അഫ്​ഗാൻ വിട്ടത് തൂക്ക് കയർ ഭയന്ന് ; അഷ്റഫ് ​ഗനി പ്രതികരിക്കുന്നു

അബൂദബി : അഫ്ഗാനിൽ തുടർന്നിരുന്നെങ്കിൽ താലിബാൻ തൂക്കിലേറ്റുമായിരുന്നു എന്ന് മുൻ പ്രസിഡണ്ട് അശ്‌റഫ് ഖനി വീഡിയോയിലൂടെ പ്രതികരിച്ചു. സ്യൂട് കേസ് നിറയെ താൻ കാശുമായി മുങ്ങി എന്ന വാർത്തകളെയും നിഷേധിച്ചു. രാജ്യം താലിബാൻ തീവ്രവാദികളുടെ കൈകളിലമർന്നപ്പോൾ പ്രസിഡന്റ് സ്വന്തം കാര്യം നോക്കി നാടുവിട്ടെന്ന ആരോപണങ്ങൾക്കിടയിലാണ് വിശദീകരണവുമായി അശ്‌റഫ് ഗനി രംഗത്തെത്തിയിരിക്കുന്നത്.

‘പണം കൈമാറ്റം ചെയ്യപ്പെട്ടതായുള്ള ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട് എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. അഫ്ഗാനിൽ നിന്ന് ഞാൻ പുറത്താക്കപ്പെടുമ്പോൾ കാലിലിട്ട ചെരുപ്പ് മാറ്റി ഷൂ ഇടാനുള്ള അവസരം പോലും എനിക്ക് ലഭിച്ചിരുന്നില്ല. ഞാൻ അവിടെ തുടർന്നിരുന്നെങ്കിൽ അഫ്ഗാൻകാരുടെ കൺമുന്നിൽ അവരുടെ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റ് കൂടെ തൂക്കിലേറപ്പെട്ടേനെ’, അശ്‌റഫ് ഗനി പറഞ്ഞു.സ്വന്തം രാജ്യത്തേക്ക്‌ തിരികെ വരാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഹമീദ് കർസായി, അബ്ദുല്ല അബ്ദുല്ല എന്നിവരും താലിബാൻ മുതിർന്ന അംഗങ്ങളുമായി ചർചകൾ നടന്നു വരികയാണെന്നും അതിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഗനി പറഞ്ഞു.

Related posts

Leave a Comment