‘അഴിമതിയുടെ കാര്യത്തിൽ മേയർ ബേബി അല്ല’ ; തിരുവനന്തപുരം നഗരസഭയിൽ അനധികൃത നിയമനം

തിരുവനന്തപുരം : പിഎസ് സിയെ നോക്കുകുത്തിയാക്കി തിരുവനന്തപുരം നഗരസഭയില്‍ അനധികൃത നിയമനമെന്ന് ആരോപണം. തിരുവനന്തപുരംനഗരസഭയില്‍ ജെപിഎച്ച് നഴ്‌സുമാര്‍ക്ക് പുറമെ ശുചീകരണ തൊഴിലാളികളും തസ്തിക മാറി ജോലി ചെയ്യുന്നു എന്ന് ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തി. നഗരസസഭയിലെ മെയിന്‍ ഓഫീസുകളില്‍ ശുചീകരണ തൊഴിലാളികള്‍ തസ്തിക മാറി ജോലി ചെയ്യുകയാണ് എന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നുമാണ് ആക്ഷേപം. നഗരസഭയിലെ ഓഫീസ് അസിസ്റ്റന്റ് തസ്തിക, വിവിധ പ്രൊജക്ടുകളുടെ അറ്റന്‍ഡര്‍മാര്‍, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ അറ്റന്‍ഡര്‍മാര്‍, ഹെല്‍ത്ത് വിഭാഗം എന്നിവിടങ്ങളിലാണ് ശുചീകരണ തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. നഗരസഭയുടെ കഴിഞ്ഞ വാര്‍ഷിക ഭരണ റിപ്പോര്‍ട്ടില്‍ പറഞ്ഞതനുസരിച്ച് 803 സ്ഥിരം തൊഴിലാളികള്‍, 398 തുമ്പൂര്‍മുഴി തൊഴിലാളികള്‍, 99 താത്കാലിക ജീവനക്കാര്‍ എന്നതാണ് കണക്ക്. രേഖകളില്‍ ഇവരുടെ പേരും തസ്തികയും ശുചീകരണ തൊഴിലാളികള്‍ എന്നാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഇവരില്‍ പലരും ജോലി മേയര്‍ ഓഫീസിലും സോണല്‍ ഓഫീസിലും മറ്റും മറ്റൊരു തസ്തികയിലാണ്. പിഎസ്‌സി വഴി റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ട ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് ഒഴിവില്‍ പോലും ഇത്തരത്തിലുള്ളവരെ തിരുകിക്കയറ്റിയിരിക്കുന്നെന്നും ആക്ഷേപമുണ്ട്. അനധികൃത നിയമനത്തെ കുറിച്ച് തദ്ദേശ വകുപ്പില്‍ പരാതികള്‍ നിലവിലുണ്ടെങ്കിലും നടപടി മാത്രം ഇല്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

Related posts

Leave a Comment