ആര്യൻ ഖാൻറെ ഡ്രൈവറെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തു

ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഉൾപ്പെടെ 18 പേരെ കഴിഞ്ഞയാഴ്ച ക്രൂയിസ് കപ്പലിൽ നടത്തിയ മയക്കുമരുന്ന് വിരുദ്ധ റെയ്ഡിനെത്തുടർന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ആര്യൻ ഖാൻറെ ഡ്രൈവറെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ശനിയാഴ്ച വിളിച്ചുവരുത്തി. മുംബൈയിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ക്രൂയിസ് കപ്പലിലേക്ക് ആര്യനെയും സുഹൃത്തുക്കളെയും കൊണ്ടുപോയി വിട്ട ഡ്രൈവറുടെ മൊഴി ആണ് എൻസിബി രേഖപ്പെടുത്തിയത്.

എൻസിബിയുടെ ചോദ്യംചെയ്യൽ ആര്യൻ ഖാൻറെ എല്ലാ ബന്ധങ്ങളെക്കുറിച്ച്‌ നന്നായി അറിയാവുന്ന ആളെന്ന നിലയിലാണ് . ഇടയ്ക്ക് ഇയാൾ ഷാരൂഖിന് വേണ്ടിയും വാഹനമോടിക്കാറുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രി കേന്ദ്ര ഏജൻസി മുംബൈയിൽ നിന്ന് കപ്പൽ റെയ്ഡ് ചെയ്യുകയും മയക്കുമരുന്ന് കണ്ടെത്തിയെന്ന് പറയുകയും ചെയ്തതിനെ തുടർന്ന് ആര്യൻ ഖാനെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ലെന്ന വാദത്തെ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ മുംബൈ കോടതി വെള്ളിയാഴ്ച നിരസിച്ചു.മറ്റ് രണ്ട് പ്രതികളായ അർബാസ് മർച്ചന്റ്, മുൻമുൻ ധമേചാറ്റ് എന്നിവരുടെ ഹർജികളും കോടതി തള്ളി.

Related posts

Leave a Comment