‘വാരിയംകുന്നൻ’ സിനിമയിൽനിന്ന് ആഷിക് അബു പിന്മാറി ; നട്ടെല്ലില്ലെന്ന് സോഷ്യൽ മീഡിയ


കൊച്ചി : ‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജും പിന്‍മാറി. നിര്‍മാതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് പിന്മാറാന്‍ കാരണമെന്നാണ് പറയുന്നത്.2020 ജൂണിലാണ് ആഷിഖ് അബു ‘വാരിയംകുന്നന്‍’ സിനിമ പ്രഖ്യാപിച്ചത്.
1921ലെ മലബാര്‍ വിപ്ലവത്തിലെ പോരാളിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥയായിരുന്നു ചിത്രം പറയുന്നത്. സിനിമയുടെ പേരില്‍ നേരത്തെ പൃഥ്വിരാജ് അടക്കമുള്ളവര്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു.

താരത്തിനും കുടുംബത്തിനുമെതിര വളരെ മോശം പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രചാരണമാണ് സമൂഹമാദ്ധ്യമങ്ങളില്‍ നടന്നത്.വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജി ഹിന്ദുവിരുദ്ധനാണെന്നും സിനിമ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു ചിലരുടെ ആരോപണം. എന്നാൽ സംഘപരിവാർ താൽപര്യങ്ങളെ ഭയന്നു കൊണ്ടാണ് സിനിമ ഉപേക്ഷിക്കുന്നത് എന്ന ആക്ഷേപം ശക്തമാണ്. ആഷിക് അബുവിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്.

Related posts

Leave a Comment