Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Kuwait

മലയാളികൾക്ക് അഭിമാനമായി ‘അശൽ’ സംഗീത ആൽബം!

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : ഹലാ ഫെബ്രുവരി പ്രമേയമാക്കി കുവൈറ്റ് മലയാളികൾ മുജ്തബ ക്രിയേഷൻസ് ന്റെ ബാനറിൽ ശ്രീ ഹബീബുള്ള മുറ്റിച്ചൂരിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ‘അശൽ’ സംഗീതവീഡിയോ ആൽബം ശ്രദ്ധേയമായി. കുവൈറ്റിന്റെ ദേശീയ – വിമോചന ദിനങ്ങളോടനുബന്ധിച്ച് ഏഴാമത് തവണയാണ് മുജ്തബ ക്രിയേഷൻസ് വീഡിയോ ആൽബം പുറത്തിറക്കുന്നത്. ശ്രീ രതീഷ് സി വി യാണ് ഛായാഗ്രഹകൻ. പ്രമുഖ കുവൈറ്റി ഗായകൻ മുബാറക് അൽ റഷീദ് ഉൾപ്പെടെ നിരവധി പ്രവാസി മലയാളികൾ ആൽബത്തിന് നിറം പകർന്നിട്ടുണ്ട്. എ എഛ് മുടിക്കോടിന്റെ വരികൾക്ക് അലി മമ്പാട്, മുഹൈന ഫാത്തിമ, ഷംസാദ് മുടിക്കോട് തുടങ്ങിയവർ ഇമ്പം നൽകിയിരിക്കുന്നു. പ്രവാസി സമൂഹത്തിൽ പ്രശംസ നേടിയിരിക്കുകയാണ് ‘അശൽ’ !

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

രത്തൻ ടാറ്റയുടെ നിര്യാണത്തിൽ ഒഐസിസി കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി

Published

on

കുവൈറ്റ് സിറ്റി: നവഭാരത ശില്പികളിലൊരാളായ വ്യവസായ ഭീഷ്മാചാര്യൻ രത്തൻ ടാറ്റ യുടെ നിര്യാണത്തിൽ ഒഐസിസി കുവൈറ്റ് അനുശൊചനം രേഖപ്പെടുത്തി. വ്യാവസായിക ഇന്ത്യയെ കെട്ടിപ്പടുത്ത, ജീവിത മൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ച മനുഷ്യസ്നേഹി ആയിരുന്നു രത്തൻ ടാറ്റായെന്ന് ഒഐസിസി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ജനറൽ സെക്രട്ടറി ബി.സ്. പിള്ള എന്നിവർ അനുശോചന പ്രമേയത്തിൽ അറിയിച്ചു.

Continue Reading

Kuwait

ഒഐസിസി സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തല യുടെ ഭാര്യാ പിതാവ് അന്തരിച്ചു

Published

on

കുവൈറ്റ് സിറ്റി : ഒഐസിസി കുവൈറ്റ് സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തലയുടെ ഭാര്യാ പിതാവ് അബ്രഹാം ജോർജ്ജ്‌ (84) അന്തരിച്ചു. ചെങ്ങന്നൂർ ആറാട്ടുപുഴ കുളത്തുങ്കൽ കുടുംബാംഗമാണ്. സംസ്കാരം മുബൈ ഓഷിവാര ക്രിസ്റ്റിയൻ സെമിത്തേരിൽ നടന്നു. മക്കൾ ആനി മാത്യു, സുധ ജോർജ്ജ്‌, സുനി ജോർജ്ജ്‌. മരുമക്കൾ മാത്യു ചെന്നിത്തല (കുവൈറ്റ്), അജിത്ത് വർഗീസ് (മുറ്റം പള്ളിപ്പാട്), ജിബു ജോർജ്ജ്‌ (താന മുംബൈ). പരേതന്റെ ആകസ്മിക വേർപാടിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് ഒഐസിസി കുവൈറ്റ് നാഷണൽ കമ്മറ്റി അനുശോചനം അറിയിച്ചു.

Advertisement
inner ad
Continue Reading

Kuwait

കോഡ് പാക് വയനാട് ദുരന്ത സഹായ ഫണ്ട് കൈമാറി

Published

on

കുവൈറ്റ് സിറ്റി : കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ (കോഡ് പാക്) വയനാട് ദുരന്തത്തിൽ കഷ്ടപ്പെടുന്നവർക്ക് വേണ്ടി സമാഹരിച്ച തുക സഹകരണ, രെജിസ്ട്രേഷൻ & തുറമുഘ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ അവർകൾക്ക് സംഘടനയുടെ പ്രസിഡന്റ്‌ ശ്രീ ഡോജി മാത്യു കൈമാറി.

Continue Reading

Featured