കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ ബിജെപി നേതാവിനു ജാമ്യം, ക്രിമനിലുകളെ സംരക്ഷിക്കുന്നതിൽ യോ​ഗിഭരണം മാതൃക

ലക്നോ: ​യോ​ഗി ആദിത്യ നാഥ് ഭരിക്കുന്ന യുപിയിൽ കർഷകസമരത്തിനിടെ കർഷകരെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആശിഷ് മിശ്രയ്ക്ക് ജാമ്യം. അലഹാബാദ് ഹൈക്കോടതിയുടെ ലക്നോ ബഞ്ചാണ് ജാമ്യം നൽകിയത്. കേന്ദ്രമന്ത്രി അജയ് മിശ്ര തേനിയുടെ മകനാണ് ആശിഷ് മിശ്ര. യുപി ആദ്യഘട്ട തെര‍ഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെയാണ് ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിക്കുന്നതെന്നത് യുപിയിൽ ക്രിമിനലുകൾ എത്രമാത്രം സുരക്ഷിതരാണെന്നതിന് ഉദാഹരണം.
ആശിഷ് മിശ്ര കരുതിക്കൂട്ടിത്തന്നെയാണ് കർഷകർക്കിടയിലേക്ക് സ്വന്തം വാഹനം ഓടിച്ചുകയറ്റിയത് എന്നാണ് പ്രത്യേകാന്വേഷണസംഘം നൽകിയ കുറ്റപത്രത്തിൽ പറയുന്നത്. 2021 ഒക്ടോബർ മൂന്നിനായിരുന്നു സംഭവം. സമരം ചെയ്യുന്ന കർഷകർക്ക് ഇടയിലേക്ക് തൻറെ എസ്‍യുവി ഇടിച്ചുകയറ്റി നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാല് കർഷകരും ഒരു പ്രാദേശികമാധ്യമപ്രവർത്തകനുമാണ്. അയ്യായിരം പേജുള്ള കുറ്റപത്രമാണ് അജയ് മിശ്രയ്ക്ക് എതിരെ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര മുഖ്യപ്രതിയായപ്പോൾ മന്ത്രിയുടെ ബന്ധുവും വിശ്വസ്തനുമായ വീരേന്ദർ ശുക്ലയും പ്രതിപ്പട്ടികയിലുണ്ട്. കൊലപാതകം, ആയുധമുപയോഗിച്ചുള്ള വധശ്രമം, ക്രിമിനൽ ഗൂഡാലോചനയടക്കം ഗുരുതരമായ വകുപ്പുകളാണ് ആശിഷ് മിശ്രക്കും മറ്റ് 13 പ്രതികൾക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

കാർഷിക നിയമങ്ങൾക്കെതിരായി നടന്ന കർഷക പ്രക്ഷോഭവും കേന്ദ്രമന്ത്രി അജയ് മിശ്രക്കെതിരെ കർഷകർ പ്രതിഷേധമുയർത്തിയതുമാണ് പ്രകോപന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. നിർണായക തെളിവുകൾ കോടതിയിൽ ഹാജരാക്കിയ അന്വേഷണസംഘം 208 സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ വാഹനം പ്രതികൾ ഉപയോഗിച്ചതായി കണ്ടെത്തിയെങ്കിലും മന്ത്രിക്കെതിരെ കുറ്റപത്രത്തിൽ പരാമർശമുണ്ടായിരുന്നില്ല. അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് കോൺ​ഗ്രസ് പാർലമെന്റിലും പുറത്തും അതിശക്തമായ സമരങ്ങളാണ് അഴിച്ചുവിട്ടത്. കൂടാതെം ലഖിംപുർ ഖേരിയിൽ കൊല ചെയ്യപ്പെട്ട കർഷകരുടെ വീടുകൾ സന്ദർശിക്കാനെത്തിയ എഐസിസി ജനറൽ സെക്രട്ടരി പ്രിയങ്ക ​ഗാന്ധിയെ തടഞ്ഞത് വലിയ രാഷ്‌ട്രീയ പ്രതിഷേധത്തിന് ഇടയാക്കി. രാവും പകലും പൊലീസ് സ്റ്റേഷൻ പരിസരത്തും ​ഗസ്റ്റ് ഹൗസിലും പ്രിയങ്ക അടക്കമുള്ള നേതാക്കൾ‌ ഉപവാസ സമരം നടത്തിയിരുന്നു. പിന്നീടാണ് യുപി സർക്കാർ പ്രിയങ്കയ്ക്കും രാഹുൽ ​ഗാന്ധിക്കും ലഖിംപുർ ഖേരിയ.ിൽ പ്രവേശനാനുമതി നൽകിയത്.

Related posts

Leave a Comment