങ്ങൾ അയക്കുന്നത്. അഡ്മിൻ പാനലിലെ മുഴുവൻ അംഗങ്ങളേയും ഒഴിവാക്കി കൊണ്ട് ഹാക്കർമാർ അയക്കുന്ന ഇത്തരം വ്യാജ സന്ദേശങ്ങൾ അവഗണിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 
യു.എ.ഇയിൽ മരണപ്പെടുന്നവരെ ജന്മ നാട്ടിലേക്ക്, ഔദ്യോഗികമായി നിയമ നടപടികൾ പൂർത്തിയാക്കി വിമാനമാർഗം കയറ്റി അയച്ച്, ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയനായ വ്യക്തിത്വമാണ് അഷ്റഫ് താമരശ്ശേരി. 
സൈബർ സെല്ലിന്റെ സഹായവും, സാങ്കേതിക വിദഗ്ധരുടെ സേവനവും, നിയമപരമായ നടപടികൾക്കും ശേഷം ഫേസ്ബുക്ക് പ്രൊഫൈൽ വീണ്ടും തിരികെ കൊണ്ടുവരുമെന്ന് അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു.

Related posts

Leave a Comment