Connect with us
head

Featured

സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ മതനിരപേക്ഷതയുടെ മുഖമായിരുന്നു ആര്യാടൻ മുഹമ്മദ് – സ്പീക്കർ എ.എൻ ഷംസീർ

മണികണ്ഠൻ കെ പേരലി

Published

on

മലപ്പുറം: സ്വാതന്ത്രത്തിന് മുമ്പ് മതനിരപേക്ഷതയുടെ മുഖം അബ്ദുറഹിമാൻ സാഹിബ് ആയിരുന്നു എങ്കിൽ, സ്വാതന്ത്ര്യത്തിന് ശേഷം മതനിരപേക്ഷതയുടെ മുഖമായിരുന്നു ആര്യാടൻ മുഹമ്മദ് എന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. രാജ്യത്ത് മതനിരപേക്ഷതക്ക് വെല്ലുവിളി നേരിടുന്ന കാലഘട്ടമാണ് ഇന്നുള്ളതെന്നും, ഭരണ ഘടന അസ്തിരപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു. ജനങ്ങൾക്കിടയിൽ ഭരണഘടനാ സാക്ഷരതക്ക് സ്പീക്കർ എന്ന നിലയിൽ തുടക്കം കുറിക്കുമെന്നും എ എൻ ഷംസീർ പറഞ്ഞു.മലപ്പുറത്ത് മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻ്റെ 77 മത് ചരമ വാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുറഹിമാൻ സാഹിബ് സ്മാരക മന്ദിരത്തിൽ ആര്യാടൻ മുഹമ്മദ് സ്മാരക ഹാൾ സ്പീക്കർ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, ഡിസിസി പ്രസിഡന്‍റ്  വി എസ് ജോയ്, പി ഉബൈദുള്ള എംഎൽഎ, പി ടി അജയ് മോഹൻ, സി ഹരിദാസ് , വീക്ഷണം മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Featured

പെട്രോളിനും ഡീസലിനും 2 രൂപ കൂടും, മദ്യത്തിന് 40 വരെ ഉയരും

Published

on

പെട്രോളിനും ഡീസലിനും അധിക സെസ് ചുമത്തിയതു വഴി രണ്ടിനും വില ഉയരും ലിറ്ററിന് രണ്ടു രൂപയാവും ഉയരുക. കഴിഞ്ഞ ഏതാനും മാസങ്ങളായി വില സ്ഥിരമായി തുടരുന്നതിന്റെ ആശ്വാസം ഒറ്റയടിക്ക് ഇല്ലാതാകും. നേരത്തേ കേന്ദ്രം പെട്രോളിയം നികുതി കുറച്ചപ്പോഴും കേരളം കുറച്ചിരുന്നില്ല. സോണിയ ​ഗാന്ധിയുടെ നിർദേശ പ്രകാരം കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വില കുറച്ചപ്പോൾ കേരളത്തിലും ആവശ്യം ശക്തമായെങ്കിലും സംസ്ഥാന സർക്കാർ വഴങ്ങിയില്ല.
മദ്യത്തിന്റെ വിലയും കൂടും. 1000 രൂപ വരെയുള്ള മദ്യത്തിന് ലിറ്ററിന് 20 രൂപയും അതിനു മുകളിലുള്ളതിന് 40 രൂപയുമാണ് പുതിയ സാമൂഹ്യ സുരക്ഷാ സെസ് ആയി ചുമത്തിയത്.

Continue Reading

Featured

വീട്ടുകരം, ഭൂനികുതി, വാഹന വില കുതിച്ചുയരും, പെട്രോൾ ഡീസൽ വിലയും കൂടും

Published

on

ഭൂമിയുടെ കമ്പോള വിലയും രജിസ്ട്രേഷൻ നികുതിയും കൂട്ടി.
ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി
കെട്ടിടങ്ങളുടെ ഉപോയോഗത്തിന് അനുസരിച്ച് നികുതി കൂടും. കെ‌ട്ടിട നികുതി വർധനവിലൂടെ 1000 കോടി രൂപയുടെ അധിക വരുമാനം.

മൈനിം​ഗ് ആൻഡ് ജിയോളജി ഉത്പന്നങ്ങളുടെ നികുതി കൂട്ടി, കോമ്പൗണ്ടിം​ഗ് സമ്പ്രദായം നിർത്തി, യഥാർഥ അളവിന് ആനുപാതികമായി നികുതി. അധിക വരുമാനം 600 കോടി. ഏഴിന പരിഷ്കരണ പദ്ധതി

Advertisement
head

ഇന്ധന സെസ് പുതുക്കി. വില കൂടും. അണക്കെട്ടിലെ ചെളി നീക്കം ചെയ്ത് 10 കോടി

മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ ഒരു ശതമാനം വർധന. അഞ്ചു ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ള കാറുകൾക്ക് 2 ശതമാനം അധിക നികുതി. മറ്റെല്ലാ കാറുകൾക്കും ഒരു ശതമാനം നികുതി വർധന
റോഡ് സുരക്ഷ സെസ് ഇരട്ടി കണ്ട് വർധിപ്പിച്ചു.

Advertisement
head

ഇരുചക്ര വാഹനങ്ങൾ 50 രൂപ 100 രൂപയാക്കി
കാര് 150 300
വലിയ വാഹനങ്ങൾ 250-500

Advertisement
head
Continue Reading

Featured

സാമൂഹ്യ സുക്ഷാ പെൻഷൻ കൂട്ടിയില്ല, വീട്ടുകരം കുത്തനേ കൂട്ടി

Published

on

ഇടതു മുന്നണിക്ക് രണ്ടാം തവണ അധികാരം ലഭിക്കുന്നതിൽ നിർണായക വാ​ഗ്ദാനമായിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ ഇത്തവണയും കൂട്ടിയില്ല. മുഴുവൻ സാമൂഹ്യ സുരക്ഷാ പെൻഷനുകളും 1600 രൂപയായി തുടരും. കേരള സോഷ്യൽ സെക്യൂരീറ്റീസ് സഹകരണ സ്ഥാപനത്തിന്റെ കടമെടുപ്പിനു കേന്ദ്ര സർക്കാർ തടസം നില്ക്കുന്നതാണ് കാരണമായി ധനമന്ത്രി ചൂണ്ടിക്കാട്ടിയത്. പെൻഷൻ പദ്ധതി തുടരുമെന്നു മാത്രമാണ് ധനമന്ത്രി പറഞ്ഞ്.
അതേ സമയം വീട്ടുകരമുൾപ്പെടെ പുതിയ ഒട്ടേറെ നികുതി വർധനയും പ്രഖ്യാപിച്ചു.

Continue Reading

Featured