Connect with us
48 birthday
top banner (1)

Palakkad

അട്ടപ്പാടിയില്‍ വനിതകള്‍ക്കായി അസാപ് കേരളയുടെ നൈപുണ്യ പരിശീലനം

Avatar

Published

on

പാലക്കാട്: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന ഏജന്‍സിയായ അസാപ് കേരളയും, സംസ്ഥാന വനിതാ വനിത ശിശു വികസന വകുപ്പും പാലക്കാട് ജില്ല ഭരണകൂടവും കൈകോര്‍ത്ത് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ കീഴില്‍ അട്ടപ്പാടിയിലെ വനിതകള്‍ക്കായി ബ്യൂട്ടി തെറാപ്പിസ്റ്റ് പരിശീലനം നല്‍കുന്നു. തൊഴില്‍നൈപുണ്യം നേടി സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെ സ്ത്രീശാക്തീകരണവുമാണ് അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ് എന്ന ഈ പരിശീലന കോഴ്‌സിലൂടെ ലക്ഷ്യമിടുന്നത്. സൗന്ദര്യ പരിപാലന രംഗത്ത് മികവ് പുലര്‍ത്താന്‍ ആവശ്യമായ വൈദഗ്ധ്യവും അറിവും അസാപ് കേരളയുടെ പരിശീലനത്തിലൂടെ പഠിതാക്കള്‍ക്ക് ലഭിക്കും.

നിലവില്‍ 13 പേരാണ് ഈ കോഴ്‌സില്‍ പരിശീലനം നേടുന്നത്. കേന്ദ്ര ഏജന്‍സിയായ എന്‍.എസ്.ഡി.സി സര്‍ട്ടിഫിക്കറ്റാണ് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കു ലഭിക്കുക. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി തന്നെ ഷോളയൂര്‍, മുക്കാലി എന്നിവിടങ്ങളിലെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി പ്രാഥമിക ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്താനുള്ള ബേസിക് പ്രൊഫിഷന്‍സി കോഴ്‌സ് ഇന്‍ ഇംഗ്ലീഷ് പരിശീലനവും അസാപ് കേരള സംഘടിപ്പിക്കുന്നുണ്ട്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

പാലക്കാട് കെഎസ്ആ‌‍ർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു, 20 പേർക്ക് പരിക്കേറ്റു

Published

on

പാലക്കാട്: കെഎസ്ആ‌‍ർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. പാലക്കാട് വടക്കഞ്ചേരിയിലാണ് അപകടം നടന്നത്. സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. പാലക്കാട് – തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ശരണമയ്യപ്പ എന്ന സ്വകാര്യ ബസും കെഎസ്ആർടിസി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്വകാര്യ ബസ് അശ്രദ്ധമായി അടിപ്പാതിലൊന്നും സർവീസ് റോഡിലേക്ക് പ്രവേശിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. പരിക്കേറ്റവരെ ആദ്യം വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നെന്മാറ തൃശൂർ എന്നിവിടങ്ങളിലെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

Continue Reading

Kerala

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

Published

on

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. മേലെ മുള്ളി ഊരിൽ ശാന്തി മരുതൻ്റെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ വെച്ച് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരിന്നു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോയമ്പത്തൂർ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, മരിച്ച കുഞ്ഞിന്റെ ബന്ധുക്കള്‍ ആശുപത്രിയില്‍ മതിയായ സൗകര്യങ്ങളില്ലെന്ന് ആരോപിച്ച് കോട്ടത്തറ ആശുപത്രിയുടെ മുന്‍പില്‍ പ്രതിഷേധവുമായെത്തി.

Continue Reading

Featured

ചെന്നൈ സെന്‍ട്രലിനും കണ്ണൂരിനുമിടയില്‍ ഓണം സ്‌പെഷ്യല്‍ ട്രെയിന്‍

Published

on

പാലക്കാട്: ഓണസീസണിലെ തിരക്ക് കുറക്കാന്‍ ചെന്നൈ സെന്‍ട്രലിനും കണ്ണൂരിനുമിടയില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വിസ് നടത്തും. സെപ്റ്റംബര്‍ 14ന് (ട്രെയിന്‍ നമ്പര്‍ 06163)ചെന്നൈ സെന്‍ട്രലില്‍ നിന്ന് രാത്രി 11.50ന് പുറപ്പെട്ട് അടുത്തദിവസം ഉച്ചക്ക് 1.30ന് കണ്ണൂരിലെത്തും. സെപ്റ്റംബര്‍ 16ന് ഉച്ചക്ക് ശേഷം 3.45ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 07.55ന് ചെന്നൈ സെന്‍ട്രലില്‍ എത്തും.
ട്രെയിനുകളില്‍ അധിക കോച്ച്

Advertisement
inner ad

പാലക്കാട്: ഓണം തിരക്ക് പ്രമാണിച്ച് താഴെപ്പറയുന്ന ട്രെയിന്‍ സര്‍വീസുകളീല്‍ ഒരു അധിക കോച്ച് അനുവദിച്ചു.

  1. നമ്പര്‍ 12076/12075 തിരുവനന്തപുരം സെന്‍ട്രല്‍ – കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ ഒരു അധിക ചെയര്‍ കാര്‍ കോച്ച്.

2.16308/16307 കണ്ണൂര്‍ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് സെപ്റ്റംബര്‍ 14 മുതല്‍ 17 വരെ ഒരു അഡീഷണല്‍ ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ച്.

  1. 16305 എറണാകുളം ജങ്ഷന്‍ – കണ്ണൂര്‍ എക്‌സ്പ്രസ് സെപ്റ്റംബര്‍ 13 മുതല്‍ 16 വരെ ഒരു അധിക ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ച്.
  2. 16306 കണ്ണൂര്‍-എറണാകുളം ജങ്ഷന്‍ എക്‌സ്പ്രസ് സെപ്റ്റംബര്‍ 15 മുതല്‍ 18 വരെ ഒരു അധിക ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ച്.
  3. 16343 തിരുവനന്തപുരം സെന്‍ട്രല്‍ – മധുരൈ ജങ്ഷന്‍ അമൃത എക്‌സ്പ്രസ് സെപ്റ്റംബര്‍ 12 മുതല്‍ 17 വരെ ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ച്.
  4. 16344 മധുര ജങ്ഷന്‍ – തിരുവനന്തപുരം സെന്‍ട്രല്‍ അമൃത എക്‌സ്പ്രസ് സെപ്റ്റംബര്‍ 13 മുതല്‍ 18 വരെ ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ച്
Continue Reading

Featured