ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല: നാളെ ഹൈക്കോടതിയില്‍ വാദം തുടരും

മുംബയ്: മയക്കുമരുന്ന് കേസില്‍ ജയില്‍ മോചിതനാകാന്‍ ആര്യന്‍ ഖാന്‍ ഇനിയും കാത്തിരിക്കണം. ബോംബെ ഹൈക്കോടതി ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റിയതോടെയാണ് ജയില്‍ വാസം നീണ്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് വാദം കേള്‍ക്കല്‍ പുനരാരംഭിക്കും. ആര്യന്‍ ഖാന്‍ ഒരു യുവാവ് ആണെന്നും അദ്ദേഹത്തെ ജയിലിലേക്കാളും പുനരധിവാസത്തിലേക്കാണ് അയക്കേണ്ടതെന്ന് ഇന്നത്തെ വാദങ്ങളില്‍, മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി വാദിച്ചിരുന്നു.

അതേസമയം, മയക്കുമരുന്ന് കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങള്‍ ആര്യന്‍ ഖാന്‍ നിഷേധിച്ചു. കേസിലെ സാക്ഷികളുമായി തനിക്ക് യാതൊരു ബന്ധവുമില്ല, ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ആര്യന്‍ പറയുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുന്‍പായി ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്‍മൂലത്തിലാണ് ആരോപണങ്ങള്‍ നിഷേധിച്ചിരിക്കുന്നത്.

സമീര്‍ വാംഖഡേയ്ക്ക് എതിരെ മാദ്ധ്യമങ്ങളിലും രാഷ്ട്രീയ നേതാക്കന്മാരും ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ എനിക്ക് യാതൊരു പങ്കുമില്ല. പ്രഭാകര്‍ സെയ്ലുമായോ ഗോസാവിയുമായോ യാതൊരു ബന്ധമോ അടുപ്പമോ ഇല്ലഎന്നും ആര്യന്‍ ഖാന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. കേസില്‍ ഷാരൂഖിന്റെ മാനേജര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായുള്ള എന്‍.സി.ബിയുടെ വാദത്തിന്റെ തുടര്‍ച്ചയായാണ് ആര്യന്‍ ഖാന്‍ സത്യവാങ്മൂലം നല്‍കിയത്.

എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഗഡെ അടക്കം ചേര്‍ന്ന് ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നുവെന്ന് സാക്ഷിയായ പ്രഭാകര്‍ സെയ്ല്‍ ആരോപിച്ചിരുന്നു. സാക്ഷിയുടെ വെളിപ്പെടുത്തലുകള്‍ നിഷേധിച്ച എന്‍.സി.ബി സാക്ഷിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ കോടതിയെ സമീപിക്കണമെന്നും മാദ്ധ്യമങ്ങളിലൂടെ അല്ല പറയേണ്ടിയിരുന്നതെന്നും വ്യക്തമാക്കിയിരുന്നു. കേസിലെ സാക്ഷിയുടെ വെളിപ്പെടുത്തലില്‍, തനിക്കെതിരെ നിയമനടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പിക്കണമെന്നാവശ്യപ്പെട്ട് സമീര്‍ വാംഖഡേ മുംബയ് പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

Related posts

Leave a Comment