മൂന്നാഴ്ചത്തെ ജയില്‍വാസത്തിന് ശേഷം ആര്യൻ ഖാന് ജാമ്യം

ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസിൽ ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ മുംബൈയിലെ പ്രത്യേക കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ബോംബെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമർപ്പിച്ചത്. കൂട്ടുപ്രതികളായ ആര്യന്റെ സുഹൃത്ത് അർബാസ് മർച്ചന്റ്, മോഡൽ മുൺ മുൺ ധമേച്ഛ, എന്നിവർക്കും ജാമ്യം ലഭിച്ചു. 25 ദിവസത്തെ കസ്റ്റഡിക്കുശേഷമാണ് ആര്യൻ ഖാന് ജാമ്യം ലഭിക്കുന്നത്. ഒക്‌ടോബര്‍ മൂന്നിനാണ് ആര്യനെ എന്‍സിബി കസ്റ്റഡിയിലെടുത്തത്. ഒക്‌ടോബര്‍ എട്ട് മുതല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്‍. ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന പ്രതികള്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങും.

Related posts

Leave a Comment