Connect with us
48 birthday
top banner (1)

Education

അസാപ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ പുതിയ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്‌നര്‍ ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

Avatar

Published

on

തിരുവല്ല: അസാപ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വെച്ച് നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്‌നര്‍ പുതിയ ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.

Advertisement
inner ad

കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള നിലവില്‍ കേരളത്തില്‍ ലഭ്യമായ കോഴ്സാണ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്‌നര്‍. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് (NCVET) യുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. നാഷണല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍സ് ഫ്രെയിംവര്‍ക് (NSQF) അംഗീകാരമുള്ള ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും ഇംഗ്ലീഷ് / സോഫറ്റ് സ്‌കില്‍ പരിശീലകരാകാന്‍ കഴിയും. ഏതെങ്കിലും ബിരുദവും അടിസ്ഥാന ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവുമാണ് യോഗ്യത. 30 പേര്‍ക്കാണ് പ്രവേശനം. ഫീസ്: 12500 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9656043142,7994497989

Advertisement
inner ad

Delhi

പാഠ്യപദ്ധതിയില്‍ കാതലായ മാറ്റവുമായി സിബിഎസ്‌ഇ; പത്താം ക്ലാസില്‍ മൂന്ന് ഭാഷകള്‍ പഠിക്കണം

Published

on

ന്യൂഡല്‍ഹി: പത്ത്, 12 ക്ലാസുകളുടെ പാഠ്യപദ്ധതിയില്‍ കാതലായ മാറ്റം വരുത്താന്‍ ഒരുങ്ങി സിബിഎസ്‌ഇ. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ വ്യക്തമാക്കുന്ന പോലെ തൊഴില്‍പരവും പൊതുവിദ്യാഭ്യാസവും തമ്മിലുള്ള അക്കാദമിക് തുല്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.പത്താം ക്ലാസിൽ മൂന്ന് ഭാഷകൾ പഠിക്കണം. സിബിഎസ്ഇ നിർദേശമനുസരിച്ച് ഇതിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളായിരിക്കണം. ഇപ്പോൾ പത്താം ക്ലാസിൽ രണ്ട് ഭാഷാ വിഷയങ്ങളാണ് പഠിക്കുന്നത്. നിലവില്‍ പന്ത്രണ്ടാം ക്ലാസില്‍ ഒരു ഭാഷയാണ് പഠിക്കേണ്ടത്. ഇത് രണ്ടെണ്ണമാവും. ഒരെണ്ണം മാതൃഭാഷയായിരിക്കും. പത്താം ക്ലാസില്‍ പത്ത് വിഷയങ്ങള്‍ പഠിച്ച്‌ പാസായാല്‍ മാത്രമേ ഉപരിപഠനതിന് സാധ്യമാവൂ. നിലവില്‍ അഞ്ച് വിഷയങ്ങള്‍ പഠിച്ചാല്‍ മതി. മൂന്ന് ഭാഷ വിഷയങ്ങള്‍ക്ക് പുറമേ കണക്ക്, സോഷ്യല്‍ സയന്‍സ്, ആര്‍ട് എഡ്യുക്കേഷന്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍, തൊഴില്‍ അധിഷ്ഠിത പഠനം, പരിസ്ഥിതി പഠനം എന്നിവയാണ് മറ്റു വിഷയങ്ങള്‍.നിര്‍ദേശം നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ 12-ാം ക്ലാസില്‍ 6 വിഷയങ്ങളില്‍ വിജയിക്കണം.നിലവില്‍ അഞ്ചുവിഷയങ്ങളില്‍ ജയിച്ചാല്‍ മതി.ഒരു ഭാഷാ വിഷയവും മറ്റു നാലു വിഷയങ്ങളും. സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ നാഷണല്‍ ക്രെഡിറ്റ് ഫ്രെയിം വര്‍ക്കില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സിബിഎസ്‌ഇ.

Advertisement
inner ad
Continue Reading

Education

കാർഷിക സർവകലാശാലയിലെ പുതിയ കോഴ്സുകളിൽ അഡ്മിഷന് അവസരം

Published

on

കേരള കാര്‍ഷിക സര്‍വകലാശാലക്ക് കീഴിലുള്ള വിവിധ കോളേജുകളിലോ ഗവേഷണ കേന്ദ്രങ്ങളിലോ 2023-24 അധ്യയന വര്‍ഷം മുതല്‍ ആരംഭിച്ച പുതിയ കോഴ്സുകളായ Ph.D Applied Microbiology, PG Diploma Food Industry Management and Quality Control, PG Diploma In Integrated Farm Management, Diploma in Agricultural Mechanization എന്നിവയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ 07.02.2024 തിയ്യതിയില്‍ കേരള കാര്‍ഷിക സര്‍വകലാശാല ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്നു.സ്പോട്ട് അഡ്മിഷനുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ക്ക് www.kau.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കൂടുതല്‍ വിവരങ്ങൾക്ക് -0487-243-8139

Advertisement
inner ad
Continue Reading

Education

കൊംക്വസ്റ്റ് : ഇൻ്റർ സ്കൂൾ ക്വിസ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു

Published

on

കുറവിലങ്ങാട്: ദേവമാതാ കോളേജ് കോമേഴ്‌സ് സ്വാശ്രയ വിഭാഗം സംസ്ഥാനത്തെ ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കൊംക്വസ്റ്റ് കോമേഴ്‌സ് ക്വിസ് മത്സരത്തിൽ വല്ലകം സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂൾ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം വൈക്കം വാർവിൻ സ്കൂളിനും മൂന്നാം സ്ഥാനം കല്ലറ N.S.S ഹയർ സെക്കന്ററി സ്കൂളിനും ലഭിച്ചു. ജേതാക്കളെ പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, ഹെഡ് ഓഫ് ദ് ഡിപ്പാർട്മെന്റ് പ്രൊഫസർ ജോർജ് മാത്യു എന്നിവർ അഭിനന്ദിച്ചു. ക്വിസ് മാസ്റ്റർ മിസ്സ്‌. മെറിൻ ജോൺസൻ, പ്രോഗ്രാം കോർഡിനേറ്റർമാരായ ശ്രീ. വിൻസ് സെബാസ്റ്റ്യൻ, ശ്രീ. ലെനിൻ ജോയി, നിരോഷാ ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Continue Reading

Featured